പത്താം ക്ലാസ് പാസായ സ്ത്രീപുരുഷന്മാരുടെ ശ്രദ്ധയ്ക്ക്; യു.എ.ഇ.‌യിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും ജോലിക്കായി ഒഡെപെക് റിക്രൂട്ട്മെന്റ്

Last Updated:

വിദേശ രാജ്യങ്ങളിലേക്ക് മികച്ച അവസരങ്ങൾ തേടുന്ന തൊഴിൽ അന്വേഷകരാണോ നിങ്ങൾ.

കോഴിക്കോട്. വിദേശ രാജ്യങ്ങളിലേക്ക് മികച്ച അവസരങ്ങൾ തേടുന്ന തൊഴിൽ അന്വേഷകരാണോ നിങ്ങൾ. എന്നാൽ ഇതാ ഒരു സന്തോഷ വാർത്ത. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യു.എ.ഇ.യിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും റിക്രൂട്ട്മെന്റ് നടത്തുന്നു.
യു.എ.ഇ.യിലെ കമ്പനിയിലേക്ക് നടത്തുന്ന റിക്രൂട്ട്മെന്റിൽ എസ്എസ്എൽസി പാസായവരെയാണ് റിക്രൂട്ട് ചെയ്യുന്നത്. 40 വയസ്സിനുതാഴെയുള്ള  170 സെന്റീമീറ്റർ ഉയരമുള്ള 100 പുരുഷഗാർഡുകളെയും 35 വയസ്സിനുതാഴെയുള്ള 30 വനിതാ ഗാർഡുകളെയുമാണ് അവശ്യം . കൂടാതെ ഇംഗ്ലീഷ് ഭാഷ നല്ലവണ്ണം കൈകാര്യംചെയ്യാൻ കഴിവുണ്ടാകണം. ബയോഡേറ്റ, തൊഴിൽപരിചയ സർട്ടിഫിക്കറ്റ് തുടങ്ങിയവ 25-നുമുമ്പ് recruit@odepc.in-ലേക്ക് അയക്കണം. ഫോൺ: 0471 2329440/41/42/45, 7736496574.
advertisement
ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് നടക്കുന്ന റിക്രൂട്ട്മെന്റിൽ പ്രമുഖ ബഹുരാഷ്ട്ര ഗ്രോസറി ശൃംഖലയിലേക്കും ജനറൽ മെർച്ചൻഡൈസ് റീട്ടെയിലർ കമ്പനിയിലേക്കും സീനിയർ ലെവൽ പോസ്റ്റുകളിലേക്കാണ് നിയമനം. സൂപ്പർ മാർക്കറ്റ് ശൃംഖലയ്ക്ക് കൺട്രി ഹെഡ്, ഡെപ്യൂട്ടി കൺട്രി ഹെഡ്, ഹെഡ് ഓഫ് ബയിങ്‌ റീട്ടെയ്‌ൽ സൂപ്പർ മാർക്കറ്റ്, മാനുഫാക്ചറിങ്‌ ബിസിനസ് ഹെഡ് ഓഫ് ഓപ്പറേഷൻ കോർഡിയൽ, ഹെഡ് ഓഫ് ഓപ്പറേഷൻ ഡിറ്റർജന്റ്, ഹെഡ് ഓഫ് ഓപ്പറേഷൻ ആനിമൽ ഫീഡ്സ്, ഡിസ്ട്രിബ്യൂഷൻ ബിസിനസിൽ ഹെഡ് ഓഫ് ഓപ്പറേഷൻ, ബിൽഡിങ്‌, ഹാർഡ് വേർ ബിസിനസിൽ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ തസ്തികകളിലാണ് റിക്രൂട്ട്മെന്റ്.
advertisement
ബിൽഡിങ്‌ ഹാർഡ്‌ വേർ ബിസിനസിൽ ഓപ്പറേഷൻ ഹെഡ്, ഹെഡ് ഓഫ് ബയിങ്‌ ബിൽഡിങ്‌ ഹാർഡ് വേർ ബിസിനസ്, മില്ലിങ്‌ ക്ലസ്റ്ററിലേക്ക് ഓപ്പറേഷൻസ് ഹെഡ്, ചാർട്ടേഡ് അക്കൗണ്ടന്റ്സ് റീട്ടെയിൽ സൂപ്പർ മാർക്കറ്റ് എന്നീ തസ്തികകളിലും അവസരമുണ്ട്.
ബന്ധപ്പെട്ട മേഖലയിൽ എൻജിനിയറിങ്‌/ബിരുദാനന്തബിരുദ യോഗ്യതയുള്ള 5-10 വർഷം ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം. e-mail: africa@odepc.in കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in, Ph: 0471-2329440/41/42/45/48
മലയാളം വാർത്തകൾ/ വാർത്ത/Career/
പത്താം ക്ലാസ് പാസായ സ്ത്രീപുരുഷന്മാരുടെ ശ്രദ്ധയ്ക്ക്; യു.എ.ഇ.‌യിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും ജോലിക്കായി ഒഡെപെക് റിക്രൂട്ട്മെന്റ്
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement