പഠിച്ചാല്‍ ജയിക്കാം; അഞ്ച്,എട്ട് ക്ലാസുകളില്‍ ഓള്‍ പാസ് രീതി ഇനിയില്ല; കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

Last Updated:

നോ ഡിറ്റന്‍ഷന്‍ നയം റദ്ദാക്കുന്നതോടെ വാര്‍ഷിക പരീക്ഷയില്‍ തോല്‍ക്കുന്ന അഞ്ച്, എട്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് സ്ഥാനക്കയറ്റം നല്‍കില്ല

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
വിദ്യാഭ്യാസം നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി അഞ്ച്, എട്ട് ക്ലാസുകളില്‍ എല്ലാ കുട്ടികള്‍ക്കും സ്ഥാനക്കയറ്റം നല്‍കുന്ന നയം (ഓള്‍ പാസ്) ഇനിയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട 'നോ ഡിറ്റന്‍ഷന്‍' നയമാണ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്. ഇതോടെ വാര്‍ഷിക പരീക്ഷയില്‍ തോല്‍ക്കുന്ന അഞ്ച്, എട്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് സ്ഥാനക്കയറ്റം നല്‍കില്ല.
'' കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം 'നോ ഡിറ്റന്‍ഷന്‍ നയം' റദ്ദാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതോടെ അഞ്ച്, എട്ട് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയില്‍ പരാജയപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കില്ല,'' സ്‌കൂള്‍ വിദ്യാഭ്യാസ-സാക്ഷരത വകുപ്പ് സെക്രട്ടറിയായ സഞ്ജയ് കുമാര്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു.
അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ വാര്‍ഷിക പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ തോറ്റതായി രേഖപ്പെടുത്തി വീണ്ടും പരീക്ഷ എഴുതാന്‍ അവസരം നല്‍കും. ഈ വിദ്യാര്‍ത്ഥികള്‍ രണ്ട് മാസത്തിനകം വീണ്ടും വാര്‍ഷിക പരീക്ഷ എഴുതണം. ഈ പരീക്ഷയിലും തോല്‍ക്കുകയാണെങ്കില്‍ ഇവര്‍ക്ക് ഉയര്‍ന്ന ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം നല്‍കില്ല. എട്ടാം ക്ലാസ് വരെ ഒരു വിദ്യാര്‍ത്ഥിയേയും സ്‌കൂളില്‍ നിന്ന് പുറത്താക്കില്ലെന്നും സഞ്ജയ് കുമാര്‍ പറഞ്ഞു.
advertisement
പുതിയ മാറ്റം
2019ലെ വിദ്യാഭ്യാസ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ഈ മാറ്റം കൊണ്ടുവന്നത്. കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ സ്‌കൂളുകള്‍, സൈനിക് സ്‌കൂളുകള്‍ എന്നിവയുള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള 3000ലധികം സ്‌കൂളുകള്‍ക്ക് പുതിയ നിയമം ബാധകമാക്കുമെന്നും കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
2018 ജൂലൈയില്‍ വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭാ ഒരു ബില്‍ പാസാക്കിയിരുന്നു. സ്‌കൂളുകളിലെ 'നോ ഡിറ്റന്‍ഷന്‍' നയം റദ്ദാക്കണമെന്ന് ഈ ബില്ലില്‍ ആവശ്യപ്പെട്ടിരുന്നു. 2019ല്‍ കുട്ടികളുടെ വിദ്യാഭ്യാസ അവകാശ ബില്ലിന് രാജ്യസഭ അംഗീകാരം നല്‍കി. നോ ഡിറ്റന്‍ഷന്‍ നയം റദ്ദാക്കണമെന്ന് ഈ ബില്ലിലും ആവശ്യപ്പെട്ടിരുന്നു. അതേസമയം ഈ വിഷയത്തില്‍ തങ്ങള്‍ക്ക് അനിയോജ്യമായ തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്കും അനുമതി നല്‍കിയിരുന്നു.
advertisement
പഠനത്തില്‍ പിന്നോട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ
പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകര്‍ അധികശ്രദ്ധ നല്‍കുമെന്നും സര്‍ക്കാര്‍ പറഞ്ഞു. കൂടാതെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതുവരെ ഒരു കുട്ടിയേയും സ്‌കൂളുകളില്‍ നിന്ന് പുറത്താക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം ഉറപ്പുനല്‍കി.
സ്‌കൂള്‍ വിദ്യാഭ്യാസം സംസ്ഥാന വിഷയമാണ്. അതിനാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ സാധിക്കും. നിലവില്‍ 16 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും അഞ്ച്, എട്ട് ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഓള്‍ പാസ് നല്‍കുന്നത് ഒഴിവാക്കിയിട്ടുണ്ട്. ചില സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഓള്‍ പാസ് നയം ഇപ്പോഴും പിന്തുടര്‍ന്നുവരികയാണ്.
advertisement
'' സ്‌കൂള്‍ വിദ്യാഭ്യാസം സംസ്ഥാന വിഷയമാണ്. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയും. നിലവില്‍ 16 സംസ്ഥാനങ്ങളും ഡല്‍ഹി ഉള്‍പ്പെടെയുള്ള രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും ഈ ക്ലാസുകളിലേക്കുള്ള ഓള്‍ പാസ് നയം ഒഴിവാക്കിയിട്ടുണ്ട്. ഹരിയാനയും പുതുച്ചേരിയും ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല. ബാക്കിയുള്ള സംസ്ഥാനങ്ങള്‍ ഈ നയം ഇപ്പോഴും പിന്തുടരുകയാണ്,''ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Career/
പഠിച്ചാല്‍ ജയിക്കാം; അഞ്ച്,എട്ട് ക്ലാസുകളില്‍ ഓള്‍ പാസ് രീതി ഇനിയില്ല; കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം
Next Article
advertisement
India vs Pakistan | ജയം സൈനികർക്ക് സമർപ്പിച്ചത് ചട്ട ലംഘനം; സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി
India vs Pakistan | ജയം സൈനികർക്ക് സമർപ്പിച്ചത് ചട്ട ലംഘനം; സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി
  • സൂര്യകുമാർ യാദവിന് ഐസിസി മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി, ബിസിസിഐ അപ്പീൽ നൽകിയിട്ടുണ്ട്.

  • പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സൂര്യകുമാർ യാദവിനെതിരെ ഐസിസിയിൽ ഔദ്യോഗികമായി പരാതി നൽകി.

  • പാകിസ്ഥാൻ ബൗളർ ഹാരിസ് റൗഫിന് മോശം പെരുമാറ്റത്തിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി.

View All
advertisement