advertisement

കോഴിക്കോട് ഹൈവേയിൽ വാഹനങ്ങൾക്ക് കല്ലെറിഞ്ഞശേഷം വീട്ടിൽ കിടന്നുറങ്ങിയ യുവാവും 17 കാരനും പിടിയിൽ

Last Updated:

പ്രായപൂർത്തിയാകാത്ത ആൾ മുൻപ് പല കേസുകളിലും ഉൾപ്പെട്ട് ജുവനൈൽ ഹോമിൽ കഴിഞ്ഞിട്ടുള്ളയാളാണ്

Rapid Read
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ലാസക്ക് സമീപം ലോറിക്കും കാറുകൾക്കും നേരെ കല്ലെറിഞ്ഞ സംഭവത്തിൽ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മാത്തറ കോന്തനാരിയിൽ വാടകയ്ക്ക് താമസിക്കുന്ന ഗോവിന്ദപുരം സ്വദേശി വരുൺ (22), 17-കാരൻ എന്നിവരാണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു സംഭവം.
ദേശീയപാതയിലൂടെ പോവുകയായിരുന്ന ഒരു ലോറിയുടെയും രണ്ട് കാറുകളുടെയും മുൻവശത്തെ ഗ്ലാസുകൾ കല്ലേറിൽ തകർന്നിരുന്നു. ഉടൻതന്നെ ഡ്രൈവർമാർ വിവരമറിയിച്ചതിനെ തുടർന്ന് പന്തീരാങ്കാവ് പോലീസ് സ്ഥലത്തെത്തി. സമീപത്തെ കെട്ടിടങ്ങളിൽ നിന്നാണോ കല്ലേറുണ്ടായതെന്ന് ആദ്യം സംശയിച്ചെങ്കിലും, പ്രദേശവാസിയായ ഒരാളിൽ നിന്ന് ലഭിച്ച കാറിനെക്കുറിച്ചുള്ള സൂചന അന്വേഷണത്തിൽ നിർണ്ണായകമായി. ഈ കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്.
പോലീസ് പ്രതികളുടെ വീട്ടിലെത്തുമ്പോൾ ഇരുവരും ഉറക്കത്തിലായിരുന്നു. ചോദ്യം ചെയ്യലിൽ, മദ്യപിച്ച ശേഷം വെറുതെ വിനോദത്തിനായി കല്ലും ഇരുമ്പ് കമ്പികളും ഉപയോഗിച്ച് വാഹനങ്ങളെ എറിയുകയായിരുന്നു എന്ന് ഇവർ സമ്മതിച്ചു. ഗ്ലാസ് തകർന്നപ്പോൾ ഡ്രൈവർമാർ സംയമനം പാലിച്ചത് വലിയ അപകടങ്ങൾ ഒഴിവാക്കിയെന്ന് പോലീസ് ഇൻസ്പെക്ടർ ശ്രീകുമാർ പറഞ്ഞു.
advertisement
പ്രധാന പ്രതി വരുണിന്റെ പേരിൽ മുൻപ് കേസുകളൊന്നുമില്ല. എന്നാൽ, കൂടെയുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത ആൾ മുൻപ് പല കേസുകളിലും ഉൾപ്പെട്ട് ജുവനൈൽ ഹോമിൽ കഴിഞ്ഞിട്ടുള്ളയാളാണ്. അവിടെ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് വീണ്ടും ഇത്തരമൊരു അതിക്രമത്തിൽ പങ്കാളിയായത്. ഇൻസ്പെക്ടർ ശ്രീകുമാർ, എസ്‌ഐ നിതീഷ്, സിപിഒമാരായ അൻഷാദ്, അബ്ദുൽ മനാഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് ഹൈവേയിൽ വാഹനങ്ങൾക്ക് കല്ലെറിഞ്ഞശേഷം വീട്ടിൽ കിടന്നുറങ്ങിയ യുവാവും 17 കാരനും പിടിയിൽ
Next Article
advertisement
'സുജാത നായന്മാരുടെ വീട്ടിലേ പോകൂ; നായരാണെന്ന് മനസിലാക്കാൻ മുല്ലപ്പൂവും തുളസിപ്പൂവും വെക്കും' ജി സുധാകരൻ
'സുജാത നായന്മാരുടെ വീട്ടിലേ പോകൂ; നായരാണെന്ന് മനസിലാക്കാൻ മുല്ലപ്പൂവും തുളസിപ്പൂവും വെക്കും' ജി സുധാകരൻ
  • അമ്പലപ്പുഴ മണ്ഡലത്തിലെ പറവൂരിൽ ജി സുധാകരൻ സിപിഎം നേതാവ് സുജാതയ്‌ക്കെതിരെ വിവാദ പരാമർശം നടത്തി

  • സുധാകരൻ സുജാത നായന്മാരുടെ വീട്ടിൽ മാത്രം പോകുന്നുവെന്നും നായരാണെന്ന് മുല്ലപ്പൂ തുളസിപ്പൂ വെക്കുന്നുവെന്നും ആരോപിച്ചു

  • സഹോദരൻ ഭുവനേശ്വരന്റെ മരണത്തിന് എസ്എഫ്ഐ ക്രിമിനലുകളാണ് കാരണം എന്നും സുധാകരൻ ആരോപിച്ചു

View All
advertisement