അഞ്ച് വർഷത്തെ നീണ്ട പരിശ്രമത്തിന് ശേഷം വിജയം ലഭിച്ച അഭിജിത് യാദവ് എന്ന യുവാവ് 2017ലെ സിവിൽ സർവീസ് പരീക്ഷയിൽ 653-ാം റാങ്ക് നേടി ഇച്ഛാശക്തിയുടെയും നിശ്ചയദാർഢ്യത്തിന്റേയും മാതൃകയാകുകയാണ്. കോവിഡ് മഹാമാരിക്കാലത്ത് യു പി എസ് സി സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികൾക്കായി യാദവ് സിവിൽ സർവീസ് പരീക്ഷയുടെ തയ്യാറെടുപ്പിനായി താൻ നടത്തിയ അഞ്ച് വർഷത്തെ പരിശ്രമങ്ങളെക്കുറിച്ചും ഇക്കാലമത്രയും താന്‍ പഠിച്ച കാര്യങ്ങളെക്കുറിച്ചും തുറന്നു പറയുകയാണ്.
ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്, ഇന്ത്യൻ ഫോറിൻ സർവീസ്, ഇന്ത്യൻ പൊലീസ് സർവീസ് എന്നിവയുൾപ്പെടെയുള്ള ഇന്ത്യയിലെ ഉന്നത സിവിൽ സർവീസുകളിലേക്ക് നിയമനത്തിനായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ രാജ്യവ്യാപകമായി നടത്തുന്ന മത്സരപരീക്ഷയാണ് സിവിൽ സർവീസ് പരീക്ഷ (സിഎസ്‌ഇ). യുപിഎസ്‌സി പരീക്ഷ എന്നും ഇതിനെ വിളിക്കാറുണ്ട്.
മൂന്ന് ഘട്ടങ്ങളിലായാണ് സിവിൽ സർവീസ് പരീക്ഷ നടത്തപ്പെടുന്നത്. രണ്ട് ഒബ്ജക്ടീവ് ടൈപ്പ് പേപ്പറുകൾ അടങ്ങുന്ന പ്രാഥമിക പരീക്ഷ, പരമ്പരാഗത രീതിയിലുള്ള ഉപന്യാസ രചനയുടെ മാതൃകയില്‍ ഒമ്പത് പേപ്പറുകൾ അടങ്ങുന്ന ഒരു പ്രധാന പരീക്ഷ എന്നിവയാണ് എഴുത്തു പരീക്ഷകള്‍. ഈ രണ്ട് പരീക്ഷകൾക്കും യോഗ്യത നേടുകയും തുടര്‍ന്നുള്ള വ്യക്തിത്വ പരിശോധന വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്യുമ്പോഴാണ് ഉദ്യോഗാര്‍ത്ഥിയെ ജോലിക്കായി തെരെഞ്ഞെടുക്കുന്നത്. ഒരു ഉദ്യോഗാര്‍ത്ഥി ഈ സമ്പൂർണമായ പ്രക്രിയയ്ക്കിടെ 32 മണിക്കൂർ പരീക്ഷയ്ക്ക് വിധേയമാകുന്നത് ആയിരിക്കും.
1782 ദിവസത്തെ സേവനത്തിന് ശേഷം ഇനി നാട്ടിലേക്കെന്ന് മുഹമ്മദ് അഷീൽഏറ്റവും കഠിനമായ ഒരു പരീക്ഷയ്ക്ക് താൻ എങ്ങനെ തയ്യാറായി എന്ന് വിശദീകരിക്കുന്ന അഭിജിത് യാദവ് ഒരു ട്വിറ്റർ ത്രെഡിലാണ് തന്റെ അനുഭവം പങ്കു വെയ്ക്കുന്നത്. അഭിജിത്തിന് തന്റെ ആദ്യ രണ്ട് ശ്രമങ്ങളിൽ യു പി എസ് സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ക്ലിയർ ചെയ്യാൻ പോലും കഴിഞ്ഞില്ല. നിശ്ചയ ദാർഢ്യത്തോടെ, അദ്ദേഹം തന്റെ പരിശ്രമങ്ങള്‍ തുടരുക തന്നെ ചെയ്തു. അതിനു ശേഷം നടന്ന മൂന്നാം ശ്രമത്തിൽ പ്രിലിമിനറി നേടിയെടുക്കാൻ കഴിഞ്ഞു. പക്ഷേ മെയിന്‍ പരീക്ഷയില്‍ അദ്ദേഹത്തിന് കടന്നു കൂടാനായില്ല. തുടര്‍ന്ന് തന്റെ നാലാമത്തെ ശ്രമത്തിൽ അദ്ദേഹം വീണ്ടും മെയിന്‍ പരീക്ഷ വരെ എത്തിപ്പെട്ടെങ്കിലും ദൗർഭാഗ്യവശാൽ ആ തവണയും പരീക്ഷ പാസാകാൻ സാധിച്ചില്ല. അടിക്കടിയുള്ള തോൽവികൾ ഏതൊരു ഉദ്യോഗാർത്ഥിയുടെയും മനസ്സിനെ തകർക്കുമെന്ന് യാദവിന് മനസ്സിലായി. പക്ഷേ അതിനെ തരണം ചെയ്യുകയാണ് വിജയത്തിന്റെ ആദ്യപാഠം എന്ന് യാദവ് മനസ്സിലാക്കി.
'നമ്മള്‍ പഠിക്കേണ്ട ആദ്യത്തെ പാഠം പരാജയത്തെ നമുക്ക് പരിചിതമാകുക എന്നതാണ്, അതേസമയം തന്നെ വിജയത്തെ തിരഞ്ഞെടുക്കാൻ അതിനനുസരിച്ച് സ്വയം പഠിക്കുകയും വേണം,' - അദ്ദേഹം പറഞ്ഞു. 'സ്ഥിതിവിവരക്കണക്കിൽ പറഞ്ഞാൽ, ഈ പരീക്ഷ എഴുതുന്ന ഭൂരിഭാഗം ആളുകളും പരാജയപ്പെടുകയാണ് ചെയ്യുന്നത്. അതേസമയം തന്നെ, കഠിനാധ്വാനം എന്നാൽ എന്താണെന്ന് നിങ്ങൾക്ക് ഈ ശ്രമങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നന്നായി മനസ്സിലാകും. നിങ്ങൾ നിങ്ങളുടെ ചടുലതയേയും സ്ഥിരോത്സാഹത്തേയും വികസിപ്പിക്കും,' അദ്ദേഹം പറയുന്നു.
'പരാജയങ്ങൾക്ക് ശേഷം സ്വയം വിജയം കൈവരിക്കുന്നതെങ്ങനെയെന്ന് തീര്‍ച്ചയായും നിങ്ങൾ പഠിക്കും, നിങ്ങളുടെ ശാരീരികവും മാനസികവും വൈകാരികവുമായ ക്ഷേമം നിങ്ങളുടെ ദീർഘകാല വിജയത്തിന് വളരെ പ്രധാനമാണെന്നതാണ് രണ്ടാമത്തെ പാഠം,' - അഭിജിത് കൂട്ടിച്ചേർത്തു.
'നല്ല ആരോഗ്യവാനായിരിക്കുന്നതിൽ നിങ്ങള്‍ സ്വയം ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ മാനസികവും വൈകാരികവുമായ ക്ഷേമത്തെ നിർണ്ണയിക്കുന്നത് നിങ്ങളുടെ ശാരീരിക ആരോഗ്യമാണെന്നത് എപ്പോഴും ഓർക്കണം. യു പി എസ് സിക്ക് അല്ലെങ്കിൽ പൊതുവായി മറ്റേതെങ്കിലും പരീക്ഷകള്‍ക്കായി ദീര്‍ഘകാലം പഠിക്കേണ്ടി വരുമ്പോൾ അവ നിങ്ങളുടെ പരീക്ഷാഫലത്തെ സ്വാധീനിക്കുന്ന നിർണായക ഘടകങ്ങളാണ്. ദീർഘകാല വിജയത്തിനായി നിങ്ങളുടെ ആരോഗ്യത്തെ നന്നായി വളർത്തിയെടുക്കുക, ഒപ്പം അത് നന്നായി പരിപാലിക്കുകയും ചെയ്യുക,' - അഭിജിത് പറഞ്ഞു.
തന്റെ മൂന്നാമത്തെ പാഠത്തിൽ അദ്ദേഹം സംസാരിക്കുന്നത്, നമ്മൾ ഏർപ്പെടുന്ന ഏതൊരു പ്രക്രിയയും ആസ്വദിച്ച് ചെയ്യണമെന്നും അവയ്ക്ക് കൂടുതൽ ഊന്നൽ കൊടുക്കണം എന്നതിനെക്കുറിച്ചുമാണ്.
'ഏതൊരു കാര്യത്തെയും ഗൗരവം കുറച്ചു കാണരുത്. ഒപ്പം തന്നെ അതിനെ തീരെ നിസ്സാരമായി കാണുകയും ചെയ്യരുത്. നമ്മൾ ഏർപ്പെടുന്ന ഏതൊരു പ്രക്രിയയും ആസ്വദിക്കാൻ പഠിക്കുക. എന്നാലതിന്റെ ഫലത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കരുത്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് പഠനം വളരെ എളുപ്പമാകുകയും അഥവാ പരാജയപ്പെട്ടാൽ തന്നെ നിങ്ങൾക്ക് അമിതമായ സമ്മർദ്ദം ഉണ്ടാകാതിരിക്കുകയും ചെയ്യും. കൂടാതെ നിങ്ങൾ പരീക്ഷകളില്‍ വിജയിച്ച് നിങ്ങളെ ജോലിക്ക് തിരഞ്ഞെടുക്കപ്പെടുമ്പോൾ, നിങ്ങളുടെ തല ബലൂൺ പോലെ വീര്‍ക്കുകയില്ല. അടിസ്ഥാനപരമായി നമ്മളെപ്പോഴും വിനയമുള്ളവരായിത്തന്നെ തുടരുക,' - അദ്ദേഹം എഴുതുന്നു.
യു പി എസ് സിയുടെ സിവിൽ സർവീസ് പരീക്ഷാ തയ്യാറെടുപ്പിനിടെ നിങ്ങൾ വളർത്തിയെടുക്കുന്ന കഴിവുകൾ പരീക്ഷ വിജയിച്ചാലും ഇല്ലെങ്കിലും ഉദ്യോഗാര്‍ത്ഥികളെ ധാരാളം സഹായിക്കുന്നുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 'ക്ഷമ, ചടുലത, കൂടുതല്‍ വളരാനുള്ള ആഗ്രഹം, ലോകത്തിൽ നല്ല മാറ്റം വരുത്താനുള്ള ദർശനം എന്നിവയെല്ലാം തന്നെ സിവിൽ സർവീസ് പരീക്ഷാ തയ്യാറെടുപ്പാണ് നിങ്ങളിൽ ഉണ്ടാക്കിയെടുക്കുന്നത്.'
'ജീവിതത്തെ തന്നെ വളരെ ഫലപ്രദമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു ചെറിയ കോഴ്‌സാണ് യു പി എസ് സി തയ്യാറെടുപ്പ്. ജീവിതത്തിലെ പല പരിശ്രമങ്ങളിലും അവസരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇത് നിങ്ങൾക്ക് അവബോധം നൽകുന്നു; ഒപ്പം നിങ്ങളെ പഠിപ്പിക്കുന്നു. നിങ്ങൾക്ക് വലിയ സ്വപ്നങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും അത്രയേറെ വലിയ പരിശ്രമങ്ങളും നിങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം,' - അഭിജിത് പറഞ്ഞു.
'യു പി എസ് സിയുടെ സിവിൽ സർവീസ് പരീക്ഷയ്ക്ക് 'അത്രയ്ക്കൊന്നും ചെയ്തില്ല' എന്നാണ് ഭൂരിഭാഗം ആളുകളും പറയുന്നത്. ആളുകളെ അന്ധമായി വിശ്വസിക്കരുത്.' ഐ ഐ ടി - ദില്ലിയിലെ ബിരുദധാരിയായ അദ്ദേഹം എഴുതുന്നു. 'അങ്ങനെ പറയുന്നത് നിങ്ങളുടെ മുഖത്ത് ഒരു കുത്ത് കിട്ടുന്നതിനു സമമാണ്. അതേസമയം തന്നെ, അപ്രകാരം പറയുന്നയാൾ വളരെ എളുപ്പം ആദ്യ ശ്രമത്തില്‍ത്തന്നെ വിജയിക്കുന്നതും നിങ്ങൾക്കു കാണാം.'
'ഒരിക്കലും, നിങ്ങള്‍ മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യരുത്, അവർ സ്വന്തം യാത്രയിലാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ തന്നെ ഭൂതകാല സ്വഭാവവുമായി നിങ്ങളുടെ വര്‍ത്തമാനകാലത്തെ താരതമ്യപ്പെടുത്താമെന്നതാണ് നിങ്ങള്‍ക്ക് ചെയ്യാവുന്ന ഒരേയൊരു കാര്യം.'
'എല്ലാവരുടെയും പ്രതീക്ഷകൾക്ക് അനുസൃതമായി ജീവിക്കുകയെന്നത് വളരെ പ്രയാസമാണ്. നിങ്ങളുടേതായ രീതിയിൽ ജീവിക്കുക. അത്ര തന്നെ,' - അഭിജിത് കൂട്ടിച്ചേർത്തു.
യു പി എസ് സിയുടെ 2021ലെ സിവിൽ സർവീസ് പരീക്ഷ ആസന്നമാകുമ്പോൾ, ഈ ടിപ്സുകൾ തീർച്ചയായും ഉദ്യോഗാര്‍ത്ഥികളെ പ്രചോദിപ്പിക്കുക തന്നെ ചെയ്യും. സിവിൽ സർവീസില്‍ ചേരാൻ അഭിജിത് ആഗ്രഹിച്ചപ്പോള്‍ തന്നെ തുടർന്നുള്ള പരാജയങ്ങളില്‍ നിന്നും ജീവിതത്തെക്കുറിച്ച് ധാരാളം കാര്യങ്ങൾ താന്‍ പഠിച്ചതായി അദ്ദേഹം പറയുന്നു.
അധ്യാപകര്‍ക്ക് ഓൺലൈനില്‍ സ്വതന്ത്രമായി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാൻ സഹായിക്കുന്ന 'പെൻസിൽ' എന്ന പ്ലാറ്റ്ഫോം നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് അദ്ദേഹം ഇപ്പോൾ മുഴുകിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.