കേരളത്തിൽ ഇനി 'ഗിഗ് വർക്ക്'ന്റെ കാലം; പുതുതലമുറക്ക് പുത്തൻ ജോലി സാധ്യതയുമായി റിലയൻസ് ജിയോ
- Published by:Vishnupriya S
- news18-malayalam
Last Updated:
ഫ്രീ ടൈമിൽ ചെയ്യാവുന്ന 'കണക്റ്റിവിറ്റി അഡൈ്വസർ' എന്ന പുതിയ ജോലി സാധ്യതയുമായി റിലയൻസ് ജിയോ
പുതുതലമുറക്ക് പുത്തൻ ജോലി സാധ്യതയുമായി റിലയൻസ് ജിയോ. വാരാന്ത്യത്തിലോ മറ്റ് ഫ്രീ ടൈമുകളിലോ ചെയ്യാൻ സാധിക്കുന്ന കണക്റ്റിവിറ്റി അഡൈ്വസർ എന്ന പുതിയ ജോലി സാധ്യത നൽകിക്കൊണ്ട് റിലയൻസ് ജിയോ കേരളത്തിൽ ഒരു പുതിയ ഗിഗ് വർക്ക് സംസ്കാരത്തിന് തുടക്കമിടുകയാണ്. സംസ്ഥാനത്തുടനീളം 2,500 അവസരങ്ങൾ ഇതുവഴി സൃഷ്ടിക്കപ്പെടും.
ജിയോയുടെ പാർട്ണർ കമ്പനികളുമായി ചേർന്നായിരിക്കും കണക്റ്റിവിറ്റി അഡ്വൈസർമാർ ജോലി ചെയ്യുന്നത്. അവരവരുടെ താമസ സ്ഥലത്തിനടുത്തോ അവർ തെരഞ്ഞെടുക്കന്ന സ്ഥലത്തോ ജോലി ചെയ്യാവുന്നതുമായ ഒരു പാർട്ട് ടൈം തൊഴിൽ ഓപ്ഷനാണ് കണക്റ്റിവിറ്റി അഡ്വൈസർ എന്ന റോൾ.
പ്രൊഫഷണൽ പരിശീലനവും തൊഴിൽ പരിചയവും നേടാനുള്ള അവസരവും ടാർജറ്റുകൾ കൈവരിക്കുന്നതിനുള്ള സമ്മർദ്ദമില്ലാതെ പ്രതിമാസം 15,000 രൂപവരെ സമ്പാദിക്കാനുള്ള സാധ്യതയും ഈ ജോലി വാഗ്ദാനം ചെയ്യുന്നു. പരമ്പരാഗത സെയിൽസ് റോളുകളുമായി ബന്ധപ്പെട്ട സമ്മർദ്ദമില്ലാതെ അവനവനു സൗകര്യ പ്രദമായി ജോലി ചെയ്ത് വരുമാനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ കണക്റ്റിവിറ്റി അഡ്വൈസറുടെ റോൾ ഏറെ ആകര്‍ഷണീയമാണ്.
advertisement
ഇവരുടെ സേവനം സമൂഹത്തിന് ഗുണകരമാണെന്നു ഉറപ്പാക്കാൻ, പ്രൊഫഷണൽ പരിശീലനം ജിയോ നൽകും. ശരിയായ ഡിജിറ്റൽ/ടെലികോം/ഡാറ്റ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഉപഭോക്താക്കളെ ഫലപ്രദമായി നയിക്കുന്നതിനും, കോർപ്പറേറ്റ് ലോകത്തിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ചകൾ നേടുന്നതിനും ഈ പരിശീലനം അവരെ സജ്ജമാക്കും.
“ജിയോ അവതരിപ്പിച്ച കണക്‌ടിവിറ്റി അഡ്വൈസേഴ്‌സ് എന്ന ആശയം ടെലികോം വ്യവസായത്തിലെ ഒരു പുതിയ സമീപനമാണ്. ഉപഭോക്താക്കൾക്ക് അവരുടെ വ്യക്തിഗത ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഡിജിറ്റൽ ഉൽപ്പന്നങ്ങളും പ്ലാനുകളും തിരഞ്ഞെടുക്കാൻ സഹായിക്കുന്നതിൽ ഈ ഉപദേഷ്ടാക്കൾ പ്രധാന പങ്കുവഹിക്കും, കൂടാതെ ഉപഭോക്താക്കൾക്ക് ജിയോ നൽകുന്ന വൈവിധ്യമാർന്ന ഓപ്ഷനുകളിൽ നിന്ന് മികച്ചത് തിരഞ്ഞെടുക്കാനും സാധിക്കും. ജിയോയുടെ പാർട്ണർ കമ്പനികളുമായി ചേർന്നായിരിക്കും കണക്റ്റിവിറ്റി അഡ്വൈസർമാർ വർക്ക് ചെയ്യുന്നത്”, റിലയൻസ് ജിയോ സ്റ്റേറ്റ് ഹെഡ് കെ സി നരേന്ദ്രൻ പറഞ്ഞു.
advertisement
ഈ പ്രോഗ്രാം അവതരിപ്പിക്കുന്നതിലൂടെ, റിലയൻസ് ജിയോ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സ്വാതന്ത്ര്യവും പ്രവൃത്തിപരിചയവും നൽകി ശാക്തീകരിക്കുകയും അവർക്ക് കോർപ്പറേറ്റ് ലോകത്തേക്ക് ഒരു കവാടം തുറന്ന് നൽകുകയും ചെയ്യുന്നു. ഈ സംരംഭം കേരളത്തിലെ വിദ്യാർത്ഥികൾക്കും ഉപഭോക്താക്കൾക്കും ഒരു പോലെ ഗുണപ്രദമാകും. കൂടുതലറിയാൻ ആഗ്രഹിക്കുന്നവർക്ക് 88483 21598 എന്ന നമ്പറിൽ വിളിക്കാം.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 28, 2024 3:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
കേരളത്തിൽ ഇനി 'ഗിഗ് വർക്ക്'ന്റെ കാലം; പുതുതലമുറക്ക് പുത്തൻ ജോലി സാധ്യതയുമായി റിലയൻസ് ജിയോ