കേരള സർക്കാർ സ്വയം ഭരണ പദവി നൽകിയത്.
കൃത്യസമയത്തുള്ള പ്രവേശന നടപടി ക്രമം, പരീക്ഷാ നടത്തിപ്പ്, ഫലപ്രഖ്യാപനം എന്നിവയാണ് ഓട്ടോണമസ് കോളേജുകളുടെ സവിശേഷ ഗുണം. ഓരോ പ്രദേശങ്ങൾക്കു വേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള വിവിധ യൂണിവേഴ്സിറ്റികളുടെ കീഴിലാണ് സംസ്ഥാനത്തെ എല്ലാ ഓട്ടോണമസ് കോളേജുകളും പ്രവർത്തിക്കുന്നത്.
പ്രവേശന നടപടിക്രമങ്ങൾ ഓരോ കോളേജിനും പ്രത്യേക വെബ് സൈറ്റ് വഴിയായതുകൊണ്ട്, വിവിധ സർവകലാശാലകൾ നടത്തുന്ന കേന്ദ്രീകൃത അലോട്ട്മെൻ്റിൻ്റെ പരിധിയിൽ ഈ കോളേജുകൾ ഉൾപ്പെടുന്നില്ല. അതു കൊണ്ട് തന്നെ ഓരോ കോളേജിലേക്കും പ്രവേശനമാഗ്രഹിക്കുന്നവർ തനിയെ തനിയെ അപേക്ഷിക്കണം. അതാതു കോളേജുകളുടെ വെബ് സൈറ്റ് മുഖാന്തിരമാണ്, ഓട്ടോണമസ് കോളേജുകളില്‍ ബിരുദ – ബിരുദാനന്തര ബിരുദ പ്രവേശന നടപടികൾ നടക്കുക. കേരളത്തിലെ ഭൂരിഭാഗം ഓട്ടോണമസ് കോളേജുകളിലും ബിരുദ -ബിരുദാനന്തര
കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ നടപടിക്രമങ്ങൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
കേരളത്തിലെ സ്വയംഭരണ ആർട്സ് & സയൻസ് കോളേജുകളിലെ ഈ അധ്യയന വർഷത്തിലേക്കുള്ള ബിരുദ – ബിരുദാനന്തര ബിരുദതല പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.
കേരളത്തിലെ സ്വയം ഭരണ കോളേജുകളും അവയുടെ വെബ്‌സൈറ്റും കോൺടാക്ട് നമ്പറും താഴെ നൽകുന്നു.
I.കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു കീഴിലുള്ളവ
1.സെൻ്റ് തോമസ് കോളേജ്, തൃശൂർ
ഫോൺ :04872420435
ഫോൺ :04802825258
3.സെൻ്റ് ജോസഫ്സ് കോളേജ്, ഇരിങ്ങാലക്കുട
ഫോൺ :04802825358
4. വിമല കോളേജ്, തൃശൂർ
ഫോൺ :04872332080
ഫോൺ :04952355901
ഫോൺ:04952440660
7. എം.ഇ.എസ്. മമ്പാട് കോളേജ്, പൊന്നാനി
ഫോൺ :04931200387
II.മഹാത്മാഗാന്ധി(എം.ജി.) യൂണിവേഴ്സിറ്റിക്കു കീഴിലുള്ളവ
8. രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്, കളമശ്ശേരി
ഫോൺ:04842426554
9. എം.എ. കോളേജ്, കോതമംഗലം
ഫോൺ :04852822378
10. സെൻ്റ് ആൽബർട്സ് കോളേജ്, എറണാകുളം
ഫോൺ :04842394225
11. സെൻ്റ് തെരേസാസ് കോളേജ് എറണാകുളം
ഫോൺ :04842351870
12. മരിയൻ കോളേജ്, കുറ്റിക്കാനം
ഫോൺ :04869232654
13. സേക്രട്ട് ഹാർട്സ് കോളേജ്, തേവര
ഫോൺ :04842870504
14. മഹാരാജാസ് കോളേജ്, എറണാകുളം
ഫോൺ:04842352838
15. സി.എം.എസ്. കോളേജ്, കോട്ടയം
ഫോൺ:04812566002
16. എസ്. ബി.കോളേജ് ചങ്ങനാശ്ശേരി
ഫോൺ :0481-2420025
17. അസംപ്ഷൻ കോളേജ്, ചങ്ങനാശ്ശേരി
ഫോൺ:04812420109
III.കേരള യൂണിവേഴ്സിറ്റിക്കു കീഴിൽ വരുന്നവ
18. ഫാത്തിമ മാത നാഷണൽ കോളേജ്, കൊല്ലം
ഫോൺ :0474 274 9585
19. മാർ ഇവാനിയോസ് കോളജ്, തിരുവനന്തപുരം
വെബ്‌സൈറ്റ്:
/
ഫോൺ :0471 253 0023