ഇന്റർഫേസ് /വാർത്ത /Career / വീട്ടിലിരുന്ന് സമ്പാദിക്കാം; Reddit, Airbnb തുടങ്ങി പത്തോളം വമ്പൻ കമ്പനികളിൽ തൊഴിലവസരം

വീട്ടിലിരുന്ന് സമ്പാദിക്കാം; Reddit, Airbnb തുടങ്ങി പത്തോളം വമ്പൻ കമ്പനികളിൽ തൊഴിലവസരം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

സ്ഥിരമായ വർക്ക് ഫ്രം ഹോം മോഡലിലേക്ക് മാറുകയും ഇപ്പോൾ ജോലിക്ക് ആളെ എടുക്കുകയും ചെയ്യുന്ന 10 കമ്പനികൾ ഏതൊക്കെയെന്ന് നോക്കാം

  • Trending Desk
  • 2-MIN READ
  • Last Updated :
  • New Delhi
  • Share this:

ജീവനക്കാർക്ക് സൗകര്യപ്രദമായ വീട്ടിലിരുന്ന് ജോലി ചെയ്യുന്നസംവിധാനത്തിൽനിന്ന് ചില കമ്പനികൾ ഓഫീസ്ജോലിയിലേയ്ക്ക് മടങ്ങിവരുമ്പോൾ Reddit, Airbnb, Spotify, Pinterest പോലെയുള്ള മറ്റ് ചില കമ്പനികൾ വർക്ക് ഫ്രം ഹോമിന്റെ വാർഷികം ആഘോഷിക്കുകയാണ്. മേല്പറഞ്ഞ പല കമ്പനികളും ഒന്നിലേറെ വർഷമായി ജീവനക്കാർക്ക് വീട്ടിലിരുന്നും മറ്റ് സ്ഥലങ്ങളിൽ ഇരുന്നും ജോലി ചെയ്യാനുള്ള അവസരമൊരുക്കുന്നുണ്ട്.

ആയിരത്തിലധികം ജീവനക്കാർക്കിടയിൽ മോൺസ്റ്റർ.കോം എന്ന വെബ്സൈറ്റ് 2023 ജനുവരിയിൽ നടത്തിയ സർവേയിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷവും എവിടെ ?എപ്പോൾ ? ജോലി ചെയ്യണമെന്ന് തങ്ങൾക്ക് തീരുമാനിക്കാൻ കഴിയുന്ന “ഫ്ലെക്‌സിബിൾ ” ജോലിയെ പിന്തുണച്ചിരുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതായത് വിദൂര തൊഴിൽ വിപണി അഥവാ വർക്ക് ഫ്രം ഹോം കൂടുതൽ മത്സരാധിഷ്ഠിതമായി മാറി എന്നർത്ഥം. ഉദാഹരണത്തിന് Yelp എന്ന കമ്പനി 2019 നെ അപേക്ഷിച്ച് 2022-ൽ പൂർണ്ണമായും വർക്ക് ഫ്രം ഹോമിലേക്ക് മാറിയതിനുശേഷം ഇവിടെ പൊതുവായതും അഡ്മിനിസ്ട്രേറ്റീവ് ജോലിയിലും അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ 200% വർദ്ധനവ് ഉണ്ടായതായി ചൂണ്ടികാണിക്കുന്നു.

സ്ഥിരമായ വർക്ക് ഫ്രം ഹോം മോഡലിലേക്ക് മാറുകയും ഇപ്പോൾ ജോലിക്ക് ആളെ എടുക്കുകയും ചെയ്യുന്ന 10 കമ്പനികൾ ഏതൊക്കെയെന്ന് നോക്കാം

ഹബ്സ്പോട്ട്

വ്യവസായരംഗം: സാങ്കേതികവിദ്യ

റിമോട്ട് വർക്ക് പ്ലാനുകൾ: ഹബ്‌സ്‌പോട്ട് ജീവനക്കാർക്ക് മൂന്ന് ഫ്ലെക്സിബിൾ വർക്ക് ഓപ്‌ഷനുകൾ ഉണ്ട്: @office, അതായത് ആഴ്ചയിൽ 3 ദിവസമോ അതിൽ കൂടുതൽ ദിവസങ്ങളിലോ ഓഫീസിൽ വരണം. @flex അതായത് ഓരോ ആഴ്‌ചയും 2 ദിവസമോ അതിൽ കുറവോ ദിവസം ഓഫീസിൽ വരണം. @home അതായത് വീട്ടിലിരുന്ന് ജോലി ചെയ്യുക. 2021-ൽ ആരംഭിച്ച ഈ പ്രോഗ്രാം വർഷത്തിലൊരിക്കൽ ജീവനക്കാർക്ക് അവരുടെ ജോലിയുടെ ഓപ്‌ഷൻ മാറ്റാൻ അവസരമൊരുക്കുന്നുണ്ട്.

തൊഴിൽ അവസരങ്ങൾ: കോർപ്പറേറ്റ് അക്കൗണ്ട് എക്സിക്യൂട്ടീവ്, പ്രൊഡക്റ്റ് ഡിസൈനർ

റെഡ്ഡിറ്റ്

വ്യവസായരംഗം: സോഷ്യൽ മീഡിയ

റിമോട്ട് വർക്ക് പ്ലാനുകൾ: 2020 ഒക്ടോബറിൽ Reddit ഒരു സ്ഥിരം ഹൈബ്രിഡ് മോഡലിലേക്ക് മാറി. ജീവനക്കാർക്ക് അവർക്ക് ആവശ്യമുള്ളിടത്തിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യമുണ്ട്. കൂടാതെ ഓഫീസിലിരുന്ന് ജോലി ചെയ്യാനും അവസരമുണ്ട്.

തൊഴിൽ അവസരങ്ങൾ: സീനിയർ കൊമേഴ്‌സ് ആൻഡ് മെഷർമെന്റ് പാർട്ണർഷിപ്പ് മാനേജർ, ഡിസൈൻ മാനേജർ

സ്പോട്ടിഫൈ

വ്യവസായരംഗം: സംഗീതം, സ്ട്രീമിംഗ്

റിമോട്ട് വർക്ക് പ്ലാനുകൾ: 2021 ഫെബ്രുവരിയിൽ ആരംഭിച്ച Spotify-യുടെ “Work From Anywhere” എന്ന പരിപാടി ജീവനക്കാർക്ക് വിദൂരവും വ്യക്തിപരവുമായ ഹൈബ്രിഡ് ഓപ്ഷനുകളും കൂടാതെ ഒരു ജീവനക്കാരന് മാറാൻ താൽപ്പര്യമുണ്ടെങ്കിൽ കൂടുതൽ സൗകര്യമുള്ള സമയം തിരഞ്ഞെടുക്കാനുള്ള അവസരവും വാഗ്ദാനം ചെയ്യുന്നു. ഉദാഹരണത്തിന്: Spotify ഓഫീസിന് സമീപത്ത് അല്ലാത്ത ഒരിടത്തേക്ക് ഒരു ജീവനക്കാരന് മാറി താമസിക്കേണ്ടി വന്നാൽ അയാൾക്ക് കമ്പനിയിൽ ജോലി തുടരാനുള്ള അവസരമുണ്ട്.

തൊഴിൽ അവസരങ്ങൾ: ഗ്ലോബൽ കാറ്റഗറി ഡെവലപ്‌മെന്റ് ഓഫീസർ, പാർട്ണർഷിപ്പ് ലീഡ്

എയർബിഎൻബി

വ്യവസായരംഗം: യാത്ര

റിമോട്ട് വർക്ക് പ്ലാനുകൾ: 2022 ഏപ്രിലിൽ ആരംഭിച്ച Airbnbയുടെ “ലിവ് ആൻഡ് വർക്ക് എനിവെയർ” എന്ന മോഡലിന് കീഴിൽ ജീവനക്കാർക്ക് വിദൂരമായോ Airbnbയുടെ വിവിധ ഓഫീസുകളിലൊന്നിൽ നിന്നോ ജോലി ചെയ്യാവുന്നതാണ്. 170-ലധികം രാജ്യങ്ങളിൽ എവിടെ നിന്നും ഒരു വർഷത്തിൽ മൂന്ന് മാസം വരെ ജോലി ചെയ്യാനുള്ള അവസരവും ജീവനക്കാർക്ക് ഉണ്ട്.

തൊഴിൽ അവസരങ്ങൾ: സീനിയർ സ്റ്റാഫ് ഹൗസിംഗ് ഇക്കണോമിസ്റ്റ്, ലീഗൽ കൗൺസൽ

ഡ്രോപ്പ്ബോക്സ്

വ്യവസായരംഗം : സാങ്കേതികവിദ്യ

റിമോട്ട് വർക്ക് പ്ലാനുകൾ: ഡ്രോപ്പ്‌ബോക്‌സിന്റെ ” വിർച്വൽ ഫസ്റ്റ് ” എന്ന പ്രോഗ്രാം 2021 ഏപ്രിലിലാണ് ആരംഭിച്ചത്. ജീവനക്കാരുടെ ആകെ തൊഴിൽ സമയത്തിന്റെ 90% വിദൂരത്തിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുന്ന പദ്ധതിയാണിത്. പ്രത്യേക പരിശീലന സെഷനുകൾക്കായും വല്ലപ്പോഴുമുള്ള ഗ്രൂപ്പ് ഒത്തുചേരലുകൾക്കായും മാത്രമേ ഓഫീസിൽ വരാൻ ആവശ്യപ്പെടാറുള്ളൂ.

തൊഴിൽ അവസരങ്ങൾ: സീനിയർ മൊബൈൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ, സ്ട്രാറ്റജിക് സോഴ്‌സിംഗ് അസോസിയേറ്റ്

ഓൾസ്റ്റേറ്റ് ഇൻഷുറൻസ്

വ്യവസായരംഗം: ഇൻഷുറൻസ്

റിമോട്ട് വർക്ക് പ്ലാനുകൾ: 2020-ന്റെ തുടക്കം മുതൽ നിലവിലിരുന്ന ഒരു ഫ്ലെക്സിബിൾ വർക്ക് അറേഞ്ച്മെന്റ് ആണ് വീട്ടിലിരുന്ന് ജോലി ചെയ്യണോ, ഓഫീസിൽ ജോലി ചെയ്യണോ അതോ രണ്ടും കൂടിച്ചേർന്നോ എന്നത്. ഓൾസ്റ്റേറ്റ് ജീവനക്കാർക്കും ഇതിൽ നിന്ന് താത്പര്യമുള്ളത് തിരഞ്ഞെടുക്കാനാകും.

തൊഴിൽ അവസരങ്ങൾ: മെഡികെയർ ബെനിഫിറ്റ് അഡ്വൈസർ, മാർക്കറ്റിംഗ് അനലിറ്റിക്സ് ലീഡ്

പിന്റെറെസ്റ്റ്

വ്യവസായരംഗം: സോഷ്യൽ മീഡിയ

റിമോട്ട് വർക്ക് പ്ലാനുകൾ: 2022 ഏപ്രിലിൽ അവതരിപ്പിച്ച കമ്പനിയുടെ “PinFlex” മോഡലിന് കീഴിൽ വരുന്ന അന്താരാഷ്‌ട്ര ജീവനക്കാർക്ക് യുഎസിനുള്ളിലോ Pinterest ഓഫീസ് സ്ഥിതി ചെയ്യുന്ന രാജ്യത്തോ പ്രദേശത്തോ ഉള്ള 50 സംസ്ഥാനങ്ങളിലോ ജോലി ചെയ്യാൻ കഴിയും. കമ്പനിയുടെ വെബ്‌സൈറ്റ് അനുസരിച്ച് എല്ലാ ജീവനക്കാരും വർഷത്തിൽ ഒരിക്കലെങ്കിലും കൾച്ചർ ബിൽഡിംഗ് പരിപാടികൾക്കായി Pinterest ന്റെ ഓഫീസ് സന്ദർശിക്കണം. കൂടാതെ Pinterestൽ കുറഞ്ഞത് ആറ് മാസമെങ്കിലും ജോലി ചെയ്തിട്ടുള്ള മുഴുവൻ സമയ ജീവനക്കാർക്കും ഓരോ വർഷവും ഒമ്പത് മാസം വരെ (ഒരു രാജ്യത്തിന് മൂന്ന് മാസം വീതം) അവർ തൊഴിലെടുക്കുന്ന രാജ്യത്തിന് പുറത്ത് ജോലി ചെയ്യാൻ കഴിയും. ആറ് മാസത്തിൽ താഴെ കാലാവധിയുള്ള ജീവനക്കാർക്ക് ഇത് 30 ദിവസം വരെയാണ്.

തൊഴിലവസരങ്ങൾ: പ്രോഡക്ട് അനലിസ്റ്റ്, ഡാറ്റാ സയന്റിസ്റ്റ്

ഇൻസ്റ്റാകാർട്ട്

വ്യവസായരംഗം: സാങ്കേതികവിദ്യ

റിമോട്ട് വർക്ക് പ്ലാനുകൾ: 2022 മെയ് മാസത്തിൽ പ്രഖ്യാപിച്ച Instacart-ന്റെ “Flex First” മോഡൽ പ്രകാരം 70% കോർപ്പറേറ്റ് ജീവനക്കാർക്കും വീട്ടിലിരുന്നോ ഓഫീസിൽ നിന്നോ അല്ലെങ്കിൽ ഇവ രണ്ടും ചേർന്നതോ ആയ ജോലി സമയം തിരഞ്ഞെടുക്കാം. ജീവനക്കാർക്ക് ജോലിചെയ്യാൻ അനുവാദമുള്ള രാജ്യത്തെ ഏത് സ്ഥലത്തിരുന്നും അവർക്ക് ജോലി ചെയ്യാം. ചിലയിടത്ത് ഇളവുകൾ ലഭ്യമാണ്.

തൊഴിലവസരങ്ങൾ: സ്റ്റാഫ് പ്രോഡക്ട് ഡിസൈനർ, ബിസിനസ്സ് അഡ്വൈസർ

Yelp

വ്യവസായരംഗം : സാങ്കേതികവിദ്യ

റിമോട്ട് വർക്ക് പ്ലാനുകൾ: 2022 ജൂണിൽ Yelp സ്ഥിരമായ റിമോട്ട് മോഡലിലേക്ക് മാറി. ജീവനക്കാരെ അവർ തൊഴിൽ ചെയ്യുന്ന രാജ്യത്തിനുള്ളിൽ തന്നെ മറ്റൊരു സ്ഥലത്ത് നിന്ന് (സംസ്ഥാനം അല്ലെങ്കിൽ നഗരം) ഒരു കലണ്ടർ വർഷത്തിൽ 90 ദിവസം വരെ ജോലി ചെയ്യാൻ അനുവദിക്കുന്നു.

തൊഴിൽ അവസരങ്ങൾ: യൂസർ ഓപ്പറേഷൻസ് അസോസിയേറ്റ്, പാർട്ണർ അക്കൗണ്ട് എക്സിക്യൂട്ടീവ്

വെറൈസൺ

വ്യവസായരംഗം : ഇന്റർനെറ്റ്, ടെലികമ്മ്യൂണിക്കേഷൻസ്

റിമോട്ട് വർക്ക് പ്ലാനുകൾ: 2021 ഫെബ്രുവരിയിൽ ആരംഭിച്ച വെറൈസോണിന്റെ “വർക്ക് ഫോർവേഡ്” എന്ന പ്രോഗ്രാം വീട്ടിൽ നിന്നോ സൈറ്റിൽ നിന്നോ ഹൈബ്രിഡ് ക്രമീകരണത്തിൽ നിന്നോ ജോലി ചെയ്യാൻ ജീവനക്കാരെ അനുവദിക്കുന്നു. ഹൈബ്രിഡ് ജീവനക്കാർ എപ്പോൾ അല്ലെങ്കിൽ എത്ര ഇടവേളകളിൽ ഓഫീസിൽ ഉണ്ടായിരിക്കണം എന്നതിനെക്കുറിച്ച് കമ്പനി വ്യക്തമായി പറയുന്നില്ല.

തൊഴിലവസരങ്ങൾ: പ്രിൻസിപ്പൽ സെക്യൂരിറ്റി ആർക്കിടെക്റ്റ്, യൂസർ എക്സ്പീരിയൻസ് റിസേർച്ച് മാനേജർ

First published:

Tags: Work from home