'നേക്കഡ് റെസിഗ്നേഷന്‍: ജോലി മടുത്തോ ? എന്നാൽ ചൈനയിലെ ഈ പുതിയ ട്രെന്‍ഡ് നോക്കിയാലോ?

Last Updated:

എന്താണ് നേക്കഡ് റെസിഗ്നേഷന്‍? ഇത് ചൈനയുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമോ തുടങ്ങിയ കാര്യങ്ങൾ വിശദമായി പരിശോധിക്കാം

Representational Image/Reuters
Representational Image/Reuters
ജോലി സമയത്തിന്റെ കാര്യത്തില്‍ ചൈനയില്‍ നിലനില്‍ക്കുന്ന നിയമമാണ് '996'. ആഴ്ചയില്‍ ആറ് ദിവസവും രാവിലെ 9 മണി മുതല്‍ രാത്രി 9 മണിവരെ ജോലി എന്നതുമാണ് ഈ നിയമം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇതിനെതിരേ ചൈനയിലെ യുവാക്കള്‍ കനത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇതിനു ബദലായി രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ 'നേക്കഡ് റെസിഗ്നേഷന്‍' ട്രെന്‍ഡിംഗായിക്കൊണ്ടിരിക്കുകയാണെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ടു ചെയ്യുന്നു. എന്താണ് നേക്കഡ് റെസിഗ്നേഷന്‍? ഇത് ചൈനയുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമോ തുടങ്ങിയ കാര്യങ്ങൾ വിശദമായി പരിശോധിക്കാം.
ആഴ്ചയില്‍ ആറുദിവസം രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ഒന്‍പതുമണി വരെ ജോലി ചെയ്യുന്ന പരമ്പാഗത രീതിയ്ക്ക് ബദലാണ് 'നേക്കഡ് റെസിഗ്നേഷന്‍'.
ഭാവിയെക്കുറിച്ച് പ്രത്യേക പദ്ധതിയൊന്നുമില്ലാതെ ചൈനയിലെ പ്രൊഫഷണലുകള്‍ ജോലിയില്‍ നിന്ന് രാജിവെയ്ക്കുന്ന രീതിയാണ് നേക്കഡ് റെസിഗ്നേഷന്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. കോര്‍പ്പറേറ്റ് ജീവിതത്തിന്റെ സമ്മര്‍ദ്ദം സഹിക്കാനാകാതെയാണ് പലരും ജോലി രാജിവെയ്ക്കുന്നത്. ചൈനയിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇപ്പോള്‍ വളരെ സുപരിചിതമായിക്കൊണ്ടിരിക്കുന്ന വാക്ക് കൂടിയാണ് 'നേക്കഡ് റെസിഗ്നേഷന്‍'. ജോലി രാജിവെച്ച് യാത്രകള്‍ പോകാനും മാനസിക സന്തോഷം വീണ്ടെടുക്കാനുമാണ് യുവാക്കള്‍ ഇതിലൂടെ ശ്രമിക്കുന്നത്.
advertisement
നേക്കഡ് റെസിഗ്നേഷനെ പോലെ ചൈനീസ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്ന മറ്റൊരു വാക്കാണ് ലൗഡ് ക്വിറ്റിംഗ് (loud quitting). യാത്ര ചെയ്യാനും പുതിയ താല്‍പ്പര്യങ്ങള്‍ കണ്ടെത്താനുമായി യുവാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്യമായി രാജി പ്രഖ്യാപിക്കുന്ന രീതിയാണിത്.
കോര്‍പ്പറേറ്റ് ജോലിയിലെ സമ്മര്‍ദ്ദങ്ങള്‍ സഹിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തിലാണ് യുവാക്കള്‍ കൂട്ടത്തോട രാജിവെയ്ക്കുന്നത്. ജോലിയില്‍ നിന്ന് അല്‍പ്പ കാലത്തേക്ക് ഇടവേളയെടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. എന്നാല്‍ ഈ പ്രവണത യുവാക്കള്‍ക്ക് മറ്റ് ചില വെല്ലുവിളികളും ഉയര്‍ത്തുന്നുണ്ട്. ജോലിയില്‍ നിന്ന് ഇടവേളയെടുക്കുന്നതിലൂടെ പുതിയ ജോലി കണ്ടെത്താന്‍ യുവാക്കള്‍ക്ക് പ്രയാസം അനുഭവിക്കേണ്ടി വന്നേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുന്നോട്ടുള്ള ജീവിതച്ചെലവിനും പണം ആവശ്യമായി വരും. പണമില്ലാത്തത് അവരുടെ ദൈനംദിന ചെലവുകളെയും ബാധിക്കും.
advertisement
ഇത്തരക്കാര്‍ ജോലി രാജിവെയ്ക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ ചെയ്തിരിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. ജോലിയില്ലാതായാല്‍ ആ കാലയളവിൽ ജീവിക്കാന്‍ ആവശ്യമായ പണം കൈയ്യില്‍ കരുതിയിരിക്കണം. കൂടാതെ തൊഴില്‍മേഖലയിലെ തങ്ങളുടെ ബന്ധങ്ങള്‍ നിലനിര്‍ത്തിപ്പോരാനും ശ്രമിക്കണമെന്ന് അവർ ഉപദേശിക്കുന്നു.
ചൈനയിലെ ജോലി സംസ്‌കാരം
മെക്കിന്‍സി ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് കഴിഞ്ഞ വര്‍ഷം ഒരു സര്‍വ്വേ നടത്തിയിരുന്നു. 30 രാജ്യങ്ങളില്‍ നിന്നുള്ള 30000 തൊഴിലാളികളാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. ജീവനക്കാരുടെ ക്ഷേമം വിലയിരുത്തുന്ന സര്‍വ്വേയായിരുന്നു ഇത്. ഈ പട്ടികയില്‍ മൂന്നാം സ്ഥാനം നേടിയ രാജ്യമാണ് ചൈന. തൊഴിലാളികളുടെ ശാരീരികവും മാനസികവും ആത്മീയവുമായ ക്ഷേമം വിലയിരുത്തിയ സര്‍വ്വേയായിരുന്നു ഇത്. നിലവിലെ ചൈനയിലെ ജോലി സമയം യുവാക്കളെ സമ്മര്‍ദ്ദത്തിലാക്കുന്നതായും വിവിധ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
advertisement
കൂടാതെ ചൈനയില്‍ നിന്നുള്ള 90 ശതമാനത്തിലധികം ജീവനക്കാര്‍ക്കും അധിക സമയം ജോലി ചെയ്യേണ്ടതായി വരുന്നതായും സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു. 60 ശതമാനത്തിലധികം പേര്‍ക്കും പതിവായി അധിക സമയം ജോലി ചെയ്യേണ്ടി വരുന്നതായും സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Career/
'നേക്കഡ് റെസിഗ്നേഷന്‍: ജോലി മടുത്തോ ? എന്നാൽ ചൈനയിലെ ഈ പുതിയ ട്രെന്‍ഡ് നോക്കിയാലോ?
Next Article
advertisement
നിതീഷ് കുമാർ: തിരിച്ചടികളെ ഊർജമാക്കുന്ന അതിജീവനത്തിന്റെ ആചാര്യൻ; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് പത്താം തവണ
നിതീഷ് കുമാർ: അതിജീവനത്തിന്റെ ആചാര്യൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് പത്താം തവണ
  • നിതീഷ് കുമാർ പത്താം തവണ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങുന്നു.

  • നിതീഷ് കുമാർ NDA-യുടെ വൻ വിജയത്തിന് ശേഷം 10-ാം തവണ ബിഹാർ മുഖ്യമന്ത്രിയാകും.

  • നിതീഷ് കുമാർ 2022-ൽ മഹാസഖ്യത്തിലേക്ക് മടങ്ങിയെങ്കിലും, 2023-ൽ NDA-യിലേക്ക് തിരിച്ചെത്തി.

View All
advertisement