• HOME
  • »
  • NEWS
  • »
  • career
  • »
  • ഉത്തർപ്രദേശിലെ പ്ലസ് ടു സംസ്കൃത പരീക്ഷയിൽ 13738 പേരേ പിന്നിലാക്കിയ ഇർഫാൻ

ഉത്തർപ്രദേശിലെ പ്ലസ് ടു സംസ്കൃത പരീക്ഷയിൽ 13738 പേരേ പിന്നിലാക്കിയ ഇർഫാൻ

ഇതിലൂടെയാണ് ഇർഫാൻ സംസ്കൃതം പഠിക്കാൻ തുടങ്ങിയത്. പഠിച്ച് പഠിച്ച് സംസ്ഥാനത്തെ തന്നെ എറ്റവും മിടുക്കനായ സംസ്കൃത വിദ്യാർഥിയാകുകയായിരുന്നു ഇർഫാൻ.

  • Share this:

    ലഖ്നൗ: ഉത്തർപ്രദേശിൽ സംസ്കൃത പരീക്ഷയിൽ 13738 പേരേ പിന്നിലാക്കി ഇർഫാൻ. യുപിയിലെ ചന്ദൗലി ജില്ലയിലെ കർഷകത്തൊഴിലാളിയായ സലാവുദ്ദീന്റെ മകനായ 17 കാരനാണ് യു പി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഒന്നാമനായത്. 82.71% മാർക്കോടെയാണ് ഇർഫാൻ ഒന്നാമതെത്തിയത്. മറ്റ് വിഷയങ്ങൾക്കൊപ്പം സംസ്‌കൃതം, സാഹിത്യം എന്നീ രണ്ട് വിഷയങ്ങളും യു പിയിലെ പാഠ്യ പദ്ധതിയുടെ ഭാഗമാണ്. ഇതിലൂടെയാണ് ഇർഫാൻ സംസ്കൃതം പഠിക്കാൻ തുടങ്ങിയത്. പഠിച്ച് പഠിച്ച് സംസ്ഥാനത്തെ തന്നെ എറ്റവും മിടുക്കനായ സംസ്കൃത വിദ്യാർഥിയാകുകയായിരുന്നു ഇർഫാൻ.

    Also read-യാസിറിനെ അറിയാമോ? ജർമൻ കമ്പനി 3 കോടി രൂപ വാർഷിക ശമ്പളം വാഗ്ദാനം ചെയ്ത മലയാളി വിദ്യാർത്ഥി

    ഇർഫാൻ എന്ന 17 കാരന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം സംസ്കൃത അധ്യാപകൻ ആകുക എന്നതാണ്. അതിനുള്ള പരിശ്രമത്തിലും കഠിനാധ്വാനത്തിലുമാണ് ഈ മിടുക്കൻ. പത്താം ക്ലാസിൽ മികച്ച വിജയം നേടിയ ഇര്‍ഫാൻ അങ്ങനെയാണ് സമ്പൂർണാനന്ദ് സംസ്‌കൃത സർക്കാർ സ്‌കൂളിൽ  ചേർത്തത്. മകന്റെ മികച്ച വിജയത്തിൽ അഭിമാനിക്കുന്നുവെന്ന് ഇർഫാനെന്ന് പിതാവ് പറഞ്ഞു.’ആളുകൾ എന്തിനാണ് ഒരു ഭാഷയെ ഒരു മതവുമായി ബന്ധിപ്പിക്കുന്നതെന്ന് എനിക്കറിയില്ല. ഒരു ഹിന്ദുവിന് ഉറുദു പഠിക്കാനും മുസ്ലീങ്ങൾക്ക് സംസ്‌കൃതത്തിൽ മികവ് പുലർത്താനും കഴിയുമെന്നും ബിരുദധാരിയായ ആ പിതാവ് കൂട്ടിച്ചേർത്തു.

    Published by:Sarika KP
    First published: