ഐ.ഐ.ടിയിൽ ഡാറ്റാ സയൻസ് പഠിക്കാം;പ്ലസ് ടു ഏത് സ്ട്രീം പഠിച്ചവർക്കും അപേക്ഷിക്കാനവസരം
- Published by:ASHLI
- news18-malayalam
Last Updated:
നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന JEE മെയിനും JEE അഡ്വാൻസ്ഡ് അഭിമുഖീകരിക്കാത്തവർക്കും അപേക്ഷിക്കാവുന്നതാണ്
ഐ.ഐ.ടി മദ്രാസ് നടത്തുന്ന ഓണ്‍ലൈന്‍ കോഴ്സായ BS Data Science & Applications പ്രോഗ്രാമിന് പ്ലസ് ടു, ഏത് സ്ട്രീം പഠിച്ചവർക്കും അപേക്ഷിക്കാനവസരം നൽകുന്നു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന JEE മെയിനും JEE അഡ്വാൻസ്ഡ് അഭിമുഖീകരിക്കാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ സെപ്റ്റംബർ 4 വരെ സമയമുുണ്ട്.
സവിശേഷത
പഠനം പാഷനാക്കുന്നവർക്കും ഡാറ്റ സയൻ്റിസ്റ്റ് ഡാറ്റ അനലിസ്റ്റ് പോലുള്ള നവീന മേഖലകൾ താൽപര്യമുള്ളവർക്കുമായി, ഒട്ടേറെ സവിശേഷതകളോടെ അവതരിപ്പിച്ചിരിക്കുന്ന പ്രോഗാമിൽ ഏതു സമയത്തുമുള്ള എൻട്രി, എക്‌സിറ്റ് ഓപ്ഷനുകളുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിന് (NEP) അനുസൃതമായി ആസൂത്രണം ചെയ്തിരിക്കുന്ന ഈ പ്രോഗ്രാമിൽ, മറ്റ് ഡിഗ്രി പ്രോഗ്രാമുകൾ പിന്തുടരുന്ന വിദ്യാർത്ഥികൾക്കും ഒരേ സമയം പഠിക്കാൻ സാധിക്കും. ബിടെക്ക്, ബിഎസ്‌സി കോഴ്‌സുകൾ റെഗുലറായി ചെയ്യുന്നവർക്ക് ഈ കോഴ്‌സ് പാരലലായി ഓൺലൈൻ മോഡിൽ ചെയ്യാവുന്നതാണ്.
പ്രോഗ്രാം ഘടന
advertisement
ഫൌണ്ടേഷൻ പ്രോഗ്രാം, ഡിപ്ലോമ പ്രോഗ്രാം, ഡിഗ്രി പ്രോഗ്രാം(BSc), ഡിഗ്രി പ്രോഗ്രാം (ബിഎസ്) എന്നിങ്ങനെ വ്യത്യസ്ത ഘട്ടങ്ങളിലായാണ് കോഴ്‌സ് വാഗ്ദാനം ചെയ്യുന്നത്.BS കോഴ്‌സ് പൂർത്തിയാക്കുന്ന പഠിതാവ് നാലു വർഷ പഠന കാലയളവിൽ 142 ക്രെഡിറ്റ് പൂർത്തിയാക്കിയിരിക്കണം. വിദ്യാർത്ഥികൾക്ക് പ്രോഗ്രാമിൽ നിന്ന് ഏതു സമയത്തും പുറത്തുകടക്കാനും അവർക്ക് എത്ര ലെവൽ ലഭിച്ചു എന്നതിനെ ആശ്രയിച്ച് സർട്ടിഫിക്കറ്റ്, ഡിപ്ലോമ അല്ലെങ്കിൽ ബിരുദം എന്നിവ ലഭിക്കാനുമുള്ള ഓപ്ഷനുകളും ഉണ്ടായിരിക്കും.
ഫീസാനുകൂല്യം
കോഴ്സിനായി നിലവിൽ ശരാശരി വരുന്ന ചെലവ് മൂന്നരലക്ഷം രൂപയാണ്. യോഗ്യതാ പരീക്ഷയ്‌ക്കപ്പുറം തുടരാൻ കഴിയുന്ന പിന്നാക്ക സമുദായങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക്, ഐഐടി മദ്രാസ് 75% വരെ ഫീസ് ഇളവ് വാഗ്ദാനം ചെയ്യുന്നു. കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയാണെങ്കിലും, 75% ഫീസ് ഇളവ് ലഭിക്കുന്നതാാണ്.
advertisement
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും
https://study.iitm.ac.in/ds/academics.html#AC1
https://ds.study.iitm.ac.in/auth/login?apply_qualifier=true&_gl=1*1tnohms*_gcl_au*MjAxMDM3NTU2OC4xNzE4MzM5Mzkx
തയ്യാറാക്കിയത്: ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 21, 2025 3:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
ഐ.ഐ.ടിയിൽ ഡാറ്റാ സയൻസ് പഠിക്കാം;പ്ലസ് ടു ഏത് സ്ട്രീം പഠിച്ചവർക്കും അപേക്ഷിക്കാനവസരം