പഠിച്ചത് ചാർട്ടേഡ് അക്കണ്ടൻസി; ചെയ്യുന്നത് ബിസിനസ്; ഓർഗാനിക് ഫേസ് പായ്ക്ക് വിൽപനയിലൂടെ നേട്ടം കൊയ്ത് സംരംഭക

Last Updated:

ആറുവർഷമായി ഇവരുടെ ഓർഗാനിക് ഫെയ്‌സ് പ്രോഡക്ടുകൾ വില്ലുപുരത്ത് വിജയകരമായി വിറ്റഴിക്കുന്നുണ്ട്.

ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കായി കേന്ദ്രസർക്കാർ ആരംഭിച്ച ഉദ്യം രജിസ്ട്രേഷനിൽ രാജ്യം ഇപ്പോൾ കുതിച്ചുയരുകയാണ്. ഇതിനോടകം തന്നെ ഈ പദ്ധതിയിൽ 2 കോടിയിലധികം സംരംഭങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ 19.43 ശതമാനവും വനിതാ സംരംഭകരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തുടനീളം ഉള്ള ഇത്തരം ചെറുകിട സംരംഭങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം പതിയെ പുരോഗമിക്കുന്നതിന്റെ സൂചനയാണ് ഇത് നൽകുന്നത്. അതിൽ തമിഴ്നാട്ടിൽ നിന്നുള്ള ഒരു സംരംഭകയുടെ ചെറുകിട ബിസിനസ് ആണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
തമിഴ്‌നാട്ടിലെ വില്ലുപുരം സ്വദേശിനിയാണ് നന്ദിനി ശ്രീധരൻ. ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി പഠനം പൂര്‍ത്തിയാക്കിയ നന്ദിനി പിന്നീട് ബിസിനസ്സിൽ ചുവടുറപ്പിക്കുകയായിരുന്നു. ഇവർ തന്റെ സ്വന്തം സംരംഭത്തിലൂടെ സ്ത്രീകളുടെ ചർമ സംരക്ഷണത്തിനായുള്ള ഓർഗാനിക് ഉൽപ്പന്നങ്ങളാണ് പുറത്തിറക്കുന്നത്. ചർമ്മത്തിന്റെ സ്വാഭാവിക തിളക്കവും ആരോഗ്യവും നിലനിർത്താൻ കെമിക്കൽ പ്രിസർവേറ്റീവുകളില്ലാത്ത പ്രകൃതിദത്തമായ ചേരുവകൾ മാത്രം ഉപയോഗിച്ചാണ് ഉത്പന്നങ്ങൾ തയ്യാറാക്കുന്നത്.
advertisement
അതേസമയം അധ്യാപികയായ തന്റെ അമ്മയുടെ പ്രോത്സാഹനമാണ് സ്വന്തമായി എന്തെങ്കിലും തുടങ്ങാൻ തനിക്ക് പ്രചോദനമായതെന്ന് നന്ദിനി പറഞ്ഞു. ആറുവർഷമായി ഇവരുടെ ഓർഗാനിക് ഫെയ്‌സ് പ്രോഡക്ടുകൾ വില്ലുപുരത്ത് വിജയകരമായി വിറ്റഴിക്കുന്നുണ്ട്. ശ്രീ വിഷ പ്രോഡക്‌ട്‌സ് എന്നാണ് ബ്രാൻഡിന്റെ പേര്. സ്ത്രീകൾ അവരുടെ ചർമ്മത്തിൽ പ്രകൃതിദത്തമായ ചേരുവകൾകൊണ്ടുള്ള ഫേസ് പായ്ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നന്ദിനിയുടെ അഭിപ്രായം.
advertisement
പ്രത്യേകിച്ച് എല്ലാ മേക്കപ്പ് ഉൽപ്പന്നങ്ങളും മുഖത്ത് ഉപയോഗിച്ചതിന് ശേഷം കെമിക്കലുകൾ ഇല്ലാത്ത ഫേസ് പാക്കുകൾ ഉപയോഗിക്കുന്നത് ചർമ്മത്തിന് ഏറെ ഗുണം ചെയ്യും എന്നും ഇവർ പറഞ്ഞു. കൂടാതെ താൻ ഉണ്ടാക്കുന്ന ഫേസ് പാക്കിൽ 25 പ്രകൃതിദത്ത ചേരുവകളാണ് ഉപയോഗിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. അവരം പൂവ്, റോസാപ്പൂ, രാമച്ചം , മത്തൻ കുരു, കസ്തൂരി മഞ്ഞൾ, നെല്ലിക്ക, മൈസൂർ പരിപ്പ് , മഞ്ജിഷ്ടാതി, തുളസി, വേപ്പില, മുൾട്ടാണി മിട്ടി എന്നിവ ഉണക്കിപ്പൊടിച്ചാണ് ഫേസ് പായ്ക്ക് തയ്യാറാക്കുന്നത്.
advertisement
ഈ പറഞ്ഞ ചേരുവകൾ ചേർത്ത് നമുക്ക് വീട്ടിലും ഈ ഫേസ് പായ്ക്ക് പരീക്ഷിക്കാവുന്നതാണ്. ഈ പ്രകൃതിദത്ത ചേരുവകളെല്ലാം ആയുർവേദ മരുന്ന് കടകളിൽ ലഭ്യമാണെന്നും നന്ദിനി പറയുന്നു. ഇത് അൽപം വെള്ളമോ പാലോ ചേർത്ത് 10 മിനിറ്റ് മുഖത്ത് തേച്ച് പിടിപ്പിക്കുക. കൂടാതെ രാവിലെയും വൈകുന്നേരവും ഇത് മുഖത്ത് പുരട്ടാവുന്നതാണ്. എന്നാൽ ഇത് കഴുകി കളയുമ്പോൾ ഫേസ് വാഷോ സോപ്പോ ഉപയോഗിക്കരുതെന്നും വെള്ളം മാത്രം ഉപയോഗിച്ച് കഴുകണമെന്നും നന്ദിനി നിർദ്ദേശിക്കുന്നു.
ഇനി ഈ ഫേസ് പാക്ക് കഴുകിയ ശേഷം ചർമ്മം വരണ്ടതായി തോന്നിയാൽ നിങ്ങൾക്ക് ഒരു മോയ്സ്ചറൈസറും പുരട്ടാവുന്നതാണ് . അതേസമയം കുറഞ്ഞത് മൂന്ന് മാസമെങ്കിലും ഈ പാക്ക് ഉപയോഗിച്ചാൽ മുഖക്കുരുവും മറ്റ് എല്ലാ ചർമ്മ പ്രശ്‌നങ്ങളും മാറുമെന്നും നന്ദിനി ഉറപ്പുനൽകുന്നുണ്ട്. ഓൺലൈൻ ആയും ഇവരുടെ ഉത്പന്നങ്ങൾ ലഭ്യമാണ്. 150 രൂപയാണ് ഈ ഫെയ്സ് പായ്ക്കിന് വില. ഇതിനുപുറമേ ഓർഗാനിക് സോപ്പുകളും നിർമ്മിക്കുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Career/
പഠിച്ചത് ചാർട്ടേഡ് അക്കണ്ടൻസി; ചെയ്യുന്നത് ബിസിനസ്; ഓർഗാനിക് ഫേസ് പായ്ക്ക് വിൽപനയിലൂടെ നേട്ടം കൊയ്ത് സംരംഭക
Next Article
advertisement
'സദ് ഭരണത്തിനും വികസനത്തിനും ലഭിച്ച വിജയം'; ബീഹാറിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 
'സദ് ഭരണത്തിനും വികസനത്തിനും ലഭിച്ച വിജയം'; ബീഹാറിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 
  • ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ‌ഡി‌എ നേടിയ വിജയം പ്രധാനമന്ത്രി മോദി പ്രശംസിച്ചു.

  • സദ് ഭരണത്തിനും വികസനത്തിനും ലഭിച്ച വിജയം; ബീഹാറിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് മോദി.

  • ബിഹാറിന്റെ സമഗ്ര വികസനം എൻ‌ഡി‌എ ഉറപ്പാക്കിയിട്ടുണ്ടെന്നും മോദി പറഞ്ഞു.

View All
advertisement