5000 രൂപ കൈയിലുണ്ടോ? നിങ്ങൾക്കും തുടങ്ങാം പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി

Last Updated:

പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി എങ്ങനെ അപേക്ഷിക്കാം?

സ്വന്തമായി ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് മികച്ച അവസരവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ തപാൽ വകുപ്പ്. വെറും 5000 രൂപയ്ക്ക് സ്വന്തം ഫ്രാഞ്ചൈസി തുറക്കാൻ അനുവദിക്കുന്ന പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി സ്കീം (Post Office Franchise Scheme) ആണ് അവതരിപ്പിച്ചിരിക്കുന്നത്.
അപേക്ഷിക്കാനുള്ള പ്രധാന മാനദണ്ഡങ്ങൾ
1. സംരംഭകർ ഒരു ഇന്ത്യൻ പൗരനോ അല്ലെങ്കിൽ ഇന്ത്യൻ വംശജനോ ആയിരിക്കണം.
2. കുറഞ്ഞത് 18 വയസ് പ്രായമുണ്ടായിരിക്കണം.
3. ഏതെങ്കിലും ക്രിമിനൽ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരാകരുത്.
4. സാധുവായ ഒരു ബിസിനസ് വിലാസവും ബന്ധപ്പെടാനുള്ള നമ്പറും ഉണ്ടായിരിക്കണം.
ഒരു പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി ആരംഭിക്കുന്നതിന്, മേൽപറഞ്ഞ നിബന്ധനകൾ കൂടാതെ മറ്റു ചില മാനദണ്ഡങ്ങൾ കൂടിയുണ്ട്. അപേക്ഷകന് ഒരു അംഗീകൃത സ്കൂളിൽ നിന്നും 8-ാം ക്ലാസ് എങ്കിലും പാസായതിന്റെ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഓൺലൈൻ അല്ലെങ്കിൽ ഓഫ്‌ലൈൻ മോഡിൽ അപേക്ഷകൾ സമർപ്പിക്കാം. തിരഞ്ഞെടുത്തു കഴിഞ്ഞാൽ, ഇന്ത്യൻ തപാൽ വകുപ്പുമായി ഒരു ധാരണാപത്രം (MoU (Memorandum of Understanding)) ഒപ്പിടണം. പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസിയിൽ നിന്നുള്ള വരുമാനം ഒരു കമ്മീഷൻ ഘടനയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു പോസ്റ്റ് ഓഫീസ് പ്രവർത്തിപ്പിക്കുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും ഈ കരാറിൽ ഉണ്ടായിരിക്കും. കമ്മീഷൻ നിരക്കുകളും (commission rates) ഇതിൽ പരാമർശിച്ചിരിക്കും.
advertisement
ഫീസ്
പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി സ്കീമിനുള്ള അപേക്ഷകർ 5000 രൂപയാണ് ഡിമാൻഡ് ഡ്രാഫ്റ്റ് മുഖേന ന്യൂ ഡൽഹിയിലെ 'അസിസ്റ്റന്റ് ഡയറക്ടർ ജനറൽ, ഡിപ്പാർട്ട്‌മെന്റ് ഓഫ് തപാൽ' എന്ന വിലാസത്തിൽ അടയ്ക്കേണ്ടത്. ഏതെങ്കിലും സർക്കാർ സ്കീമുകൾക്ക് കീഴിൽ ഇതിനകം തിരഞ്ഞെടുക്കപ്പെട്ടവരും എസ്‌സി/എസ്ടി, വനിതാ അപേക്ഷകരും അപേക്ഷാ ഫീസ് നൽകേണ്ടതില്ല.
വരുമാനം
ഫ്രാഞ്ചൈസി ആരംഭിച്ചു കഴിഞ്ഞാൽ, നിങ്ങളുടെ വേതനം കമ്മീഷൻ നിരക്കിലായിരിക്കും നിർണയിക്കപ്പെടുക
1. ഓരോ രജിസ്ട്രേഡ് പോസ്റ്റിനും 3 രൂപ
2. സ്പീഡ് പോസ്റ്റിന് 5 രൂപ
advertisement
3. 100 മുതൽ 200 രൂപ വരെയുള്ള മണി ഓർഡറിന് 3.5 രൂപ‌
4. 200 രൂപയുടെ മുകളിലുള്ള മണി ഓർഡറിന് 5 രൂപ
5. രജിസ്ട്രേഡ്, സ്പീഡ് പോസ്റ്റ് സേവനങ്ങൾക്ക് പ്രതിമാസം 1000 രൂപ അധിക കമ്മീഷൻ
6. അധിക ബുക്കിംഗുകൾക്ക് 20 ശതമാനം അധിക കമ്മീഷൻ ലഭ്യമാണ്.
എങ്ങനെ അപേക്ഷിക്കാം?
ഓൺലൈനായി അപേക്ഷിക്കുന്നവർ ആദ്യം തപാൽ വകുപ്പിന്റെ വെബ്സൈറ്റിൽ (indiapost.gov.in) രജിസ്റ്റർ ചെയ്യണം. പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി തുടങ്ങാൻ അപേക്ഷിക്കുന്നതിന് മുൻപ് തപാൽ വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പ് ശ്രദ്ധാപൂർവ്വം വായിക്കുകയും ഔദ്യോഗിക വെബ്സൈറ്റ് വഴി നിങ്ങളുടെ അപേക്ഷ സമർപ്പിക്കുകയും ചെയ്യുക. (https://www.indiapost.gov.in/VAS/DOP_PDFFiles/Franchise.pdf) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഫോം ഡൗൺലോഡ് ചെയ്ത് അപേക്ഷ പൂരിപ്പിച്ച് നൽകാം.
മലയാളം വാർത്തകൾ/ വാർത്ത/Career/
5000 രൂപ കൈയിലുണ്ടോ? നിങ്ങൾക്കും തുടങ്ങാം പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി
Next Article
advertisement
46 വര്‍ഷം മുമ്പ്  ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയയാളെ വധശിക്ഷയ്ക്ക് വിധേയമാക്കി
46 വര്‍ഷം മുമ്പ് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയയാളെ വധശിക്ഷയ്ക്ക് വിധേയമാക്കി
  • 1979ൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ ഫ്‌ളോറിഡയിൽ വധശിക്ഷയ്ക്ക് വിധേയമാക്കി.

  • ബ്രയാൻ ഫ്രെഡറിക് ജെന്നിംഗ്‌സിനെ 66ാം വയസ്സിൽ ഫ്‌ളോറിഡ ജയിലിൽ മരുന്ന് കുത്തിവെച്ച് വധിച്ചു.

  • ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് അധികാരത്തിൽ വന്നതിനു ശേഷം ഏറ്റവും കൂടുതൽ വധശിക്ഷകൾ നടപ്പാക്കി.

View All
advertisement