advertisement

വിവാഹമോചന വിവാദങ്ങൾക്കിടെ വിജയ് തൃഷയ്ക്കൊപ്പം വിവാഹവിരുന്നിൽ ; മടക്കവും ഒന്നിച്ച്

Last Updated:

2004ലെ 'ഗില്ലി' എന്ന സിനിമയ്ക്കായാണ് തൃഷയും വിജയ്‌യും ആദ്യമായി ഒന്നിച്ചത്

News18
News18
ചെന്നൈ: വിവാഹമോചന വിവാദങ്ങൾക്കിടെ നടി തൃഷയ്ക്കൊപ്പം പൊതുവേദിയിൽ എത്തിയിരിക്കുകയാണ് നടൻ വിജയ്. പ്രശസ്ത നിർമ്മാതാവ് കലൈപതി എസ്. സുരേഷിന്റെ മകന്റെ വിവാഹവിരുന്നിനാണ് ഇരുവരും ഒന്നിച്ചെത്തിയത്. ഒരേ കാറിൽ വന്നിറങ്ങിയ വിജയ്‌യും തൃഷയും നവദമ്പതികൾക്ക് ആശംസകൾ നേർന്ന് ഒരുമിച്ച് ഫോട്ടോയെടുത്ത ശേഷമാണ് മടങ്ങിയത്.
പരമ്പരാഗത വേഷത്തിലായിരുന്നു ഇരുവരും ചടങ്ങിനെത്തിയത്. സ്വർണ്ണനിറത്തിലുള്ള സിൽക്ക് ഷർട്ടും മുണ്ടുമായിരുന്നു വിജയ്‌യുടെ വേഷം. ചുവപ്പ് കരയുള്ള വെള്ളയും സ്വർണ്ണനിറവും കലർന്ന സിൽക്ക് സാരിയും സ്ലീവ്‌ലെസ് ബ്ലൗസും ധരിച്ച് അതിസുന്ദരിയായാണ് തൃഷ എത്തിയത്. എമറാൾഡ് നെക്ലേസ് തൃഷയുടെ ലുക്കിന് കൂടുതൽ ചാരുത നൽകി.
വിജയ്‌യുടെ ഭാര്യ സംഗീത സമർപ്പിച്ച വിവാഹമോചന ഹർജിയിലെ വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഒരു പ്രമുഖ നടിയുമായുള്ള ബന്ധം വിജയ് അവസാനിപ്പിച്ചില്ലെന്നതായിരുന്നു ഹർജിയിലെ പ്രധാന ആരോപണം. ഈ വിവാദങ്ങൾ ചൂടുപിടിക്കുന്നതിനിടെയാണ് ഇരുവരും പൊതുവേദിയിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതെന്നത് ശ്രദ്ധേയമാണ്. 'ഗില്ലി' മുതൽ 'ലിയോ' വരെ നീളുന്ന തങ്ങളുടെ ഓൺസ്‌ക്രീൻ കെമിസ്ട്രി ഓഫ്‌സ്‌ക്രീനിലും ചർച്ചയാവുകയാണ്.
advertisement
തൃഷയും വിജയ്‌യും ഏറെക്കാലമായി സുഹൃത്തുക്കളാണ്. ഇവരുടെ ഡേറ്റിംഗ് വാർത്തകൾക്ക് മാത്രം രണ്ടു പതിറ്റാണ്ട് പ്രായം ഉണ്ടാകും. ഇക്കഴിഞ്ഞ ദിവസം വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം ചെന്നൈയിലെ കോടതിയിൽ വിവാഹമോചന ഹർജി സമർപ്പിച്ചതിനു പിന്നാലെ നിരവധിപ്പേർ തൃഷയുടെ പേരും ചൂണ്ടികാട്ടിയിരുന്നു. ഒരു നടിയുമായുള്ള വിവാഹേതരബന്ധം ആരോപിച്ചാണ് സംഗീത വിവാഹമോചനത്തിന് അപേക്ഷിച്ചത്.
advertisement
2004ലെ 'ഗില്ലി' എന്ന സിനിമയ്ക്കായാണ് തൃഷയും വിജയ്‌യും ആദ്യമായി ഒന്നിച്ചത്. ചിത്രം ഹിറ്റായതോടു കൂടി, ഇരുവരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി. ഇതിനു പിന്നാലെ ആത്തി, തിരുപ്പാച്ചി, കുരുവി പോലുള്ള സിനിമകളിൽ അവർ ഒന്നിച്ചു. 2008ലെ കുരുവിക്ക് ശേഷം തൃഷയും വിജയ്‌യും നീണ്ട 15 വർഷക്കാലം ഒരുമിച്ചഭിനയിച്ചില്ല. തൃഷയുമായി അടുപ്പമുണ്ട് എന്ന വാർത്തകൾ പരന്ന സാഹചര്യത്തിൽ, കുടുംബം താക്കീതു നൽകിയതായും, പിന്നീട് അവർ 'ലിയോ' വരെ ഒന്നിച്ചഭിനയിക്കാതെ തുടർന്നു എന്നുമാണ് വിവരം
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിവാഹമോചന വിവാദങ്ങൾക്കിടെ വിജയ് തൃഷയ്ക്കൊപ്പം വിവാഹവിരുന്നിൽ ; മടക്കവും ഒന്നിച്ച്
Next Article
advertisement
മാർച്ചിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയത് 220 കപ്പലുകൾ; എണ്ണത്തിൽ മുന്നിൽ ഇന്ധന ടാങ്കറുകൾ
മാർച്ചിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയത് 220 കപ്പലുകൾ; എണ്ണത്തിൽ മുന്നിൽ ഇന്ധന ടാങ്കറുകൾ
  • മാർച്ചിൽ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ 220 കപ്പലുകളിൽ 51% ഇന്ധന ടാങ്കറുകളായിരുന്നു

  • LNG വഹിച്ചുകൊണ്ടുള്ള ഒരു കപ്പൽ പോലും ഈ മാസത്തിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നില്ല

  • ഫ്രഞ്ച് ഉടമസ്ഥതയിലുള്ള CMA CGM ഗ്രൂപ്പിന്റെ 'ക്രിബി' കണ്ടെയ്നർ കപ്പൽ വിജയകരമായി കടന്നു

View All
advertisement