ഖാദർ കമ്മീഷൻ: ഗ്രേസ് മാർക്ക് വഴി നേടാവുന്ന എസ്എസ്എൽസി ഹയർസെക്കൻഡറി പരമാവധി സ്കോർ 79 % ആയി കുറയും

Last Updated:

നിലവിൽ ഇത് 90% ആണ് .രണ്ട് വർഷം മുൻപ് വരെ 100% മാർക്കും ഇത്തരത്തിൽ നേടാൻ ആകുമായിരുന്നു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം: സംസ്ഥാനത്തെ കുട്ടികൾക്ക് ഇനി മുതൽ ഗ്രേസ് മാർക്കും കുറയും. ഖാദർ കമ്മിറ്റി ശുപാർശകളിലാണ് ഇതുള്ളത്. ഇനി എസ്എസ്എൽസിക്കും ഹയർസെക്കൻഡറിക്കും ഗ്രേസ് മാർക്ക് വഴി നേടാവുന്ന ഉയർന്ന സ്കോർ വിഷയത്തിൽ പരമാവധി 79% ആയി കുറയും. നിലവിൽ ഇത് 90% ആണ് .രണ്ട് വർഷം മുൻപ് വരെ 100% മാർക്കും ഇത്തരത്തിൽ നേടാൻ ആകുമായിരുന്നു. എന്നാൽ ഉന്നത പഠനത്തിന് ഈ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ വെയിറ്റേജ് നൽകാമെന്നും റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുണ്ട്. നിലവിലെ പരീക്ഷ രീതിയിലും മാറ്റം കൊണ്ടുവരാൻ കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട് .
ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ മറ്റ് ശുപാർശകൾ ഇവ
1 .ഉത്തരക്കടലാസ് മൂല്യനിർണയം അധ്യാപകരുടെ തൊഴിലിന്റെ ഭാഗമാക്കുന്ന വിധത്തിൽ നിലവിലെ രീതിയിൽ മാറ്റം വരും .
2 .സ്കൂൾ പഠനം എല്ലാ ഘട്ടത്തിലും മാതൃഭാഷയിൽ ആയിരിക്കണം എന്നാൽ വിദ്യാർത്ഥികൾക്ക് സ്കൂൾ വിദ്യാഭ്യാസം കഴിയുന്നതോടെ ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാനുള്ള ശേഷി നേടിയെന്ന് അധ്യാപകർ ഉറപ്പുവരുത്തണം .
3 . വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്ക്കാനായി ഹയർ സെക്കൻഡറി തലത്തിൽ ഭാഷകൾക്ക് പുറമെ നാലു വിഷയം പഠിപ്പിക്കുന്ന നിലവിലെ രീതി മാറ്റി മൂന്ന് കോർ വിഷയങ്ങൾ ആക്കി ചുരുക്കണം .
advertisement
4 .വിദ്യാർത്ഥികൾക്ക് സെക്കൻഡറിതലം മുതൽ ഏതെങ്കിലും ഒരു തൊഴിൽ പഠിക്കാൻ അവസരം ഒരുക്കണം , വിദ്യാർത്ഥി സംരംഭകത്വം നടപ്പാക്കുന്നത് പ്രോത്സാഹിപ്പിക്കണം .
5 . പഠനത്തിൽ പിന്നോട്ട് നിൽക്കുന്ന വിദ്യാർത്ഥികൾക്ക് അർഹിക്കുന്ന തൊഴിലധിഷ്ഠിത പഠന പദ്ധതി നടപ്പിലാക്കണം .
ഖാദർ കമ്മിറ്റി
കേരളത്തിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട വിദഗ്ദ്ധ സമിതിയാണ് ഖാദർ കമ്മറ്റി. ഡോ. എം. എ ഖാദർ ചെയർമാനും ജി. ജ്യോതിചൂഢൻ, ഡോ. സി. രാമകൃഷ്ണൻ എന്നിവർ അംഗങ്ങളുമായിട്ടാണ് സമിതി രൂപീകരിക്കപ്പെട്ടത് 2017 സെപ്റ്റംബറിലാണ്. മൂന്നു മാസമായിരുന്നു ആദ്യം നിശ്ചയിച്ച കാലാവധി. എന്നാൽ കാലാവധി നീട്ടിക്കൊണ്ടേയിരുന്നു. സർവ ശിക്ഷാ അഭിയാൻ, രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാൻ എന്നിവ ലയിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണ് ഈ കമ്മിറ്റിയുടെ നിയമനം. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ്, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ് എന്നിവ സംയോജിപ്പിച്ചുകൊണ്ട് നടപ്പിലാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയാണ് സമിതിയുടെ പ്രധാന ചുമതല. 2019 ജനുവരി 24 ന് ഖാദർ കമ്മീഷൻ കേരള സർക്കാരിന് റിപ്പോർട്ടിന്റെ ഒന്നാം ഭാഗം സമർപ്പിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Career/
ഖാദർ കമ്മീഷൻ: ഗ്രേസ് മാർക്ക് വഴി നേടാവുന്ന എസ്എസ്എൽസി ഹയർസെക്കൻഡറി പരമാവധി സ്കോർ 79 % ആയി കുറയും
Next Article
advertisement
നിതീഷ് കുമാർ: തിരിച്ചടികളെ ഊർജമാക്കുന്ന അതിജീവനത്തിന്റെ ആചാര്യൻ; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് പത്താം തവണ
നിതീഷ് കുമാർ: അതിജീവനത്തിന്റെ ആചാര്യൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് പത്താം തവണ
  • നിതീഷ് കുമാർ പത്താം തവണ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങുന്നു.

  • നിതീഷ് കുമാർ NDA-യുടെ വൻ വിജയത്തിന് ശേഷം 10-ാം തവണ ബിഹാർ മുഖ്യമന്ത്രിയാകും.

  • നിതീഷ് കുമാർ 2022-ൽ മഹാസഖ്യത്തിലേക്ക് മടങ്ങിയെങ്കിലും, 2023-ൽ NDA-യിലേക്ക് തിരിച്ചെത്തി.

View All
advertisement