Kerala SSLC, Plus Two Result 2024 Date : |എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്; ഹയർസെക്കന്ററി മെയ് 9ന്
- Published by:Sarika KP
- news18-malayalam
Last Updated:
Kerala SSLC, Plus Two Result 2024 Date and Time Out: കഴിഞ്ഞ തവണത്തേക്കാൾ 11 ദിവസം മുൻപ് ഇത്തവണ എസ്എസ്എൽസി ഫലപ്രഖ്യാപനമുണ്ടാകും.
തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എസ്എൽസി, എഎച്ച്എസ്എൽസി ഫലപ്രഖ്യാപനം മെയ് 8ന്. ഹയർസെക്കന്ററി പരീക്ഷാ ഫലം മെയ് 9 നും പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവൻക്കുട്ടി മൂന്ന് മണിക്കാണ് രണ്ട് പരീക്ഷകളുടെയും പ്രഖ്യാപനം നടത്തുക.
ഇത്തവണ നേരത്തെയാണ് പരീക്ഷഫലം പ്രസ്ദ്ധികരിക്കുന്നത്. കഴിഞ്ഞ വർഷം മേയ് 19നാണ് എസ്എസ്എൽസി ഫലപ്രഖ്യാപനം നടത്തിയത്. മേയ് 25 നാണ് രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം നടത്തിയത്.
ലക്ഷദ്വീപ്, ഗൾഫ് ഉൾപ്പെടെ 2971 കേന്ദ്രങ്ങളിലായി 4,27,105 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. ടിഎച്ച്എസ്എൽസി വിഭാഗത്തിൽ 2811പേരും എഎച്ച്എസ്എൽസി വിഭാഗത്തിൽ 60 പേരും പരീക്ഷ എഴുതി. സംസ്ഥാനത്ത് മാത്രം 2955 പരീക്ഷാ കേന്ദ്രങ്ങളാണുണ്ടായത്.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
April 30, 2024 3:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
Kerala SSLC, Plus Two Result 2024 Date : |എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്; ഹയർസെക്കന്ററി മെയ് 9ന്