എം.ജി. സര്‍വകലാശാലയുടെ വിവിധ ഓണ്‍ലൈന്‍ പ്രോഗ്രാമുകൾക്ക് ഇപ്പോള്‍ അപേക്ഷിക്കാം
- Published by:ASHLI
- news18-malayalam
Last Updated:
ഓൺലൈൻ പ്രോഗ്രാമുകളായതുകൊണ്ട് തന്നെ നിലവില്‍ ജോലി ചെയ്യുന്നവര്‍ക്കും മറ്റു കോഴ്സുകള്‍ പഠിക്കുന്നവര്‍ക്കും ചേരാനവസരമുണ്ട്
ഓണ്‍ലൈന്‍ മോഡിൽ നടത്തുന്ന കോട്ടയത്തെ മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ വിവിധ ഓണ്‍ലൈന്‍ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. റഗുലര്‍ ബിരുദാനന്തര പ്രോഗ്രാമുകള്‍ക്കു തുല്യമായി യുജിസി അംഗീകരിച്ച എം.ബി.എ., എം.കോം. എം.എ. ഇംഗ്ലീഷ് പ്രോഗ്രാമുകള്‍ നടത്തുന്നതിന് സംസ്ഥാനത്തെ സ്റ്റേറ്റ് സര്‍വകലാശാലകളില്‍ എം.ജി. യൂണിവേഴ്സിറ്റിക്കു മാത്രമാണ് അനുമതിയുള്ളത്.
വിവിധ പ്രോഗ്രാമുകള്‍
1.എംബിഎ
2.എം.കോം.
ലോകത്തെവിടെയിരുന്നും പഠിച്ച് പരീക്ഷയെഴുതാമെന്നതാണ് ഈ പ്രോഗ്രാമിൻ്റെ സവിശേഷത. ഉപരിപഠനത്തിനും തൊഴിലിനുമുള്ള യോഗ്യതയായി റെഗുലര്‍ ഡിഗ്രിക്ക് തുല്യമായി തന്നെ പരിഗണിക്കുന്ന പ്രോഗ്രാമുകളാണ്, മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ ഓൺലൈൻ എംബിഎ, എം.കോം എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ. കൂടാതെ ബി കോമിൻ ഓണേഴ്സ് ഡിഗ്രിയും ഓഫർ ചെയ്യുന്നു. ഓൺലൈൻ പ്രോഗ്രാമുകളായതുകൊണ്ട് തന്നെ നിലവില്‍ ജോലി ചെയ്യുന്നവര്‍ക്കും മറ്റു കോഴ്സുകള്‍ പഠിക്കുന്നവര്‍ക്കും ചേരാനവസരമുണ്ട്.
പ്രാഥമിക ഘട്ടമായ രജിസ്ട്രേഷന്‍ നടപടിക്രമങ്ങൾ മുതല്‍ അവസാന നടപടിക്രമമായ സര്‍ട്ടിഫിക്കറ്റ് സ്വീകരണംവരെയുള്ള നടപടികള്‍ ഓണ്‍ലൈൻ ക്രമത്തിലായതിനാല്‍ ഒരു ഘട്ടത്തിലും വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലയില്‍ നേരിട്ട് എത്തേണ്ടതില്ല മാത്രമല്ല, വിദ്യാര്‍ഥികളുടെ സൗകര്യവും സമയവും അനുസരിച്ച് പഠിക്കാനുള്ള അവസരവും ലഭ്യമാകും.പ്രവേശനത്തിന് നിശ്ചിന പ്രായ പരിധി, നിഷ്ക്കർഷിച്ചിട്ടില്ല.
advertisement
എം.കോം. (ഫിനാന്‍സ് ആന്‍റ് ടാക്സേഷന്‍)
യുജിസി അംഗീകൃത സര്‍വകലാശാലകളില്‍നിന്ന് 45 ശതമാനം മാര്‍ക്കോടെ ബികോം, ബിബിഎ, ബിബിഎം ഇവയില്‍ ഏതെങ്കിലും ബിരുദം
നേടിയവർക്കും തത്തുല്യ ബിരുദ
യോഗ്യതയുള്ളവർക്കും ഓണ്‍ലൈന്‍ എം.കോമിന് അപേക്ഷിക്കാവുന്നതാണ്. നാലു സെമസ്റ്ററുകളാണ് പ്രോഗ്രാമിനുള്ളത്.
എം.ബി.എ. പ്രോഗ്രാം
യുജിസി അംഗീകൃത സര്‍വകലാശാലകളില്‍നിന്ന് ഏതെങ്കിലും വിഷയത്തില്‍ അന്‍പതു ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദമോ അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് എംബിഎക്ക് അപേക്ഷിക്കാവുന്നതാണ്.ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്‍റ്,ഫിനാന്‍സ്, മാര്‍ക്കറ്റിംഗ് എന്നീ സ്പെഷ്യലൈസേഷനുകൾ ഉണ്ട്.
advertisement
കൂടാതെ എം.എ. ഇംഗ്ലീഷ്,ബി.കോം (ഓണേഴ്സ്) പ്രോഗ്രാമുകളും ആരംഭിച്ചിട്ടുണ്ട്.
വിവിധ കാറ്റഗറികളിലുള്ളവർക്കുള്ള ആനുകൂല്യങ്ങൾ
ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും സംസ്ഥാനത്തെ പട്ടികജാതി, പട്ടികവര്‍ഗ ഒ.ഇ.സി., എസ്.ഇ.ബി.സി. വിഭാഗങ്ങളില്‍ പെടുന്നവര്‍ക്കും സര്‍വകലാശാലാ നിയമപ്രകാരമുള്ള മാര്‍ക്കിളവ് ലഭിക്കും. കൂടാതെ പട്ടികജാതി/ വര്‍ഗ വിഭാഗക്കാര്‍ക്ക് സെമസ്റ്റര്‍ ഫീസില്‍ 20 ശതമാനം ഫീസ് ഇളവുമുണ്ട്.
കൂടുതല്‍ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
https://cdoe.mgu.ac.in/
ഫോൺ
0481 2731010
തയാറാക്കിയത്: ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kerala
First Published :
February 15, 2025 9:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
എം.ജി. സര്‍വകലാശാലയുടെ വിവിധ ഓണ്‍ലൈന്‍ പ്രോഗ്രാമുകൾക്ക് ഇപ്പോള്‍ അപേക്ഷിക്കാം