NATA 2025| വലിയ മാറ്റങ്ങളുമായി ആർക്കിടെക്ചർ അഭിരുചി പരീക്ഷ; വിശദവിവരങ്ങൾ അറിയാം

Last Updated:

ഇന്ത്യയിലുടനീളമുള്ള വിവിധ നഗരങ്ങളിലും ദുബായിലും NATA 2025 പരീക്ഷയ്ക്ക് സെൻ്ററുകളുണ്ട്. കേരളത്തിൽ ഇടുക്കി, എറണാംകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ എന്നീ ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

News18
News18
ഇന്ത്യയിലെ കൗൺസിൽ ഓഫ് ആർക്കിടെക്ചർ (CoA),ബാച്ചിലർ ഓഫ് ആർക്കിടെക്ചർ (B.Arch) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനു നടത്തുന്ന അഭിരുചി പരീക്ഷയാണ്, NATA (National Aptitude Test in Architecture) . അപേക്ഷാർത്ഥികളുടെ യോഗ്യത വിലയിരുത്തുന്നതിനാണ്.NATAയുടെ സ്കോർ,പരീക്ഷയ്ക്ക് ഹാജരാകുന്ന വർഷം മുതൽ രണ്ട് അധ്യയന വർഷത്തേക്ക് സാധുതയുണ്ട്. അതായത് NATA -2025ൻ്റെ സ്കോർ ഉപയോഗിച്ച് 2025 ലും 2026 ലും ബാച്ചിലർ ഓഫ് ആർക്കിടെക്ചർ (B.Arch) പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടാവുന്നതാണ്.
2024 വർഷത്തിൽ NATA എഴുതിയവർക്ക്, ആ സ്‌കോർ വെച്ച് പ്രവേശനം നേടാവുന്നതാണ്. 2024 വർഷത്തിൽ കിട്ടിയ സ്കോറും 2025 വർഷത്തിലെ ആദ്യത്തെയും രണ്ടാമത്തെയും സെഷനിലെ സ്കോറും താരതമ്യം ചെയ്താൽ അതിലെ മികച്ച സ്‌കോർ വെച്ചും പ്രവേശനം നേടാം. 2025 വർഷത്തിൽ മൂന്നു സെഷനിലും ഹാജരായാൽ, 2024 ലെ സ്കോറിന് സാധുതയുണ്ടാകില്ല.
ഇന്ത്യയിലുടനീളമുള്ള വിവിധ നഗരങ്ങളിലും ദുബായിലും NATA 2025 പരീക്ഷയ്ക്ക് സെൻ്ററുകളുണ്ട്. കേരളത്തിൽ ഇടുക്കി, എറണാംകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ എന്നീ ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
advertisement
ആർക്കൊക്കെ അപേക്ഷിക്കാം
10+1, 10+2, അല്ലെങ്കിൽ 10+3 ഡിപ്ലോമ പരീക്ഷകളിൽ നിർദ്ദിഷ്ട വിഷയങ്ങൾ (10+1, 10+2 ന് PCM, ഡിപ്ലോമയ്ക്ക് മാത്തമാറ്റിക്സ്) പഠിച്ച് പാസായവരോ, ഈ അധ്യയന വർഷത്തിൽ പരീക്ഷ അഭിമുഖീകരിക്കുന്നവരോ ആയിരിക്കണം, അപേക്ഷകർ. അഭിരുചി പരീക്ഷകൾ മാർച്ചു മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ വെള്ളി -ശനി ദിവസങ്ങളിൽ നടക്കും. വെള്ളിയാഴ്ചകളിൽ ഉച്ചക്ക് ഒരു സെഷൻ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. എന്നാൽ ശനിയാഴ്ചകളിൽ രാവിലെയും ഉച്ചക്കുമായി രണ്ടു സെഷനുകൾ ഉണ്ടായിരിക്കും.
പരീക്ഷാ സിലബസ്
താഴെപ്പറയുന്ന മേഖലകളിൽ നിന്നുമായിരിക്കും, ചോദ്യങ്ങൾ.
advertisement
1.കോമ്പോസിഷൻ, കളർ
2. സ്കെച്ചിംഗ്, കോമ്പോസിഷൻ (കറുപ്പും വെളുപ്പും)
3. 3D കോമ്പോസിഷൻ
4. വിഷ്വൽ റീസണിംഗ്
5. ലോജിക്കൽ ഡെറിവേഷൻ
6. പൊതുവിജ്ഞാനം, വാസ്തുവിദ്യ, ഡിസൈൻ
7. ഭാഷാ വ്യാഖ്യാനം
8. ഡിസൈൻ സെൻസിറ്റിവിറ്റി, ചിന്ത
9. ന്യൂമെറിക്കൽ കഴിവ്
പരീക്ഷാരീതി
NATA 2025പരീക്ഷയ്ക്ക് ഡ്രോയിംഗ് (കോമ്പോസിഷൻ ടെസ്റ്റ്),കമ്പ്യൂട്ടർ അധിഷ്ഠിത അഡാപ്റ്റീവ് ടെസ്റ്റ് എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്. ആദ്യത്തേത് ഓഫ് ലൈനും രണ്ടാമത്തേത് ഓൺലൈനുമാണ്. ആകെ 200 മാർക്കിലാണ്, പരീക്ഷ.
advertisement
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
തയാറാക്കിയത്: ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)
മലയാളം വാർത്തകൾ/ വാർത്ത/Career/
NATA 2025| വലിയ മാറ്റങ്ങളുമായി ആർക്കിടെക്ചർ അഭിരുചി പരീക്ഷ; വിശദവിവരങ്ങൾ അറിയാം
Next Article
advertisement
നടൻ വിജയ്‌യുടെ റാലിയിലെ തിക്കിലും തിരക്കിലും കുട്ടികളടക്കം 31 പേർ മരിച്ചതായി സൂചന; നിരവധി പേർ കുഴഞ്ഞു വീണു
നടൻ വിജയ്‌യുടെ റാലിയിലെ തിക്കിലും തിരക്കിലും കുട്ടികളടക്കം 31 പേർ മരിച്ചതായി സൂചന; നിരവധി പേർ കുഴഞ്ഞു വീണു
  • വിജയ് നയിച്ച റാലിയിൽ 31 പേർ മരിച്ചതായി റിപ്പോർട്ട്; 10 പേർ അതീവ ഗുരുതരാവസ്ഥയിൽ.

  • വിജയ് പ്രസംഗം പെട്ടെന്ന് അവസാനിപ്പിച്ച് പൊലീസിനോട് സഹായം ആവശ്യപ്പെട്ടു; വെള്ളം വിതരണം ചെയ്തു.

  • താമിഴ്നാട് മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രിമാരെ അയച്ചു; ADGPക്ക് നിർദേശം നൽകി.

View All
advertisement