1782 ദിവസത്തെ സേവനത്തിന് ശേഷം ഇനി നാട്ടിലേക്കെന്ന് മുഹമ്മദ് അഷീൽ

Last Updated:

കഴിഞ്ഞ അഞ്ച് വർഷക്കാലം സാമൂഹ്യ സുരക്ഷ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടറായിരുന്ന അഷീൽ കോവിഡ് പ്രതിരോധത്തിലടക്കം നിർണായ പങ്ക് വഹിച്ചിരുന്നു.

mohammed Asheel
mohammed Asheel
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ മിഷൻ ഡയറക്ടർ ആയിരുന്ന ഡോക്ടർ മുഹമ്മദ് അഷീലിനെ പുതിയ പോസ്റ്റിലേക്ക് നിയമിച്ചു. ആരോഗ്യവകുപ്പ് അസിസ്റ്റന്റ് സർജനായ അഷീലിന് പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറായാണ് നിയമനം. 16ന് മുൻപ് ജോലിയിൽ പ്രവേശിക്കാനാണ് നിർദ്ദേശം.
പുതിയ നിയമനത്തെക്കുറിച്ച് അഷീൽ ഫേസ്ബുക്കിൽ കുറിച്ചത് ഇപ്രകാരമാണ്. കേരള സാമൂഹ്യ സുരക്ഷ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ സ്ഥാനത്ത് നിന്ന് പടിയിറങ്ങി. സാമൂഹ്യ സുരക്ഷ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടറായിരുന്ന 1782 ദിവസങ്ങളിലേക്ക് നോക്കിയാൽ, പയ്യന്നൂരിലെ തന്റെ കുടുംബവുമായി ചെലവിട്ടത് 98 ദിവസം മാത്രമായിരുന്നു.
ഇതിൽ തന്നെ 50 ശതമാനം ദിവസത്തിലധികവും വർക്ക് ഫ്രം ഹോം സ്ഥിതിയിലായിരുന്നു. ഇത് എന്നെ രക്ഷിതാക്കളുടെ മോശം മകനും, ഭാര്യയ്ക്ക് മോശം ഭർത്താവും, മക്കൾക്ക് മോശം പിതാവുമാക്കി.
advertisement
പക്ഷേ, തനിക്ക് കുറ്റബോധമില്ല. ഈ സമയം ജനങ്ങൾക്ക് വേണ്ടി പരമാവധി സഹായവും സംരക്ഷണവും നൽകാനായി പ്രവർത്തിക്കാനായി. ചെറിയ ഒരു ഇടവേള എടുത്ത് വീട്ടിലേക്ക് പോകുന്നു തിരിച്ചു വരുമെന്നും മുഹമ്മദ് അഷീൽ ഫേസ്ബുക്കിൽ കുറിച്ചു. അഷീലിനെ പിന്തുണച്ചും ആശംസകൾ അറിയിച്ചും നിരവധി കമന്റുകളാണ് പോസ്റ്റിന് കീഴിൽ വരുന്നത്.
advertisement
കഴിഞ്ഞ അഞ്ച് വർഷക്കാലം സാമൂഹ്യ സുരക്ഷ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടറായിരുന്ന അഷീൽ കോവിഡ് പ്രതിരോധത്തിലടക്കം നിർണായ പങ്ക് വഹിച്ചിരുന്നു. ബ്രേക്ക് ദ ചെയിനും, എസ് എം എസ്, ക്രഷ് ദി കർവ്വ് അടക്കമുള്ള കോവിഡ് പ്രതിരോധ ക്യാമ്പയിന് സാമൂഹ്യ സുരക്ഷ മിഷനാണ് നേതൃത്വം വഹിച്ചിരുന്നത്.
കോവിഡ് പടർന്ന് പിടിച്ചപ്പോൾ മാധ്യമ ചർച്ചകളിൽ സർക്കാർ നയങ്ങൾ വിവരിക്കാൻ ഡോക്ടർ അഷീലായിരുന്നു മുന്നിൽ നിന്നത്. കോവിഡ് പ്രതിരോധത്തിന്റെ വീഴ്ചകളുടെ പേരിൽ സർക്കാർ പ്രതിസന്ധിയിലായ എല്ലാ ഘട്ടത്തിലും അഷീലായിരുന്നു പ്രതിരോധം തീർത്തത്. സാമൂഹ്യ സുരക്ഷ മിഷൻ ഡയറക്ടറുടെ ചുമതലയിൽ പകർച്ച വ്യാധി ക്യാമ്പയ്നുകൾ ഒന്നും ഉൾപ്പെടുന്നില്ല. എന്നിട്ട് സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുത്തായിരുന്നു ക്യാമ്പയ്നുകൾ അടക്കം നടത്തിയതും.
advertisement
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം,
Looking back to the 1782 days (almost 5 years) as ED KSSM,  i hv been able to see my family at Payyannur only for 98 days and even during these days at least 50% time i was in kind of "work from home". That makes me a very bad son,  husband and  father to my minha mol and Azzam Mon.
advertisement
But ofcourse...No regrets in this, because i delivered my maximum for best benefit of people requiring care and protection.
Incontrary to what many people think...  break the chain campaign for covid was just small one of them.
So going back to home for a break. Will be back.
Thank you all for the support and love
മലയാളം വാർത്തകൾ/ വാർത്ത/Kerala/
1782 ദിവസത്തെ സേവനത്തിന് ശേഷം ഇനി നാട്ടിലേക്കെന്ന് മുഹമ്മദ് അഷീൽ
Next Article
advertisement
FIFA Ranking | അർജന്റീനയുടെ ഒന്നാം സ്ഥാനം തെറിച്ചു; ബ്രസീലിനെ മറികടന്ന് പോര്‍ച്ചുഗല്‍
FIFA Ranking | അർജന്റീനയുടെ ഒന്നാം സ്ഥാനം തെറിച്ചു; ബ്രസീലിനെ മറികടന്ന് പോര്‍ച്ചുഗല്‍
  • അർജന്റീന ഫിഫാ റാങ്കിങിൽ ഒന്നാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

  • സ്പെയിൻ 2014 ന് ശേഷം ആദ്യമായി ഫിഫാ റാങ്കിങിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു.

  • ബ്രസീലിനെ മറികടന്ന് പോർച്ചുഗൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.

View All
advertisement