ഡിജിറ്റൽ സർവകലാശാല നൂതന നൈപുണ്യ പരിശീലന പരിപാടിയുടെ ആദ്യ ബാച്ചിൻ്റെ സർട്ടിഫിക്കറ്റുകൾ മന്ത്രി ഒ ആർ കേളു വിതരണം ചെയ്തു
- Published by:Rajesh V
- news18-malayalam
Last Updated:
ബ്ലോക്ക് ചെയിൻ, സൈബർ സെക്യൂരിറ്റി, PCB ഡിസൈൻ എന്നീ മൂന്ന് നൈപുണ്യ പരിശീലന പരിപാടികളിൽ പങ്കെടുത്ത 102 പട്ടികജാതി വിഭാഗ കുട്ടികളിൽ ഇൻ്റേൺഷിപ്പ് പൂർത്തികരിച്ച 63 പേരുടെ സർട്ടിഫിക്കറ്റുകളാണ് മന്ത്രി വിതരണം ചെയ്തത്
പട്ടികജാതി വികസന വകുപ്പ് രാജ്യത്തെ ആദ്യ ഡിജിറ്റൽ യൂണിവേഴ്സിറ്റി ആയ Digital University Kerala (DUK) യുമായി ചേർന്ന് പട്ടികജാതി വിഭാഗ വിദ്യാർത്ഥികൾക്കായി നടത്തിയ നൂതന നൈപുണ്യ പരിശീലന പരിപാടിയുടെ ആദ്യ ബാച്ചിൻ്റെ സർട്ടിഫിക്കറ്റ് വിതരണം പട്ടികജാതി, പട്ടിക വർഗ്ഗ , പിന്നാക്ക വകുപ്പ് മന്ത്രി ഒ ആർ കേളു സര്‍വകലാശാല ക്യാംപസിൽ നിർവഹിച്ചു.
ബ്ലോക്ക് ചെയിൻ, സൈബർ സെക്യൂരിറ്റി, PCB ഡിസൈൻ എന്നീ മൂന്ന് നൈപുണ്യ പരിശീലന പരിപാടികളിൽ പങ്കെടുത്ത 102 പട്ടികജാതി വിഭാഗ കുട്ടികളിൽ ഇൻ്റേൺഷിപ്പ് പൂർത്തികരിച്ച 63 പേരുടെ സർട്ടിഫിക്കറ്റുകളാണ് മന്ത്രി വിതരണം ചെയ്തത്. ഉന്നത ശ്രേണിയിലുള്ള ഒരു ഡിജിറ്റൽ അക്കാദമിക് യൂണിവേഴ്സിറ്റി വകുപ്പിൻ്റെ നിർദ്ദേശപ്രകാരം നൈപുണ്യ പരിശീലനവും വൻകിട IT കമ്പനികളിൽ ഉയർന്ന ശമ്പളത്തോടെ 100 % പ്ലെയ്സ്മെൻ്റും ഉറപ്പാക്കി, കസ്റ്റമൈസ് ചെയ്ത ഒരു നൈപുണ്യ പരിശീലന പരിപാടി രാജ്യത്ത് തന്നെ ആദ്യത്തേതാണ്. TCS, നെസ്റ്റ് ഡിജിറ്റൽ, സിംപ്ലിഫൈ, സോഫ് ടെക്, ഇന്നവേഷൻ ഇൻക്യുബേറ്റർ തുടങ്ങിയ കമ്പനികളിൽ ഉയർന്ന ശമ്പളത്തോടെ ഈ വിദ്യാർത്ഥികൾക്ക് നിയമനവും ലഭിച്ചിട്ടുണ്ട്.
advertisement
ഇൻ്റേൺഷിപ്പ് പൂർത്തിയാകുന്ന മുറയ്ക്ക് മുഴുവൻ വിദ്യാർത്ഥികൾക്കും DUK ജോലി ഉറപ്പാക്കുന്നുണ്ട്. കേരളത്തെ ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ ആക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പട്ടികജാതി വകുപ്പ് തുടക്കമിട്ട വിത്യസ്തവും മികച്ചതുമായ നൈപുണ്യ പരിപാടികളിൽ ഒന്നാണിത്
ബ്ലോക്ക് ചെയിൻ, സൈബർ സെക്യൂരിറ്റി, PCB ഡിസൈൻ എന്നീ മൂന്ന് നൈപുണ്യ പരിശീലന പരിപാടികളിൽ പങ്കെടുത്ത 102 പട്ടികജാതി വിഭാഗ കുട്ടികളിൽ ഇൻ്റേൺഷിപ്പ് പൂർത്തികരിച്ച 63 പേരുടെ സർട്ടിഫിക്കറ്റുകളാണ് മന്ത്രി വിതരണം ചെയ്തത്.
DUK വൈസ് ചാൻസലർ ഡോ. സിസ തോമസ്, DUK രജിസ്ട്രാർ ,ഡോ. A. മുജീബ്, സെന്റർ ഫോർ എക്സിക്യൂട്ടീവ് എഡ്യൂക്കേഷൻ , DUK , ഡയറക്ടർ ,സന്തോഷ് കുറുപ്പ് . പട്ടികജാതി വികസന വകുപ്പ് ചീഫ് പ്ലാനിംഗ് ഓഫീസർ ഹുസൈൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
June 27, 2025 10:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
ഡിജിറ്റൽ സർവകലാശാല നൂതന നൈപുണ്യ പരിശീലന പരിപാടിയുടെ ആദ്യ ബാച്ചിൻ്റെ സർട്ടിഫിക്കറ്റുകൾ മന്ത്രി ഒ ആർ കേളു വിതരണം ചെയ്തു