എസ്എസ്എല്‍സി പരീക്ഷാഫലം; ഉപരിപഠനത്തിന് യോഗ്യത നേടിയത് 4,25,563 പേര്‍

Last Updated:

71831 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ്.

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.  99 .69 ശതമാനമാണ് വിജയശതമാനം. ലക്ഷദ്വീപ്, ഗൾഫ് ഉൾപ്പെടെ 2971 കേന്ദ്രങ്ങളിലായി 4,27,153 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 4,25,563 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി.  71831 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ്.
കഴിഞ്ഞ തവത്തേക്കാൾ വിജയ ശതമാനം കുറവാണ് . എന്നാല്‍ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണം കൂടി. 71831 വിദ്യാർത്ഥികള്‍ക്കാണ് ഫുള്‍ എ പ്ലസ് നേടിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 ദിവസം മുൻപായാണ് ഇത്തവണ ഫലംപ്രഖ്യാപനം നടത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Career/
എസ്എസ്എല്‍സി പരീക്ഷാഫലം; ഉപരിപഠനത്തിന് യോഗ്യത നേടിയത് 4,25,563 പേര്‍
Next Article
advertisement
പതിവായി ഊതി ഊതി ചായ കുടിക്കുന്നവരാണോ...? ഈ ശീലം ഉത്കണ്ഠയും വിഷാദവുമായി ബന്ധപ്പെട്ടിരിക്കുന്നു
പതിവായി ഊതി ഊതി ചായ കുടിക്കുന്നവരാണോ...? ഈ ശീലം ഉത്കണ്ഠയും വിഷാദവുമായി ബന്ധപ്പെട്ടിരിക്കുന്നു
  • പാല്‍ ചായ പതിവായി കുടിക്കുന്നത് ഉത്കണ്ഠയും വിഷാദവുമായ് ബന്ധമുള്ളതായി പഠനങ്ങള്‍ പറയുന്നു.

  • പാല്‍ ചായയുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന സ്വാധീനം പഠിക്കാന്‍ 5,281 വിദ്യാര്‍ത്ഥികളില്‍ സര്‍വേ നടത്തി.

  • പതിവായി 6-11 കപ്പ് പാല്‍ ചായ കുടിക്കുന്നവരില്‍ 77% പേര്‍ ഉത്കണ്ഠ, വിഷാദം അനുഭവിക്കുന്നതായി കണ്ടെത്തി.

View All
advertisement