ഐഐടിയിലും ഐഐഎമ്മിലും പഠിക്കാതെ 85 ലക്ഷം രൂപ ശമ്പളമുള്ള ജോലി

Last Updated:

നയാ റായ്പൂരിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ നിന്നുള്ള വിദ്യാർത്ഥിയാണ് റെക്കോർഡ് ശമ്പള പാക്കേജോടെ ചരിത്രം കുറിച്ചിരിക്കുന്നത്

ഇന്ത്യയിൽ ഐഐടികളിലെയും ഐഐഎമ്മുകളിലെയും വിദ്യാർത്ഥികൾ കോടികളുടെ ശമ്പള പാക്കേജുകൾ നേടുന്നത് എപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ നയാ റായ്പൂരിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ നിന്നുള്ള വിദ്യാർത്ഥിയാണ് റെക്കോർഡ് ശമ്പള പാക്കേജോടെ ചരിത്രം കുറിച്ചിരിക്കുന്നത്. എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ റാഷി ബാഗ്ഗ എന്ന വിദ്യാർത്ഥിനി, 85 ലക്ഷം രൂപ വാർഷിക ശമ്പളം ലഭിക്കുന്ന ജോലിയാണ് തന്റെ പരിശ്രമത്തിലൂടെ നേടിയെടുത്തത്. ഇത് 2023ൽ ഈ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു വിദ്യാർത്ഥി നേടുന്ന എക്കാലത്തെയും ഉയർന്ന ശമ്പള പാക്കേജ് ആയാണ് കണക്കാക്കുന്നത്.
കുറച്ചു ദിവസങ്ങൾക്കു മുൻപ് മറ്റൊരു കമ്പനിയിൽ നിന്നുള്ള ജോലി ഓഫറും റാഷിയ്ക്ക് ലഭിച്ചിരുന്നു. എന്നാൽ അത് നിരസിച്ച് കൂടുതൽ കമ്പനികളുടെ അഭിമുഖങ്ങളിൽ തുടർച്ചയായി പങ്കെടുക്കാൻ തുടങ്ങിയതോടെ അവളുടെ ആത്മവിശ്വാസവും വർദ്ധിച്ചു. അങ്ങനെ പരിശ്രമങ്ങൾക്കൊടുവിൽ ഈ റെക്കോർഡ് ശമ്പള പാക്കേജ് റാഷി സ്വന്തമാക്കുകയായിരുന്നു. കൂടാതെ റാഷി ബാഗ്ഗയെ തിരഞ്ഞെടുത്ത ഇതേ കമ്പനി നേരത്തെ ഐഐഐടി- എൻആറിലെ തന്നെ മറ്റൊരു വിദ്യാർത്ഥിയായ ചിങ്കി കർദയെയും തിരഞ്ഞെടുത്തിരുന്നു. എന്നാൽ ചിങ്കിയ്ക്ക് പ്രതിവർഷം 57 ലക്ഷം രൂപയാണ് കമ്പനി വാഗ്ദാനം ചെയ്തിരുന്നത്.
advertisement
ഇതേ ഇൻസ്റ്റിറ്റ്യൂട്ടിലെ മറ്റൊരു വിദ്യാർത്ഥിയായ യോഗേഷ് കുമാറും ഒരു മൾട്ടി നാഷണൽ കമ്പനിയിൽ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് എൻജിനീയറായി പ്രതിവർഷം 56 ലക്ഷം രൂപയുടെ പാക്കേജ് നേടിയിട്ടുണ്ട്. 2020-ൽ, ഐഐഐടി-എൻആറിലെ തന്നെ വിദ്യാർത്ഥിയായ രവി കുശാശ്വയ്ക്ക് ഒരു മൾട്ടിനാഷണൽ കമ്പനിയിൽ നിന്ന് പ്രതിവർഷം 1 കോടി രൂപ ശമ്പളമുള്ള ജോലി വാഗ്‌ദാനം ചെയ്തിരുന്നു. എന്നാൽ കോവിഡിനെ തുടർന്ന് അദ്ദേഹത്തിന് ആ ഓഫർ സ്വീകരിക്കാൻ സാധിച്ചില്ല. അതേസമയം ഇൻസ്റ്റിറ്റ്യൂട്ടിലെ പ്ലെയ്‌സ്‌മെന്റ് ഓഫീസിന്റെ കണക്കുകൾ പ്രകാരം നിലവിലെ ബാച്ചിന്റെ ശരാശരി ശമ്പളം പ്രതിവർഷം 16.5 ലക്ഷം രൂപയായി മാറിയിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
ഐഐടിയിലും ഐഐഎമ്മിലും പഠിക്കാതെ 85 ലക്ഷം രൂപ ശമ്പളമുള്ള ജോലി
Next Article
advertisement
32 വർഷത്തിനുശേഷം മമ്മൂട്ടിയും അടൂരും ഒരുമിക്കുന്നു; പൂജയും ടൈറ്റിലും വെള്ളിയാഴ്ച
32 വർഷത്തിനുശേഷം മമ്മൂട്ടിയും അടൂരും ഒരുമിക്കുന്നു; പൂജയും ടൈറ്റിലും വെള്ളിയാഴ്ച
  • 32 വർഷത്തിനുശേഷം മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും പുതിയ സിനിമയ്ക്കായി ഒന്നിക്കുന്നു

  • മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനവും പൂജയും വെള്ളിയാഴ്ച നടക്കും

  • നയൻതാര നായികയാകുന്ന ചിത്രം കൊച്ചി-വയനാട് മേഖലയിൽ 35 ദിവസം കൊണ്ട് ചിത്രീകരിക്കും

View All
advertisement