Covid 19 | ഡൽഹിയിൽ കോവിഡ് കേസുകളിൽ 60 ശതമാനം വർദ്ധന; പുതിയതായി 1009 പേർക്ക് രോഗം

Last Updated:

കഴിഞ്ഞ 24 മണിക്കൂറിനിടെ 17,701 ടെസ്റ്റുകൾ നടത്തി, അതിൽ 5.7 ശതമാനം പോസിറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ വിഭാഗം പറയുന്നു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,009 പുതിയ കോവിഡ് -19 കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു, സംസ്ഥാന സർക്കാർ പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധമാക്കുകയും മാസ്ക്ക് ധരിക്കാത്തവർക്ക് 500 രൂപ പിഴ ചുമത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ദിവസത്തിനിടെ കോവിഡ് കേസുകളിൽ 60 ശതമാനം വർദ്ധനയുണ്ടായതോടെയാണ് ഡൽഹിയിൽ നിയന്ത്രണങ്ങൾ കർക്കശമാക്കിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 17,701 ടെസ്റ്റുകൾ നടത്തി, അതിൽ 5.7 ശതമാനം പോസിറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ വിഭാഗം പറയുന്നു. ഫെബ്രുവരി 10 ന് 1,104 അണുബാധകൾ റിപ്പോർട്ട് ചെയ്തതിന് ശേഷമുള്ള ഏറ്റവും വലിയ വർദ്ധനവാണ് ബുധനാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ വർദ്ധനവ്.
നിലവിൽ 54 കോവിഡ്-19 രോഗികളാണ് ഡൽഹിയിലെ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 1,578 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ആശുപത്രികളിൽ കോവിഡ് രോഗികൾക്ക് ലഭ്യമായ 9,737 കിടക്കകളിൽ 91 എണ്ണം മാത്രമാണുള്ളത്. സജീവ കേസുകളുടെ എണ്ണം ബുധനാഴ്ച 2,641 ആയി ഉയർന്നു, ഏപ്രിൽ 11 ന് 601 ആയിരുന്നു.
advertisement
പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമായും ധരിക്കണമെന്ന് സംസ്ഥാന സർക്കാർ നേരത്തെ പ്രഖ്യാപിക്കുകയും നിയമലംഘകരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു. മാസ്‌ക് നിർബന്ധമാക്കുന്നത് സംബന്ധിച്ച് സർക്കാർ ഉടൻ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേസുകൾ കുറഞ്ഞതിനാൽ ഏപ്രിൽ 12 ന് മാസ്ക് ധരിക്കാത്തതിനുള്ള പിഴ ഈടാക്കുന്നത് ഒഴിവാക്കിയിരുന്നു. ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും സ്‌കൂളുകൾ അടച്ചിടേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും വിദഗ്ധരുമായി കൂടിയാലോചിച്ച് പ്രത്യേക സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം കൊണ്ടുവരുമെന്നും അധികൃതർ അറിയിച്ചു.
advertisement
മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വൈറസ് പടരുന്നത് തടയുന്നതിനുള്ള നടപടികൾ നടപ്പിലാക്കുന്നതും കോവിഡ് രോഗികളുടെ ചികിത്സയ്ക്കുള്ള തയ്യാറെടുപ്പുകൾ ഉറപ്പാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഡൽഹിയിൽ XE പോലുള്ള ഒരു പുതിയ വേരിയന്റ് നഗരത്തിൽ വ്യാപിച്ചിട്ടുണ്ടോയെന്ന് അറിയാൻ തലസ്ഥാനത്തെ എല്ലാ കോവിഡ് ബാധിതരുടെയും സാമ്പിളുകളുടെ ജീനോം സീക്വൻസിങ് ആരംഭിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | ഡൽഹിയിൽ കോവിഡ് കേസുകളിൽ 60 ശതമാനം വർദ്ധന; പുതിയതായി 1009 പേർക്ക് രോഗം
Next Article
advertisement
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
  • മമ്മൂട്ടി ഇപ്പോഴും ചെറുപ്പക്കാരോട് മത്സരിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രകാശ് രാജ് പറഞ്ഞു.

  • മമ്മൂട്ടിയുടെ സൂക്ഷ്മ പ്രകടനങ്ങൾ ഇന്നത്തെ യുവതലമുറ കണ്ടു മനസ്സിലാക്കേണ്ടതാണ്.

  • 128 സിനിമകളെ വിലയിരുത്തിയ പ്രകാശ് രാജ്, പത്ത് ശതമാനം സിനിമകൾ മാത്രമാണ് മികവ് പുലർത്തിയതെന്ന് പറഞ്ഞു.

View All
advertisement