NEET UG 2025 കേസ് കേൾക്കുമ്പോൾ ജഡ്‌ജി കോടതി മുറിയിലെ ലൈറ്റ് 13 മിനിറ്റ് ഓഫ് ചെയ്‌തത് എന്തുകൊണ്ട് ?
- Published by:Sneha Reghu
- news18-malayalam
Last Updated:
അസാധാരണമായ ഈ നടപടി സോഷ്യൽ മീഡിയയിലും തീവ്രമായ ചർച്ചകൾക്ക് വഴിയൊരുക്കി
ഭോപ്പാൽ: നീറ്റ് യുജി 2025 പരീക്ഷയിലെ ക്രമക്കേടുകൾ സംബന്ധിച്ച് വിദ്യാർത്ഥികളുടെ വാദം കേൾക്കുന്നതിനിടെ കോടതി മുറിയിലെ ലൈറ്റ് ഓഫ് ചെയ്ത് ജഡ്‌ജി. വിദ്യാർത്ഥികളുടെ പരാതിയിലെ ഗൗരവം മനസിലാക്കുന്നതിനാണ് ഇത്തരത്തിലെ ഒരു അസാധാരണ നീക്കം നടത്തിയിരിക്കുന്നത്. മധ്യപ്രദേശിലെ ഹൈക്കോടതിയിലാണ് സംഭവം നടന്നത്.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ജൂൺ 14 ന് NEET UG 2025 ഫലം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഇൻഡോറിൽ നിന്നുള്ള നിരവധി വിഗാർത്ഥികൾ ഗുരുതരമായ ആശങ്കകളുമായി കോടതിയെ സമീപിച്ചിരുന്നു. നീറ്റ് യുജി പരീക്ഷാ ദിവസമായ 2025 മെയ് 4-ന് ഇടിമിന്നൽ, കനത്ത മഴ, വൈദ്യുതി തടസ്സം എന്നിവയുൾപ്പെടെ നിരവധി ബുദ്ധിമുട്ടുകൾ പരീക്ഷാ കേന്ദ്രത്തിൽ നേരിട്ടതായാണ് ഹർജിയിൽ ആരോപിക്കുന്നത്. മഴയും വൈദ്യുതി തടസ്സവും പരീക്ഷയെ സാരമായി ബാധിച്ചുവെന്നുമാണ് വിദ്യാർത്ഥികൾ വാദിച്ചത്. അതിനാൽ, പുനഃപരീക്ഷ വേണമെന്നാണ് വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യം.
advertisement
വിദ്യാർത്ഥികളുടെ ഈ അവകാശവാദം തെളിയിക്കുന്നതിനാണ് കോടതി മുറിയിൽ ലൈറ്റ് അണച്ചത്. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചിൽ നടന്ന വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് സുബോധ് അഭ്യങ്കറാണ് ലൈറ്റ് അണയ്ക്കാൻ ഉത്തരവിട്ടത്. "വെളിച്ചമില്ലാതെ പരീക്ഷ നടത്തുന്നതിൽ എന്താണ് പ്രശ്‌ന"മെന്ന് ജസ്റ്റിസ് സുബോധ് അഭ്യങ്കർ ചോദിക്കുകയും ചെയ്തു. ഈ അവകാശവാദം ശരിയാണെന്ന് തെളിയിക്കാനാണ് കോടതിമുറിയിലെ ലൈറ്റുകൾ ഓഫ് ചെയ്യാൻ അദ്ദേഹം ഉത്തരവിട്ടു. തുടർന്ന്, 13 മിനിറ്റോളം കോടതി നടപടികൾ ഇരുട്ടിലാണ് നടന്നത്.
ഹർജിക്കാർ ആരോപിക്കുന്ന പരാതി നിസാരമല്ലെന്ന് അറിയിക്കാനാണ് ഇത്തരത്തിലൊരു നീക്കം നടത്തിയത്. വിദ്യാർത്ഥികളുടെ പരാതികൾ നിസ്സാരമെന്ന് കരുതി തള്ളിക്കളയുന്നതിനുപകരം ഗൗരവമായി പരിഗണിക്കാനുള്ള കോടതിയുടെ ഉദ്ദേശ്യമായിരുന്നു ഈ പ്രവർത്തി. അസാധാരണമായ ഈ നടപടി സോഷ്യൽ മീഡിയയിലും തീവ്രമായ ചർച്ചകൾക്ക് വഴിയൊരുക്കി. ജുഡീഷ്യൽ സഹാനുഭൂതിയുടെ അപൂർവ ഉദാഹരണമായി പലരും ഇതിനെ ചൂണ്ടികാണിച്ചു.
advertisement
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA)യ്ക്ക് വേണ്ടി വീഡിയോ കോൺഫറൻസിംഗിലൂടെ ഹാജരായ മുതിർന്ന അഭിഭാഷകൻ തുഷാർ മേത്ത ഈ ഹർജിയെ ശക്തമായി എതിർത്തു. ഇൻഡോർ ഉൾപ്പെടെ 2025-ലെ നീറ്റ് യുജി ഫലങ്ങൾ വിജയകരമായിരുന്നുവെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. ഹർജി പൂർണ്ണമായും തള്ളണമെന്ന് മേത്ത കോടതിയോട് ആവശ്യപ്പെട്ടു.
എന്നിരുന്നാലും, കോടതി ഉടനടി വിധി പുറപ്പെടുവിക്കാൻ തീരുമാനിച്ചില്ല. പകരം, ജസ്റ്റിസ് അഭയങ്കർ കേസ് ജൂൺ 30 ലേക്ക് മാറ്റിവച്ചു. അന്ന് കൂടുതൽ വാദം കേൾക്കും. അതേസമയം, കേസിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ഇൻഡോറിൽ നിന്നുള്ള ഏകദേശം 75 വിദ്യാർത്ഥികളുടെ ഫലം തടഞ്ഞുവച്ചിട്ടുണ്ട്.
advertisement
നീറ്റ് യുജി പരീക്ഷയിൽ വിവാദങ്ങൾ നേരിടുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷത്തെ പരീക്ഷയിൽ ചോദ്യപേപ്പർ ചോർച്ച മുതൽ മോശം ഭരണനിർവ്വഹണം വരെയുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Bhopal,Madhya Pradesh
First Published :
June 24, 2025 9:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
NEET UG 2025 കേസ് കേൾക്കുമ്പോൾ ജഡ്‌ജി കോടതി മുറിയിലെ ലൈറ്റ് 13 മിനിറ്റ് ഓഫ് ചെയ്‌തത് എന്തുകൊണ്ട് ?