ബാംഗ്ലൂരിൽ കോവിഡ് ബാധിച്ച 3000 പേരെ 'കാണാനില്ല'; മൊബൈൽ ഫോൺ സ്വിച്ച് ഓഫ്; തിരച്ചിൽ ആരംഭിച്ച് പൊലീസ്

ബെംഗളുരുവിൽ മാത്രം 2000 മുതൽ 3000 കോവിഡ് രോഗികളെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വീട് ഉപേക്ഷിച്ച് പോയിരിക്കുകയാണ്.

പ്രതീകാത്മക ചിത്രം (റോയിട്ടേഴ്സ്)

പ്രതീകാത്മക ചിത്രം (റോയിട്ടേഴ്സ്)

 • Share this:
  ബെംഗളുരു: കോവിഡ് രൂക്ഷമായി തുടരുന്നതിനിടയിൽ രോഗം ബാധിച്ച 3000 പേരെ കാണാനില്ലെന്ന് ബെംഗളുരു പൊലീസ്. ഇതിൽ പലരുടേയും ഫോൺ സ്വിച്ച് ഓഫ് ആണ്. കോവിഡ് വ്യാപനം തടയാൻ സർക്കാർ ശ്രമിക്കുന്നതിനിടയിലാണ് മൂവായിരം പേരെ കണ്ടെത്താനാകാതെ പൊലീസ് കുഴങ്ങുന്നത്.

  കോവിഡ് സ്ഥിരീകരിച്ചിട്ടും അധികൃതരെ അറിയിക്കാതെ മാറി നിൽക്കുന്നവർക്കെതിരെ കർണാടക റവന്യൂ മന്ത്രി ആർ അശോക രംഗത്തെത്തി. കണ്ടെത്താനാകാത്ത ഈ രോഗികളാണ് രോഗവ്യാപനം ഉണ്ടാക്കുന്നതെന്ന് മന്ത്രി ആരോപിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബെംഗളുരുവിലെ കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്.

  ഇന്നലെ ഇതുവരെയുള്ളതിൽ ഏറ്റവും കൂടുതൽ രോഗികളാണ് കർണാടകയിൽ റിപ്പോര്ട്ട് ചെയ്തത്. ഇന്നലെ റിപ്പോർട്ട് ചെയ്ത 39,047 22,596 ഉം ബെംഗളുരുവിൽ നിന്നാണ്.

  കണ്ടെത്താനാകാത്ത കോവിഡ് രോഗികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചതായി ആർ അശോക പറഞ്ഞു. അതേസമയം, പൊലീസ് അന്വേഷണത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പുറത്തു വിട്ടിട്ടില്ല. കഴിഞ്ഞ ഒരു വർഷമായി കോവിഡ് പോസിറ്റീവായ പലരേയും കണ്ടെത്താനാകാത്തത് പ്രശ്നമുണ്ടെന്ന് ആരോഗ്യമന്ത്രി ഡോ. കെ സുധാകറും പറയുന്നു.

  ജനങ്ങൾക്ക് സർക്കാർ സൗജന്യമായിട്ടാണ് മരുന്നുകൾ നൽകുന്നത്. ഇതിലൂടെ 90 ശതമാനം കേസുകളും നിയന്ത്രണവിധേയമാക്കാം. പക്ഷേ, അവർ(കണ്ടെത്താനാകാത്ത കോവിഡ് രോഗികൾ0 ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.

  You may also like:COVID 19| മഹാരാഷ്ട്രയിൽ നിയന്ത്രണങ്ങൾ 15 ദിവസം കൂടി നീട്ടി; ഇന്നലെ മരിച്ചത് 985 പേർ

  കോവിഡ് പോസിറ്റീവായ പലരും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യുകയാണെന്നും തങ്ങളുടെ വിവരങ്ങൾ മറ്റുള്ളവരെ അറിയിക്കാൻ വിമുഖത കാണിക്കുന്നതും വലിയ വെല്ലുവിളി ഉയർത്തുന്നതായി മന്ത്രി പറയുന്നു. ഗുരുതരമായ സ്ഥിതിയിലാണ് ഇവർ ആശുപത്രികളിൽ എത്തുന്നത്. ഐസിയു വെപ്രാളപ്പെട്ട് ബെഡ് അന്വേഷിക്കേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  You may also like:വാക്സിനേഷനിൽ രണ്ടാം ഡോസുകാർക്ക് മുൻഗണന; മാർഗരേഖ പുതുക്കി ഉത്തരവിറങ്ങി

  ബെംഗളുരുവിൽ മാത്രം 2000 മുതൽ 3000 കോവിഡ് രോഗികളെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വീട് ഉപേക്ഷിച്ച് പോയിരിക്കുകയാണ്. ഇവർ എങ്ങോട്ടാണ് പോയതെന്ന് തങ്ങൾക്ക് അറിയില്ലെന്നു ആരോഗ്യമന്ത്രി പറയുന്നു.

  കോവിഡ് രോഗികൾ തങ്ങളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്യരുതെന്നും ഇത്തരം പ്രവർത്തികളിലൂടെ രോഗവ്യാപനം കൂടുതൽ രൂക്ഷമാകുകയാണ് ചെയ്യുകയെന്നും കൂപ്പുകൈകളോടെ ആവശ്യപ്പെടുന്നു. അവസാന നിമിഷം ഐസിയു ബെഡ് അന്വേഷിച്ച് ആശുപത്രിയിൽ എത്തുന്നതിനേയും അദ്ദേഹം വിമർശിച്ചു.

  കോവിഡ് ബാധിച്ച 20 ശതമാനം പേരെങ്കിലും ആരോഗ്യവകുപ്പിനോട് സഹകരിക്കുന്നില്ല. പൊലീസ് ഇവരെ സ്വന്തം നിലയിൽ കണ്ടെത്തുകയാണ് ചെയ്യുന്നത്. ചിലർ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നു, മറ്റു ചിലർ സംസ്ഥാനം വിട്ട് പോയി. വേറെ ചിലർ വിളിച്ചാൽ ഫോൺ എടുക്കുന്നില്ല. ആരോഗ്യമന്ത്രി പറയുന്നു.

  കോവിഡ് വ്യാപനത്തെ തുടർന്ന് ബെംഗളുരുവിൽ സംസ്ഥാന സർക്കാർ ചൊവ്വാഴ്ച മുതൽ 14 ദിവസത്തെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. ബുധനാഴ്ച സംസ്ഥാനത്ത് 3,28,884 സജീവ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 2,192 പേർ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.
  Published by:Naseeba TC
  First published:
  )}