• HOME
  • »
  • NEWS
  • »
  • career
  • »
  • വിദേശപഠനത്തിനായി ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം 

വിദേശപഠനത്തിനായി ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം 

ബിരുദ-ബിരുദാനാന്തര-പിഎച്ച്ഡി കോഴ്‌സുകളിൽ പഠിക്കുന്നവർക്കാണ് സ്‌കോളർഷിപ്പ്

  • Share this:
     ന്യൂനപക്ഷ വിഭാഗങ്ങളിൽ പെടുന്ന (ക്രിസ്ത്യൻ – മുസ്ലീം -സിഖ് – ജൈന-പാഴ്സി – ബുദ്ധ മതങ്ങളിൽ നിന്നുള്ള) വിദ്യാർത്ഥികൾക്ക് വിദേശ രാജ്യങ്ങളിലെ നിർദിഷ്ട സർവകലാശാലകളിലും കേന്ദ്രങ്ങളിലും ഉന്നതപഠനം നടത്തുന്നതിനുള്ള സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.
    ബിരുദ-ബിരുദാനാന്തര-പിഎച്ച്ഡി കോഴ്‌സുകളിൽ പഠിക്കുന്നവർക്കാണ് സ്‌കോളർഷിപ്പ്. ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നോ, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ നിന്നോ എടുക്കുന്ന വിദ്യാഭ്യാസ വായ്പയുടെ പലിശ ധനസഹായമായാണ് സ്‌കോളർഷിപ്പ് അനുവദിക്കുന്നത്.
    ബി.പി.എൽ. (Below Poverty Line) വിഭാഗത്തിൽപ്പെട്ടവർക്കാണ്, മുൻഗണനയുള്ളത്. എന്നാൽ ബി.പി.എൽ വിഭാഗത്തിലെ അപേക്ഷകരുടെ അഭാവത്തിൽ കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപവരെയുളള എ.പി.എൽ വിഭാഗക്കാരെയും പരിഗണിക്കുന്നതാണ്.പരമാവധി 5,00,000 രൂപയാണ് സ്‌കോളർഷിപ്പ് .
    ആർക്കൊക്കെ അപേക്ഷിക്കാം
    സംസ്ഥാനത്തിലെ സ്ഥിര താമസക്കാരായ, കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന എന്നീ വിഭാഗങ്ങളിൽ പെടുന്നവരും ടൈംസ് ഹയർ എഡ്യൂക്കേഷൻ ലോക റാങ്കിംഗിൽ ഉൾപ്പെട്ട വിദേശ യൂണിവേഴ്‌സിറ്റികളിൽ ബിരുദ-ബിരുദാനന്തര-പി.എച്ച്.ഡി കോഴ്‌സുകളിൽ അഡ്മിഷൻ നേടുന്നവരുമായിരിക്കണം, അപേക്ഷകർ. അപേക്ഷകയും /അപേക്ഷകനും അവരുടെ മാതാപിതാക്കളും കേരളത്തിൽ സ്ഥിര താമസക്കാരായിരിക്കണം. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
    ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്കും വിദേശ ഉപരി പഠനത്തിനായി മറ്റേതെങ്കിലും സർക്കാർ ധനസഹായമോ, സ്‌കോളർഷിപ്പുകളോ ലഭിച്ചിട്ടുള്ളവർക്കും അർഹത ഉണ്ടായിരിക്കുന്നതല്ല.പ്രവാസികൾക്ക് സ്‌കോളർഷിപ്പിന് അർഹതയില്ല
    അപേക്ഷാ ക്രമം
    വെബ് സൈറ്റിൽ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച്, ഫെബ്രുവരി 10 നകം ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഡയറക്ടറുടെ ഓഫീസിലെത്തിക്കണം.
    വിലാസം
    ഡയറക്ടർ,
    ന്യൂനപക്ഷ ക്ഷേമ വകുപ്പ്,
    നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം – 33
    അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും
    ഫോൺ
    0471 2300524
    മെയിൽ

    തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ

    (കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)

    Published by:Rajesh V
    First published: