Scholarship Guide | ലോകത്തിലെ മികച്ച അഞ്ച് സർവകലാശാലകളിൽ സൗജന്യമായി പഠിക്കാൻ അപേക്ഷിക്കാം

Last Updated:

പഠിക്കാന്‍ മിടുക്കരും പാവപ്പെട്ടവരുമായ വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ ഫീസില്‍ 100 ശതമാനം ഇളവ് നല്‍കുന്ന ലോകത്തിലെ ഏറ്റവും മികച്ച സര്‍വകലാശാലകള്‍ പരിചയപ്പെടാം.

ലോകത്തുള്ള ഏറ്റവും മികച്ച സര്‍വകലാശാലകളില്‍ പഠിക്കുകയെന്നത് പലരുടെയും സ്വപ്‌നമാണ്. ഇവിടങ്ങളിലെ ഉയര്‍ന്ന ഫീസ് പലരെയും ഈ സ്വപ്‌നത്തിൽ നിന്ന് പിന്നോട്ട് അടിപ്പിക്കുന്നു. എന്നാല്‍, പഠനഫീസില്‍ 100 ശതമാനവും ഇളവ് നല്‍കുന്ന സര്‍വകലാശാലകള്‍ ലോകത്തുണ്ട്. പഠിക്കാന്‍ മിടുക്കരും പാവപ്പെട്ടവരുമായ വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ ഫീസില്‍ 100 ശതമാനം ഇളവ് നല്‍കുന്ന ലോകത്തിലെ ഏറ്റവും മികച്ച സര്‍വകലാശാലകള്‍ പരിചയപ്പെടാം.
ഇത്തരം സര്‍വകലാശാലകളില്‍ പ്രവേശനം നേടുന്നതും സ്‌കോളര്‍ഷിപ്പ് നേടുന്നതും അൽപ്പം പ്രയാസകരമാണ്. വലിയതോതിലുള്ള മത്സരം നടക്കുന്നതാണ് ഇതിന് കാരണം. വലിയ മത്സരം നിലനില്‍ക്കുന്ന കോളേജുകളിലെ സ്‌കോളര്‍ഷിപ്പ് നേടിയെടുക്കുന്നത് അല്‍പം വെല്ലുവിളി നിറഞ്ഞതാണെങ്കിലും നിങ്ങൾക്കും അത് നേടിയെടുക്കാന്‍ കഴിയും. എന്നാൽ എല്ലാ അപേക്ഷകരില്‍ നിന്നും വേറിട്ടുനില്‍ക്കുക എന്നതാണ് ഇതിന് പ്രധാനം. ഒന്നാമതായി മികച്ച അക്കാദമിക് റെക്കോഡ് ഉണ്ടാവുക എന്നത് വളരെ നിര്‍ണായകമാണ്. എന്നാല്‍, ഇത് കേവലം ഗ്രേഡ് മാത്രമല്ല, മറിച്ച്, പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം, നേതൃത്വ കഴിവുകള്‍, സന്നദ്ധസേവനങ്ങളിലെ പങ്കാളിത്തം, നിങ്ങള്‍ക്ക് താത്പര്യമുള്ള മേഖലയിലെ അനുഭവസമ്പത്തിനൊപ്പം ആ മേഖലയില്‍ പ്രോജക്ടുകള്‍ ചെയ്തുള്ള പരിചയം എന്നിവ സ്‌കോളര്‍ഷിപ്പിനുള്ള സാധ്യത വര്‍ധിപ്പിക്കും, ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയലെ വിദ്യാര്‍ഥിയും റീച്ച്‌ഐവി ഡോട്ട്‌കോമിന്റെ സിഇഒയുമായ വിഭ കാഗ്‌സി പറയുന്നു.
advertisement
ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ് അനുസരിച്ച് ലോകത്തിലെ ഏറ്റവും മികച്ച കോളേജുകളും അവിടെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി നല്‍കിയിട്ടുള്ള സ്‌കോളര്‍ഷിപ്പുകളും പരിചയപ്പെടുത്തുകയാണ് ന്യൂസ് 18 ഇവിടെ.
ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി
ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ (ടിഎച്ച്ഇ) റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ് യുകെയിലെ ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി. വിദ്യാര്‍ഥികള്‍ക്കായി ധാരാളം സ്‌കോളര്‍ഷിപ്പുകളും ഫീസിളവുകളും ഇവിടെ നല്‍കുന്നുണ്ട്. ടിഎച്ച്ഇയുടെ കണക്കുകള്‍ പ്രകാരം ഇവിടെ പഠിക്കുന്ന 42 ശതമാനം വിദ്യാര്‍ഥികളും വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
advertisement
ഓരോ വര്‍ഷവും അഞ്ചിനും 10-നും ഇടയില്‍ കോമണ്‍വെല്‍ത്ത് ഷെയേഡ് സ്‌കോളര്‍ഷിപ്പ്‌സ് ഇവിടെ നല്‍കുന്നുണ്ട്. ട്യൂഷന്‍ ഫീസ് സ്‌കോളര്‍ഷിപ്പ് എന്നത് കൂടാതെ മുഴുവന്‍ സമയ വിദ്യാര്‍ഥികള്‍ക്ക് ജീവിതച്ചെലവ്, മടക്കയാത്രാ നിരക്കുകള്‍, വസ്ത്ര അലവന്‍സ്, പഠനവുമായി ബന്ധപ്പെട്ട യാത്രകള്‍, തീസിസ് ഗ്രാന്‍ഡുകള്‍ എന്നിവയ്ക്ക് കുറഞ്ഞത് 16,164 പൗണ്ട് (ഏകദേശം 16.49 ലക്ഷം രൂപ) ഗ്രാന്റും നല്‍കുന്നുണ്ട്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
വികസിത, വികസ്വര, വരുമാനം കുറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ള മുഴുവന്‍ സമയ ബിരുദാനന്തര കോഴുസകള്‍ക്കായി ഇവിടെ ചേരുന്നവര്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം.
advertisement
തിരഞ്ഞെടുപ്പ് രീതി: വിദ്യാര്‍ഥികളുടെ പഠനനിലവാരത്തിനൊപ്പം സാമ്പത്തിക ചുറ്റുപാടുകളും പരിഗണിക്കും. യുകെയില്‍ പഠിക്കാന്‍ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാര്‍ഥികളെയാണ് ഈ സ്‌കോളര്‍ഷിപ്പിനായി പരിഗണിക്കുന്നത്.
അപേക്ഷ സമര്‍പ്പിക്കേണ്ട രീതി: https://cscuk.fcdo.gov.uk/scholarships/commonwealth-shared-scholarships/ എന്ന ലിങ്കില്‍ കയറി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ നല്‍കാം.
ഇത് കൂടാതെ, എര്‍ട്ടെഗണ്‍ ഗ്രാജ്വേറ്റ് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം ഇന്‍ ഹ്യുമാനിറ്റീസ്, ഫെലിക്‌സ് സ്‌കോളര്‍ഷിപ്പ്, ഹെല്‍മോര്‍ ഗ്രാജ്വേറ്റ് സ്‌കോളര്‍ഷിപ്പ്, ഓക്‌സ്‌ഫോഡ്-ആന്‍ഡേഴ്‌സൺ ഗ്രാജ്വേറ്റ് സ്‌കോളര്‍ഷിപ്പ് ഇന്‍ ഹിസ്റ്ററി, ഓക്‌സ്‌ഫോഡ് ആഷ്ട്ടണ്‍ ഗ്രാജ്വേറ്റ് സ്‌കോളര്‍ഷിപ്പ് ഇന്‍ എഞ്ചിനീയറിങ് എന്നിവയ്ക്കും ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഇതിനായി ആവശ്യമായ രേഖകള്‍ വിദ്യാര്‍ഥികള്‍ നല്‍കണം. ഇത് കൂടാതെ, പുറമെ നിന്നുള്ള ഗ്രാന്റുകള്‍ക്കും വായ്പകള്‍ക്കും വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
advertisement
ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി
വിദ്യാഭ്യാസം വിദ്യാര്‍ഥികള്‍ക്ക് താങ്ങാവുന്നതാക്കുക എന്ന ലക്ഷ്യത്തോടെ ഹാര്‍വാഡ് യൂണിവേഴ്‌സിറ്റി എല്ലാ വിദ്യാഭ്യാസ ചെലവുകളും ഉള്‍ക്കൊള്ളുന്ന വിധത്തില്‍ 100 ശതമാനം വരെ സ്‌കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവിടെ പഠിക്കുന്ന 55 ശതമാനം വിദ്യാര്‍ഥികള്‍ക്ക് ഗ്രാന്റുകള്‍ നല്‍കുന്നതായി യൂണിവേഴ്‌സിറ്റി അവകാശപ്പെടുന്നു. ഇവിടെ പഠിക്കുന്ന അഞ്ചില്‍ ഒരു വിദ്യാര്‍ഥി ഫീസിനത്തില്‍ യാതൊന്നും നല്‍കുന്നില്ലെന്നും യൂണിവേഴ്സിറ്റി പറയുന്നു. പ്രവേശന സമയത്ത് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം.
advertisement
ആര്‍ക്കൊക്കെ അപേക്ഷിക്കാം
ഹാര്‍വാര്‍ഡില്‍ പഠിക്കാൻ അര്‍ഹതയുള്ളതും എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതുമായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ നല്‍കാം.
തിരഞ്ഞെടുപ്പ് രീതി
വരുമാന സര്‍ട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ നികുതി രേഖകള്‍ എന്ന വിദ്യാര്‍ഥികള്‍ നല്‍കണം. ജോലിയിലെ പരിചയസമ്പത്ത്, ലഭിച്ച സമ്മാനങ്ങൾ എന്നിവയെല്ലാം പരിഗണിക്കും. വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നല്‍കാനാകുന്ന തുക എത്രയെന്ന് വിലയിരുത്തിയ ശേഷം, ബാക്കിയുള്ള ഫീസ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും എന്‍ഡോവ്മെന്റ് ഫണ്ടുകളുടെയും സര്‍ക്കാര്‍ അധിഷ്ഠിത ഗ്രാന്റുകളുടെയും രൂപത്തില്‍ നൽകും.
അപേക്ഷിക്കേണ്ട വിധം:
ഈ ലിങ്കില്‍ കയറി അപേക്ഷ നല്‍കാം.
advertisement
കേംബ്രിഡ്ജ്
ബിരുദാനന്തരബിരുദത്തിന് പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്കായി കേംബ്രിജ് കോമണ്‍വെല്‍ത്ത് അല്ലെങ്കില്‍ ഗേറ്റ്‌സ് (GATES) തുടങ്ങി നിരവധി സ്‌കോളര്‍ഷിപ്പുകള്‍ കേംബ്രിജ് നല്‍കി വരുന്നു. വിദേശരാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി ഭാഗികമായ സാമ്പത്തിക സഹായം നല്‍കുന്ന ചില കോളേജുകളും ഈ യൂണിവേഴ്‌സിറ്റിയുടെ കീഴിലുണ്ട്.
കാന്‍സര്‍ റിസേര്‍ച്ച് യുകെ കേംബ്രിജ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റുഡന്റ്‌സ്ഷിപ്പ്, എംആര്‍സി സ്റ്റുഡന്റ്‌സ്ഷിപ്പ്, ഹെര്‍ഷര്‍ സ്മിത്ത് റിസേര്‍ച്ച് സ്റ്റുഡന്റ്‌സ്ഷിപ്പ്, ട്രിനിറ്റി എക്‌സ്‌റ്റേണല്‍ റിസേര്‍ച്ച് സ്റ്റുഡന്റ്‌സ്ഷിപ്പ്. കൃഷ്ണന്‍-അന്‍ഗ് സ്റ്റുഡന്റ്‌സ്ഷിപ്പ് ഫോര്‍ ഓവര്‍സീസ് സ്റ്റുഡന്‍സ് തുടങ്ങിയ സ്‌കോളര്‍ഷിപ്പുകളും യൂണിവേഴ്‌സിറ്റി നല്‍കുന്നു.
ആര്‍ക്കൊക്കെ അപേക്ഷിക്കാം
ഇന്ത്യ ഉള്‍പ്പടെയുള്ള 255 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. കേംബ്രിജില്‍ പിഎച്ച്ഡിയും ബിരുദാനന്തരബിരുദവും ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത. മുഴുവന്‍ സമയ, പാര്‍ട്ട് ടൈം കോഴ്‌സുകള്‍ക്കും സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കും.
തിരഞ്ഞെടുപ്പ് രീതി
മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുക. നേതൃപാടവം, മറ്റുള്ളവരെ സഹായിക്കാനുള്ള പ്രതിബദ്ധത, കോഴ്‌സ് തിരഞ്ഞെടുക്കുന്നതിനുള്ള ബൗദ്ധികമായ കഴിവ് എന്നിവയുള്‍പ്പടെയുള്ള ഘടകങ്ങള്‍ വിലയിരുത്തും.
അപേക്ഷിക്കേണ്ട രീതി
https://www.student-funding.cam.ac.uk/fund/gates-cambridge-scholarship-2023 എന്ന ലിങ്കില്‍ കയറി അപേക്ഷിക്കാം.
സ്റ്റാന്‍ഫോഡ്
സ്റ്റാന്‍ഫോഡില്‍നിന്ന് സാമ്പത്തിക സഹായം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കുമ്പോള്‍ തന്നെ അത് വ്യക്തമാക്കണം.
ആര്‍ക്കൊക്കെ അപേക്ഷിക്കാം: പ്രവേശനത്തിന് അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
തിരഞ്ഞെടുപ്പ് രീതി:
കുട്ടിയുടെ പഠനത്തിനായി രക്ഷിതാക്കള്‍ നല്‍കുന്ന തുക കുറച്ചാണ് സ്‌കോളര്‍ഷിപ്പ് യോഗ്യത നിര്‍ണ്ണയിക്കുന്നത്, ബാക്കിയുള്ളത് സാമ്പത്തിക സഹായത്തിനായി പരിഗണിക്കും.
അപേക്ഷിക്കേണ്ട രീതി:
https://financialaid.stanford.edu/undergrad/how/international.html
എന്ന ലിങ്കില്‍ കയറി അപേക്ഷ നല്‍കാം
ബ്രിഡ്ജിങ് സ്‌കോളര്‍ഷിപ്പ്‌സ്, ബന്യാന്‍ ഇംപാക്ട് ഫെലോഷിപ്പ്, ഫണ്ട് ഫോര്‍ എജ്യുക്കേഷന്‍ എബ്രോഡ്, ലൂസ് സ്‌കോളര്‍ഷിപ് പ്രോഗ്രാം എന്നിവയും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി സ്റ്റാന്‍ഫോഡ് യൂണിവേഴ്‌സിറ്റി നല്‍കുന്നുണ്ട്.
എംഐടി
വിദ്യാര്‍ഥികളുടെ സാമ്പത്തിക നിലയും കഴിവുകളും അടിസ്ഥാനമാക്കിയാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. വിദേശ വിദ്യാര്‍ഥികള്‍ക്കും ആഭ്യന്തരവിദ്യാര്‍ഥികള്‍ക്കുമുള്ള സാമ്പത്തിക സഹായം ഇവിടെ തുല്യമാണ്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം
എംഐടിയില്‍ പഠിക്കാനും മറ്റ് എല്ലാ പ്രവേശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കാനും ലക്ഷ്യമിടുന്ന വിദ്യാര്‍ത്ഥികള്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരാണ്.
പ്രവേശനത്തിന് അപേക്ഷ നല്‍കുന്ന വിദ്യാര്‍ഥികള്‍ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന തെളിവുകളും മാതാപിതാക്കളുടെ നികുതി രേഖകളും ഹാജരാക്കണം.
എങ്ങനെ അപേക്ഷിക്കാം:
https://sfs.mit.edu/undergraduate-students/apply-for-aid/international/ എന്ന ലിങ്കിൽ കയറി അപേക്ഷ നൽകാം.
മലയാളം വാർത്തകൾ/ വാർത്ത/Career/
Scholarship Guide | ലോകത്തിലെ മികച്ച അഞ്ച് സർവകലാശാലകളിൽ സൗജന്യമായി പഠിക്കാൻ അപേക്ഷിക്കാം
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement