• HOME
  • »
  • NEWS
  • »
  • career
  • »
  • CUET-UG പ്രവേശന പരീക്ഷയ്ക്ക് കേരളത്തിൽ നിന്നും അരലക്ഷത്തിലേറെ അപേക്ഷകർ

CUET-UG പ്രവേശന പരീക്ഷയ്ക്ക് കേരളത്തിൽ നിന്നും അരലക്ഷത്തിലേറെ അപേക്ഷകർ

200 ൽ ഏറെ യൂണിവേഴ്സിറ്റികൾ ഭാഗമാകുന്ന സിയുഇടിയിൽ ഇക്കുറി അപേക്ഷ നടപടികൾ പൂർത്തിയാക്കിയത് 13995 ലക്ഷം വിദ്യാർഥികൾ

  • Share this:

    ദേശീയ ബിരുദ പ്രവേശന പരീക്ഷക്ക് കേരളത്തിൽ നിന്ന് അപേക്ഷിച്ചത് 56,111 പേർ. ദക്ഷിണേന്ത്യയിൽ നിന്ന് ഏറ്റവുമധികം വിദ്യാർത്ഥികൾ അപേക്ഷിച്ചിട്ടുള്ളതും കേരളത്തിൽ നിന്നാണ്. 200 ൽ ഏറെ യൂണിവേഴ്സിറ്റികൾ ഭാഗമാകുന്ന സിയുഇടിയിൽ ഇക്കുറി അപേക്ഷ നടപടികൾ പൂർത്തിയാക്കിയത് 13,995 ലക്ഷം വിദ്യാർഥികൾ ആണെന്നും യുജിസി വ്യക്തമാക്കി. കഴിഞ്ഞ വർഷം ആദ്യ CUET പരീക്ഷയിൽ കേരളത്തിൽ നിന്ന് 37,303 വിദ്യാർത്ഥികളാണ് അപേക്ഷിച്ചത്. ഇതില്‍ 51% വർധനവാണ് ഉണ്ടായത്. കഴിഞ്ഞ വർഷം 90 യൂണിവേഴ്സിറ്റികൾ മാത്രമാണ് സിയുഇടിയുജിയുടെ കീഴിൽ ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ അത് 242 ആയി വർധിച്ചു.

    • ആദ്യ അപേക്ഷകർ 13.995 ലക്ഷം
    • പെൺകുട്ടികൾ 6.5 1 ലക്ഷം
    • ആൺകുട്ടികൾ 7.48 ലക്ഷം

    കാർഷിക സർവകലാശാലകളിലേക്ക് ഉൾപ്പെടെ പ്രവേശനം ഈ വർഷം മുതൽ സിയുഇടി അടിസ്ഥാനത്തിലാണ്. പല സ്ഥാപനങ്ങളും ബിടെക് പ്രവേശനവും ഇങ്ങനെ നടത്തുന്നുണ്ട്. തമിഴ്നാട്ടിൽ നിന്ന് ഇക്കുറി അപേക്ഷിച്ച് 24,462 വിദ്യാർത്ഥികളാണ് കഴിഞ്ഞവർഷത്തേക്കാൾ 45 ശതമാനം വർദ്ധനവുണ്ടായി. മെയ് 21 മുതൽ 31 വരെയാണ് പരീക്ഷ. കഴിഞ്ഞവർഷം 12.5 ലക്ഷം പേർ രജിസ്ട്രേഷൻ നടത്തിയെങ്കിലും 9.9 ലക്ഷം പേരാണ് അപേക്ഷ സമർപ്പിച്ചത് 16.8 5 ലക്ഷം പേർ രജിസ്റ്റർ ചെയ്തു. 13.995 ലക്ഷം പേർ ഫീസ് അടച്ചു നടപടികൾ പൂർത്തിയാക്കി.

    Published by:Vishnupriya S
    First published: