Prime Minister internship പ്രധാനമന്ത്രി സമഗ്ര ഇന്റേണ്‍ഷിപ്പ് പദ്ധതി തുടങ്ങി; അപേക്ഷ സമര്‍പ്പിക്കാനുള്ള പോര്‍ട്ടല്‍ തയാര്‍
- Published by:Nandu Krishnan
- trending desk
Last Updated:
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യനുമായി(സിഐ) കൈകോര്‍ത്താണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുന്നത്
ഈ വർഷത്തെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി സമഗ്ര ഇന്‍ണ്‍ഷിപ്പ് പദ്ധതിക്ക് ഇന്ന് തുടക്കമാകും. പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങളും തെരഞ്ഞെടുത്ത കമ്പനികളുടെ ഇന്റേണ്‍ഷിപ്പ് ഒഴിവുകളും അടങ്ങിയ വെബ് പോര്‍ട്ടല്‍ ഇന്ന് മുതല്‍ പ്രവര്‍ത്തന സജ്ജമാകും. ഒക്ടോബര്‍ 12 മുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു തുടങ്ങാം. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍(സിഐ)യുമായി കൈകോര്‍ത്താണ് കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രൊഫൈലുകള്‍, മുന്‍ഗണനകള്‍, യോഗ്യത എന്നിവ അടിസ്ഥാനമാക്കി ഓരോ ഇന്റേണ്‍ഷിപ്പ് സ്ഥാനത്തേക്കുമുള്ള അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും. ഈ പട്ടികയില്‍ നിന്ന് കമ്പനികള്‍ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുത്ത് ഓഫര്‍ ലെറ്റര്‍ നല്‍കുകയാണ് ചെയ്യുന്നത്.
ഈ പദ്ധതിയിലൂടെ ഇന്ത്യയിലെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന 500 കമ്പനികളില്‍ ജോലി ചെയ്യുന്നതിന് ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം ലഭികും. കമ്പനികളുടെ സിഎസ്ആര്‍(കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി)യുടെ ഭാഗമായി നീക്കിവെച്ചിരിക്കുന്ന തുകയാണ് ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കുക. ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് പദ്ധതിയില്‍ ഭാഗമാകുന്ന ഉദ്യോഗാര്‍ഥിക്ക് പ്രതിമാസം 5000 രൂപയാണ് സ്റ്റൈപെന്‍ഡായി നല്‍കുക. ഇതിന് പുറമെ 6000 രൂപയുടെ ഒറ്റത്തവണ സാമ്പത്തിക സഹായവും നല്‍കും. ആദ്യഘട്ടത്തില്‍ 19,000 കോടി രൂപയും രണ്ടാം ഘട്ടത്തില്‍ 44,000 കോടി രൂപയുമാണ് പദ്ധതിക്കായി കേന്ദ്രം വഹിക്കുക. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു കോടി ഇന്റേണ്‍ഷിപ്പുകള്‍ നല്‍കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പരിശീലനത്തിന്റെ ഭാഗമായി 50 ശതമാനം തൊഴില്‍ പരിശീലനം നല്‍കുന്ന വിധത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
advertisement
ഇന്റേണ്‍ഷിപ്പ് ലഭിക്കുന്നത് എങ്ങനെ?
യോഗ്യതകള്‍
ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ 21നും 24നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാനാകുക. അടുത്തിടെ ബിരുദം പൂര്‍ത്തിയായവര്‍ക്കും കരിയറിന്റെ തുടക്കത്തിലുള്ളവര്‍ക്കുമാണ് അപേക്ഷിക്കാന്‍ കഴിയുക. പദ്ധതിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ നിലവില്‍ ജോലിയില്ലാത്തവര്‍ ആയിരിക്കണം. കൂടാതെ മുഴുവന്‍ സമയ വിദ്യാര്‍ഥികള്‍ അല്ലാത്തവര്‍ക്കുമാണ് അപേക്ഷിക്കാന്‍ കഴിയുക.
അപേക്ഷകര്‍ ആധാര്‍കാര്‍ഡ്, ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, അഡ്രസ്സ് പ്രൂഫ്, ഫാന്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് വിവരങ്ങള്‍ നല്‍കണം.
അപേക്ഷിക്കാന്‍ കഴിയാത്തവര്‍ ആരൊക്കെ?
ഐഐടി, ഐഐഎം തുടങ്ങിയ മുന്‍നിര സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങിയവര്‍ക്ക് അപേക്ഷിക്കാന്‍ കഴിയില്ല
advertisement
25 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍
മുഴുവന്‍ സമയ ജോലിയുള്ളവര്‍
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 03, 2024 11:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
Prime Minister internship പ്രധാനമന്ത്രി സമഗ്ര ഇന്റേണ്‍ഷിപ്പ് പദ്ധതി തുടങ്ങി; അപേക്ഷ സമര്‍പ്പിക്കാനുള്ള പോര്‍ട്ടല്‍ തയാര്‍