ഇന്ത്യൻ യുവ തലമുറയ്ക്കുള്ള നൈപുണ്യ വികസന പദ്ധതി : കൈകോർത്ത് എൻഎസ്‌ഡിസിയും റിലയൻസ് ഫൗണ്ടേഷനും

Last Updated:

ഉയർന്ന നിലവാരമുള്ള പാഠ്യപദ്ധതിയുടെ രൂപീകരണവും, ആവശ്യമായ അധ്യാപകർക്കുള്ള പരിശീലനവും, എഐ ഉപയോഗിച്ചുള്ള ഓൺലൈൻ പരീക്ഷകളും വിശകലനവും, വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റും ഉചിതമായ ജോലി നേടാൻ അവരെ സഹായിക്കലും എല്ലാം പുതിയ പദ്ധതിയുടെ ഭാഗമായിരിക്കും

അഞ്ച് ലക്ഷത്തോളം ഇന്ത്യൻ യുവതീ യുവാക്കളുടെ നൈപുണ്യ വികസനത്തിനുള്ള പദ്ധതിക്കായി കൈകോർത്ത് റിലയൻസ് ഫൗണ്ടേഷനും ദേശീയ നൈപുണ്യ വികസന കോർപറേഷനും (എൻഎസ്‌ഡിസി). സാങ്കേതിക വിദ്യാഭ്യാസം, സൈബർ സുരക്ഷ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) , പാരിസ്ഥിതിക സുസ്ഥിരത, നയവിശകലനം ( Policy Analysis ) തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ യുവജനങ്ങളുടെ കഴിവ് വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇന്ത്യയിലെ യുവതലമുറയുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ വളർച്ച ദ്രുതഗതിയിലാകുമെന്നും ഓൺലൈൻ നൈപുണ്യ വികസന കോഴ്‌സുകൾ വഴി ആർക്കും എവിടെയിരുന്നും വിവിധ മേഖലകളിൽ തങ്ങളുടെ കഴിവ് വർധിപ്പിക്കാനും പുതിയത് നേടിയെടുക്കാനും സാധിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഒരു വികസിത രാജ്യമായി മാറാനുള്ള ഇന്ത്യയുടെ കുതിപ്പ്‌ തുടരുകയാണെന്നും രാജ്യത്തിന്റെയും ലോകത്തിന്റെയും പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യയുടെ യുവ തലമുറയ്ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിൽ ഏറ്റവും കൂടുതൽ യുവതീ യുവാക്കളുള്ള രാജ്യം ഇന്ത്യയായതുകൊണ്ട് തന്നെ അവർക്കായി തങ്ങൾ ഒരു നൈപുണ്യ വികസന പദ്ധതി നടപ്പിലാക്കുകയാണെന്നും അത് അവരുടെ ജീവിത ലക്ഷ്യങ്ങൾ നേടാൻ ഉറപ്പായും സഹായിക്കുമെന്നും റിലയൻസ് ഫൗണ്ടേഷൻ സിഇഒ ജഗന്നാഥ കുമാർ അഭിപ്രായപ്പെട്ടു. പുതിയ തൊഴിൽ അവസരങ്ങൾ നേടാനും സാധ്യതകൾ കണ്ടെത്താനും ഈ പദ്ധതി അവരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ യുവ തലമുറയുടെ വളർച്ച എന്ന ഒരേ ലക്ഷ്യത്തിന് വേണ്ടിയാണ് റിലയൻസും എൻഎസ്‌ഡിസിയും ചേർന്ന് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
ഉയർന്ന നിലവാരമുള്ള പാഠ്യപദ്ധതിയുടെ രൂപീകരണവും, ആവശ്യമായ അധ്യാപകർക്കുള്ള പരിശീലനവും, എഐ ഉപയോഗിച്ചുള്ള ഓൺലൈൻ പരീക്ഷകളും വിശകലനവും, വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റും ഉചിതമായ ജോലി നേടാൻ അവരെ സഹായിക്കലും എല്ലാം പുതിയ പദ്ധതിയുടെ ഭാഗമായിരിക്കുമെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Career/
ഇന്ത്യൻ യുവ തലമുറയ്ക്കുള്ള നൈപുണ്യ വികസന പദ്ധതി : കൈകോർത്ത് എൻഎസ്‌ഡിസിയും റിലയൻസ് ഫൗണ്ടേഷനും
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement