advertisement

ആയുർവേദത്തിൻ്റെ ആഗോള കേന്ദ്രമായി കല്ല്യാട്; അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Last Updated:

കല്ല്യാട് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിൻ്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. ഫെബ്രുവരി 22 മുതല്‍ ആരംഭിച്ച ആയുര്‍വേദ എക്‌സ്‌പോയിലും ജനപങ്കാളിത്തം. ജീവിതശൈലി, ഭക്ഷണം, വ്യായാമം എന്നിവയിലെല്ലാം ആയുര്‍വേദം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഡോക്ടര്‍മാര്‍.

കല്ല്യാട് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു
കല്ല്യാട് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു
കല്ല്യാട് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പടിയൂര്‍ കല്ല്യാട് ഗ്രാമപഞ്ചായത്തില്‍ 311 ഏക്കറില്‍ 400 കോടി രൂപ ചെലവിലാണ് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ഒരുക്കുന്നത്. ആദ്യഘട്ടത്തിന് 190 കോടി രൂപയാണ് ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിൻ്റെ ചെലവ്.
ഉദ്ഘാടനത്തോടനുബന്ധിച്ച് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടത്തിവരുന്ന ആയുര്‍വേദ എക്‌സ്‌പോയില്‍ തിരക്കേറുകയാണ്. ഡോക്ടര്‍മാരുടെ സൗജന്യസേവനവും മരുന്നും എക്‌സ്‌പോയില്‍ ലഭ്യമാണ്. രാവിലെ 11 മുതല്‍ 9 വരെയാണ് പ്രവേശന സമയം. ഐ.ആര്‍.ഐ.എ., നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ് എന്നീ പവലിയനുകള്‍ എക്‌സിബിഷൻ്റെ മുഖ്യ ആകര്‍ഷണമാണ്. ആയുര്‍വേദ കോസ്മറ്റോളജി (സൗന്ദര്യ സംരക്ഷണ വിഭാഗം), ജീവിതശൈലി രോഗ ക്ലിനിക്, മര്‍മ അസ്ഥിരോഗ വിഭാഗം, സ്ത്രീരോഗ വിഭാഗം, നേത്ര രോഗ വിഭാഗം, ജനറല്‍ വിഭാഗം തുടങ്ങിയ ഒപികളും പ്രവര്‍ത്തിക്കുന്നു. ഇതില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനവും സൗജന്യ മരുന്നും ലഭ്യമാണ്. നാഷണല്‍ ആയുഷ് മിഷൻ്റെ പബ്ലിക് ഹെല്‍ത്ത് പ്രോഗ്രാമുകളായ സുപ്രജ (ഗര്‍ഭിണി പരിചര്യം, പ്രസവരക്ഷ), കാരുണ്യ (ഗുരുതരരോഗങ്ങള്‍ക്കുള്ള സാന്ത്വന പരിചരണം), ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ യൂനിറ്റ്, അസ്ഥി രോഗ വിഭാഗം, ആയുര്‍വിദ്യ (സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം) തുടങ്ങിയവയുടെ സ്റ്റാളുകളും പ്രവര്‍ത്തിക്കുന്നു.
advertisement
പ്രത്യേകമായി സജീകരിച്ച യോഗ വിഭാഗവും സി.സി.ആര്‍.എസ്. ചെറുതുരുത്തി, വിവിധ ആയുര്‍വേദ കമ്പനികള്‍, ആയുര്‍വേദ കോളേജുകള്‍ എന്നിവയുടെ സ്റ്റാളുകളും സജ്ജമാണ്. കൂടാതെ പ്രകൃതിദത്ത ഉത്പന്നങ്ങളുടെ കമ്പനികളുടെ സ്റ്റാളുകളും ഉണ്ട്. ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനവും ഐ.പി.ആര്‍.ഡി. വികസന പ്രദര്‍ശനം, ഫയര്‍ ഫോഴ്‌സ്, വിമുക്തി സ്റ്റാളുകളുമുണ്ട്. ഫുഡ് കോര്‍ട്ട്, സ്പെഷാലിറ്റി ക്ലിനിക്കുകള്‍, ലൈവ് യോഗ സെഷനുകള്‍, ബോധവത്കരണ ക്ലാസുകള്‍ എന്നിവയും നടത്തിവരുന്നു. ആയുര്‍വേദത്തിലെ എല്ലാ വിഭാഗത്തെയും ഉള്‍പ്പെടുത്തിയുള്ള പ്രദര്‍ശനം ഇന്ന് സമാപിക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ആയുർവേദത്തിൻ്റെ ആഗോള കേന്ദ്രമായി കല്ല്യാട്; അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement