ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് 5 വർഷത്തിനിടെ 13600 പിന്നാക്ക വിദ്യാർത്ഥികൾ പഠനം നിർത്തിയെന്ന് കേന്ദ്ര സർക്കാർ

Last Updated:

ഐഐടി(IIT) കളുടെ കാര്യമെടുത്താൽ ഈ കാലയളവിൽ 2066 ഒബിസി വിദ്യാർത്ഥികളും 1068 എസ് സി വിദ്യാർത്ഥികളും 408 എസ്ടി വിദ്യാർത്ഥികളുമാണ് പഠനം പാതി വഴിയിൽ ഉപേക്ഷിച്ചത്

News18
News18
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കേന്ദ്ര സർവകലാശാലകൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIM) എന്നിവിടങ്ങളിൽ നിന്നും 13,626 പട്ടിക ജാതി പട്ടിക വർഗ്ഗ, പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ പഠനം പാതി വഴിയിൽ ഉപേക്ഷിച്ചെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ലോക് സഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടിയായി വിദ്യാഭ്യാസ സഹ മന്ത്രി സുഭാഷ് സർക്കാർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങളിൽ മറ്റ് കോഴ്‌സുകളിൽ ചേരാനും പുറത്ത് പോകാനും വിദ്യാർത്ഥികൾക്ക് അവസരമുള്ളതിനാൽ പലരും സ്വന്തം ഇഷ്ട പ്രകാരം മറ്റ് ചില കോഴ്‌സുകളോ കോളേജുകളോ തിരഞ്ഞെടുത്തു പോകുന്നതാണ് ഈ കൊഴിഞ്ഞു പൊക്കിന് കാരണമെന്നാണ് സുഭാഷ് സർക്കാർ പറഞ്ഞത്. വിദ്യാഭ്യാസ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഒബിസി (OBC) വിഭാഗത്തിൽപ്പെട്ട 4596 വിദ്യാർത്ഥികളും എസ് സി (SC) എസ്ടി (ST) വിഭാഗങ്ങളിലെ 2424 ഉം 2622 ഉം വിദ്യാർത്ഥികളും കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കേന്ദ്ര സർവകലാശാലകളിൽ നിന്നും പുറത്ത് പോയി.
advertisement
ഐഐടി(IIT) കളുടെ കാര്യമെടുത്താൽ ഈ കാലയളവിൽ 2066 ഒബിസി വിദ്യാർത്ഥികളും 1068 എസ് സി വിദ്യാർത്ഥികളും 408 എസ്ടി വിദ്യാർത്ഥികളുമാണ് പഠനം പാതി വഴിയിൽ ഉപേക്ഷിച്ചത്. ഐഐഎമ്മുകളിലെ (IIM) കണക്കുകൾ നോക്കിയാൽ, ഒബിസി വിഭാ​ഗത്തിൽ പെട്ട 163 വിദ്യാർത്ഥികളും എസ് സി വിഭാ​ഗത്തിൽ പെട്ട 188 വിദ്യാർത്ഥികളും എസ് ടി വിഭാഗത്തിൽപ്പെട്ട 91 വിദ്യാർത്ഥികളും ഇക്കാലയളവിൽ പഠനം നിർത്തി.
advertisement
കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചും പഠനചിലവ് വഹിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്കായി ഫീസ് കുറച്ചും സ്കോളർഷിപ്പുകൾ അനുവദിച്ചും ഗവണ്മെന്റ് മെച്ചപ്പെട്ട പഠന സാഹചര്യങ്ങൾ ഒരുക്കുന്നുണ്ടെന്ന് സുഭാഷ് സർക്കാർ വിശദീകരിച്ചു. ഐഐ ടി (IIT) കളിൽ ഉൾപ്പെടെ ഉപരിപഠനം പൂർത്തിയാക്കാൻ എസ് സി/എസ് ടി വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാരിന് കീഴിൽ പ്രത്യേക സ്കോളർഷിപ്പുകൾ നൽകുന്നുണ്ടെന്നും കൂടാതെ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ അവർക്കുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ SC/ST സെല്ലുകളും, ഗ്രീവൻസ് കമ്മിറ്റികളും, ലൈസൺ ഓഫീസർമാരും (Liaison Officers) നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Career/
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് 5 വർഷത്തിനിടെ 13600 പിന്നാക്ക വിദ്യാർത്ഥികൾ പഠനം നിർത്തിയെന്ന് കേന്ദ്ര സർക്കാർ
Next Article
advertisement
വിജയ് യുടെ പേരില്ലാതെ കരൂർ ദുരന്തത്തിന്റെ FIR; സൂപ്പർതാരത്തേ നോവിക്കാതെ ഡിഎംകെ സർക്കാര്‍
വിജയ് യുടെ പേരില്ലാതെ കരൂർ ദുരന്തത്തിന്റെ FIR; സൂപ്പർതാരത്തേ നോവിക്കാതെ ഡിഎംകെ സർക്കാര്‍
  • ടിവികെയുടെ രണ്ടും മൂന്നുംനിര ഭാരവാഹികൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും വിജയിന്റെ പേര് ഒഴിവാക്കി.

  • സൂപ്പർതാരം വിജയിനെ എഫ്ഐആറിൽ ഉൾപ്പെടുത്താത്തത് ഡിഎംകെ സർക്കാരിന്റെ രാഷ്ട്രീയ കണക്കുകൂട്ടലുകൾക്കായി.

  • ദുരന്തത്തിന്റെ കാരണം അന്വേഷിക്കാൻ വിരമിച്ച ഹൈക്കോടതി ജഡ്ജി അരുണ ജഗദീശന്റെ നേതൃത്വത്തിൽ കമ്മീഷൻ.

View All
advertisement