Kerala SSLC Results 2024: എസ്എസ്എല്‍സി പരീക്ഷയിൽ നൂറുമേനി വിജയം നേടി 892 സർക്കാർ സ്കൂളുകൾ
- Published by:Vishnupriya S
- news18-malayalam
Last Updated:
വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല കോട്ടയം
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.69 ശതമാനമാണ് വിജയം. പരീക്ഷയിൽ 892 സർക്കാർ സ്കൂളുകൾ നൂറുമേനി വിജയം നേടി. ഒപ്പം 1139 എയ്ഡ്സ് സ്കൂളുകളും 443 അൺ എയ്ഡഡ് സ്കൂളുകളും നൂറുമേനി വിജയം നേടി. കഴിഞ്ഞ വർഷത്തെക്കാൾ 107 സ്കൂളുകളുടെ കുറവുണ്ട്. വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല കോട്ടയമാണ് (99.92 ശതമാനം). വിജയശതമാനം ഏറ്റവും കുറവ് തിരുവനന്തപുരമാണ് (99.08 ശതമാനം).
വിജയ ശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല – പാല (100ശതമാനം), ഏറ്റവും കുറവ് വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല (ആറ്റിങ്ങൽ–99 ശതമാനം). ഏറ്റവും കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്– 4964 പേർ. ടിഎച്ച്എസ്എൽസി പരീക്ഷയിൽ 2944 പേർ പരീക്ഷ എഴുതിയതിൽ 2938 പേർ വിജയിച്ചു. 99.8 ആണ് വിജയശതമാനം. 534 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.
അടുത്ത വർഷം മുതൽ പരീക്ഷ രീതി മാറ്റുമെന്നും മന്ത്രി അറിയിച്ചു. എഴുത്ത് പരീക്ഷയിൽ മിനിമം മാർക്ക് ഏർപ്പെടുത്തും. ഓരോ വിഷയത്തിലും 12 മാർക്ക് മിനിമം വേണം എന്ന രീതിയിലായിരിക്കും അടുത്ത വർഷം മുതൽ പരീക്ഷ. മാറ്റം ചർച്ച ചെയ്യാൻ വിദ്യാഭ്യാസ കോൺക്ലേവ് നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 08, 2024 3:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
Kerala SSLC Results 2024: എസ്എസ്എല്‍സി പരീക്ഷയിൽ നൂറുമേനി വിജയം നേടി 892 സർക്കാർ സ്കൂളുകൾ