എം.ബി.ബി.എസ്. പഠനം ഒമ്പതുവർഷത്തിനുള്ളിൽ പൂർത്തിയാക്കണം; മെഡിക്കൽ കമ്മിഷൻ

Last Updated:

പുതുതായി പുറത്തിറക്കിയ ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ റെഗുലേഷൻസ് കരട് നിർദേശത്തിലാണ് ഈ വ്യവസ്ഥകളുള്ളത്.

ന്യൂഡൽഹി: മെഡിക്കൽ ബിരുദ വിദ്യാഭ്യാസം കാര്യക്ഷമമാക്കാൻ നടപടികളുമായി ദേശീയ മെഡിക്കൽ കമ്മിഷൻ. മെഡിക്കൽ ബിരുദ പഠനത്തിന് പ്രവേശനം നേടിയ വിദ്യാർഥികൾ എം.ബി.ബി.എസ്. പഠനം ഒമ്പത് വർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് കമ്മിഷൻ അറിയിച്ചു. ഒന്നാം അധ്യയന വർഷത്തെ എല്ലാ വിഷയങ്ങളും നാലു ശ്രമങ്ങൾക്കുള്ളിൽ വിജയിക്കണം. പുതുതായി പുറത്തിറക്കിയ ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ റെഗുലേഷൻസ് കരട് നിർദേശത്തിലാണ് ഈ വ്യവസ്ഥകളുള്ളത്.
രാജ്യത്തുടനീളമുള്ള എല്ലാ മെഡിക്കൽ കോളേജുകളിലും സ്റ്റുഡന്റ്സ് അസോസിയേഷനുകൾ രൂപവത്കരിക്കണം. അതുവഴി വിദ്യാർഥികൾക്കും പൊതു ക്ഷേമ കാര്യങ്ങളിൽ അഭിപ്രായമറിയിക്കാൻ അവസരം ലഭിക്കും. മികവുറ്റ വിദ്യാർഥികൾക്ക് കോഴ്സിനിടയിൽ മാനദണ്ഡങ്ങൾക്ക് അനുസൃതമായി വിദ്യാഭ്യാസ സ്ഥാപനം മാറാൻ അവസരമുണ്ടാകും (സ്റ്റുഡന്റ് മൈഗ്രേഷൻ). എങ്കിലും ഒരു സർക്കാർ കോളേജിൽനിന്ന് മറ്റൊരു സർക്കാർ കോളേജിലേക്കോ ഒരു സ്വകാര്യ കോളേജിൽ നിന്ന് മറ്റൊരു സ്വകാര്യ കോളേജിലേക്കോ മാത്രമേ മാറാൻ സാധിക്കൂ. ഒമ്പത് ഓപ്ഷണൽ വിഷയങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാണ്. അതിൽ അഞ്ചെണ്ണം നിർബന്ധമായും പഠിക്കണം. ബാക്കി നാലെണ്ണം വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാം. ബയോമെഡിക്കൽ എൻജിനിയറിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോടെക്‌നോളജി തുടങ്ങിയവയാണ് ചോയ്‌സ് വിഷയങ്ങൾ.
advertisement
തീർത്തും സ്വീകാര്യമായ കരട് നിർദേശങ്ങളാണ് ഇത് എന്ന് ഋഷികേശ് എയിംസിലെ സർജറി വിഭാഗം പ്രൊഫസർ ഡോ. അമിത് ഗുപ്ത പറഞ്ഞു. പത്തു വർഷത്തിനു മേൽ ഒരാൾ കോഴ്‌സ് വിജയിക്കാതിരിക്കുന്നത് അവരുടെ ഭാഗത്തെ ഗൗരവമില്ലായ്മയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
എം.ബി.ബി.എസ്. പഠനം ഒമ്പതുവർഷത്തിനുള്ളിൽ പൂർത്തിയാക്കണം; മെഡിക്കൽ കമ്മിഷൻ
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement