ആധുനിക സാങ്കേതിക വിദ്യകളിൽ 3 എക്സ്ക്ലൂസീവ് തൊഴിലധിഷ്ഠിത ബിരുദ കോഴ്സുകൾ,ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസില്‍

Last Updated:

എഐ, ഫിൻടെക്, ഡേറ്റ സയൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയവയിലാണ് മൂന്ന് ബാച്ചിലർ ബിരുദ പ്രോഗ്രാമുകൾ

News18
News18
തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന ബിസിനസ് സ്കൂൾ ആയ ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ് (എഎസ്ബി), സംസ്ഥാനത്തെ അണ്ടർ ഗ്രാജുവേറ്റ് (ബിരുദ) വിദ്യാഭ്യാസത്തെ പുനർനിർവചിച്ചുകൊണ്ട് മൂന്ന് ബാച്ചിലർ ബിരുദ കോഴ്സുകൾ അവതരിപ്പിക്കുന്നു. വികസ്വര സാങ്കേതികവിദ്യകളായ എഐ, ഫിൻടെക്, ഡേറ്റ സയൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയവയിലാണ് മൂന്ന് ബാച്ചിലർ ബിരുദ പ്രോഗ്രാമുകൾ.
ബിസിഎ (ഓണേഴ്സ്) ഡേറ്റ സയൻസ് & എ ഐ,ബിബിഎ (ഓണേഴ്സ് ) ഡിജിറ്റൽ മാർക്കറ്റിംഗ് & ഇ-കൊമേഴ്സ്, ബികോം (ഓണേഴ്സ്) എഐ & ഫിൻടെക് എന്നിവയാണ് ഈ അധ്യയനവർഷം മുതൽ ആരംഭിക്കുന്നത്. ഈ കുസാറ്റ് ബിരുദ പ്രോഗ്രാമുകൾ ദേശീയ വിദ്യാഭ്യാസ നയത്തിന് (2020) അനുസൃതവും വ്യവസായ ലോകത്തിൻറെ ആവശ്യങ്ങൾ നേരിടാൻ പര്യാപ്തവുമാണ്. ഈ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. അന്വേഷണങ്ങൾക്ക് 9847563334, 9961439966, : admission.asb@gmail.com, admissions@asbindia.org.in, Website - www.asb.ac.in
advertisement
പുതിയ പ്രോഗ്രാമുകൾ
1 ബിസിഎ (ഓണേഴ്സ്) ഡേറ്റ സയൻസ് & എ ഐ
പ്രോഗ്രാമിംഗ്, മെഷീൻ ലേണിങ്, സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് എന്നിവയിൽ ശക്തമായ അടിത്തറയുള്ളതാണ് ഈ ബിരുദ പ്രോഗ്രാം. ടോപ് ഐടി കമ്പനികളിൽ നിന്നുള്ള 200ഓളം പ്രാക്ടിക്കൽ പ്രോബ്ലംസ് സോൾവ് ചെയ്യുന്ന രീതിയിൽ വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 20 മണിക്കൂറിലേറെ പ്രായോഗിക പരിശീലനം ലഭിക്കും. പൈഥൻ, ആർ, എസ് ക്യു എൽ, ടെൻസർഫ്‌ളോ എന്നീ ടൂളുകളിലും ക്ലൗഡ് പ്ലാറ്റ്ഫോമുകളിലും എഐ ക്യാപ്സ്റ്റൻ പ്രോജക്ടുകളിലും വിദ്യാർഥികൾക്ക് പരിചയം ലഭിക്കുകയും ചെയ്യും.
advertisement
2 ബിബിഎ (ഓണേഴ്സ് ) ഡിജിറ്റൽ മാർക്കറ്റിംഗ് & ഇ-കൊമേഴ്സ്
ഗ്രാഫിക് ഡിസൈൻ, ഇ - കോമേഴ്സ് വെബ്സൈറ്റ് നിർമ്മാണം, സെർച്ച് എഞ്ചിൻ ഓപ്ടിമൈസേഷൻ (എസ് ഇ ഓ ) എന്നിവയിൽ പ്രായോഗിക പരിശീലനം നൽകുന്നതാണ് ഈ പ്രോഗ്രാം. ഇതിനു പുറമേ വിദ്യാർത്ഥികൾക്ക് വ്യവസായമേഖലയ്ക്കാവശ്യമായ ഫിഗ്മ, ടാബ്ളോ, പവർ ബിഐ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലും വൈദഗ്‌ധ്യം ലഭിക്കുന്നതിനാൽ ഡിജിറ്റൽ മാർക്കറ്റിംഗ്, ഇ കൊമേഴസ് രംഗങ്ങളിൽ അവർക്ക് തൊഴിൽ സാധ്യത ഉയരും. ഗൂഗിൾ ആഡ്സ്, മെറ്റ എന്നിവ സർട്ടിഫൈ ചെയ്ത പ്രാക്ടിക്കൽ മോഡ്യൂളുകളും പാഠ്യപദ്ധതിയുടെ ഭാഗമാണ്. ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്ത് ആഗോള അംഗീകാരമുള്ള ഈ ക്രെഡൻഷ്യൽസ് വിദ്യാർത്ഥികൾ തൊഴിലിനു തയ്യാറാണെന്ന് ഉറപ്പാക്കുന്നു.
advertisement
3 ബികോം (ഓണേഴ്സ്) എഐ & ഫിൻടെക്
ഐആർഡിഎഐ, ബാങ്ക് പ്രൊബേഷനറി ഓഫീസർ പരീക്ഷകൾക്കുള്ള പരിശീലനവും ഫിനാൻഷ്യൽ റിപ്പോർട്ടിംഗ്, പേഴ്സണൽ ഇൻകം ടാക്സ് ഫയലിംഗ്, ജി എസ് ടി ഫയലിംഗ്, എ ഐ ഡിസിഷൻ മേക്കിങ്, റോബോ- അഡ്വൈസറി, ഇൻവെസ്റ്റ്മെൻറ് പോർട്ട്ഫോളിയോ മാനേജ്മെൻ്റ്
എന്നിവയിലെ പ്രായോഗിക പരിശീലനവും ഈ പ്രോഗ്രാമിന്റെ ഭാഗമാണ്. എൻഐഎസ്എം, എൻ സിഎഫ്എം എന്നീ, വ്യവസായ ലോകം അംഗീകരിച്ച സർട്ടിഫിക്കേഷനുകൾ നേടാനുള്ള സഹായവും ലഭിക്കും.
എല്ലാ പ്രോഗ്രാമുകളിലും, വ്യവസായ മേഖലയിൽ പ്രസക്തമായ സർട്ടിഫിക്കേഷനുകൾ ഗൂഗിൾ, ഹബ്സ്പോട്ട്, എസ്ഇഎം റഷ്, ലിങ്ക്ഡ് ഇൻ എന്നിവയിൽ നിന്ന് നേടാൻ വിദ്യാർഥികൾക്കു മാർഗനിർദേശം നൽകും. 100ൽ ഏറെ സൗജന്യ ഓൺലൈൻ സർട്ടിഫിക്കേഷനുകൾക്കും അവസരം. ഈ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതുവഴി, എ എസ് ബിയുടെ മുഖമുദ്രകളായ വിദ്യാഭ്യാസ മികവ്, നൂതനാശയ ആവിഷ്കാരം, തൊഴിൽ യോഗ്യത എന്നിവ ബിരുദ വിദ്യാഭ്യാസ തലത്തിലേക്കും എത്തുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Career/
ആധുനിക സാങ്കേതിക വിദ്യകളിൽ 3 എക്സ്ക്ലൂസീവ് തൊഴിലധിഷ്ഠിത ബിരുദ കോഴ്സുകൾ,ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസില്‍
Next Article
advertisement
ക്ഷേത്ര വഴിപാടുകൾ ഓൺലൈൻ ബുക്ക് ചെയ്യാനുള്ള സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്
ക്ഷേത്ര വഴിപാടുകൾ ഓൺലൈൻ ബുക്ക് ചെയ്യാനുള്ള സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്
  • ഓൺലൈൻ വഴിപാടുകൾ ബുക്ക് ചെയ്യാനുള്ള സംവിധാനം ആരംഭിച്ചു

  • ഒരു മാസത്തിനകം ഓൺലൈൻ ബുക്കിംഗ് സാധ്യമാകും

  • ഓൺലൈൻ ബുക്കിംഗ് ആറുമാസത്തിനകം എല്ലാ ക്ഷേത്രങ്ങളിലേക്കും വ്യാപിപ്പിക്കും

View All
advertisement