• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോവിഡ് പോസിറ്റീവായ 65കാരിയെ മരത്തിന്റെ ചുവട്ടിലിരുത്തി കടന്നുകളഞ്ഞ മകൻ; രോഗം ഭേദമായ പിതാവിനെ ഏറ്റെടുക്കാതെ മക്കൾ

കോവിഡ് പോസിറ്റീവായ 65കാരിയെ മരത്തിന്റെ ചുവട്ടിലിരുത്തി കടന്നുകളഞ്ഞ മകൻ; രോഗം ഭേദമായ പിതാവിനെ ഏറ്റെടുക്കാതെ മക്കൾ

കോവിഡ് ബാധിച്ച രക്ഷിതാവിനെ ഉപേക്ഷിക്കുന്ന മക്കൾ.. ഇടുക്കിയിൽ നിന്ന് ഇതാ രണ്ടാമത്തെ സംഭവം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ഇടുക്കി: കോവിഡ് രോഗബാധിതയായ 65 വയസ്സുള്ള അമ്മയെ മകൻ ആശുപത്രി പരിസരത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഞായറാഴ്ച അമ്മ കോവിഡ് പോസിറ്റീവായെന്ന് അറിഞ്ഞതോടെ മകൻ ഇവരെ വാഹനത്തിൽ കയറ്റി നെടുങ്കണ്ടം താലൂക്ക് ആശുപത്രി പരിസരത്തെ മരത്തിന്റെ ചുവട്ടിലിരുത്തിയ ശേഷം കടന്നുകളയുകയായിരുന്നു. ആരോഗ്യ വകുപ്പും പൊലീസും അമ്മയെ ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ എത്തിച്ചു. ഉപേക്ഷിച്ചു കടന്ന മകനെ പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമെത്തി താക്കീത് ചെയ്തു.

    Also Read- കോവിഡ് ഹോട്ട്സ്പോട്ടായി മദ്രാസ് ഐഐടി; 71 പേർക്ക് വൈറസ്ബാധ

    രണ്ടാഴ്ച മുൻപ് അസുഖം ബാധിച്ച് നെടുങ്കണ്ടം കരുണ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 78 വയസ്സുകാരനെ മക്കൾ ഏറ്റെടുക്കാൻ വിസമ്മതിച്ചിരുന്നു. ലോക്‌ഡൗൺ ആരംഭിച്ചതുമുതൽ 78 വയസ്സുകാരൻ നെടുങ്കണ്ടം പഞ്ചായത്തിന്റെ കീഴിലുള്ള പകൽവീട്ടിലായിരുന്നു തങ്ങിയിരുന്നത്. പഞ്ചായത്ത് ഇടപെട്ടാണ്, അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന 78 വയസ്സുകാരനെ പകൽവീട്ടിലേക്ക് മാറ്റിയത്.

    Also Read- അടുത്തവർഷം ജനുവരിയിൽ വാക്സിൻ നൽകിത്തുടങ്ങിയേക്കും; ഒക്ടോബറോടെ എല്ലാവർക്കും ലഭ്യമാക്കും; അദാർ പൂനാവാല

    നെടുങ്കണ്ടം ജനമൈത്രി പൊലീസും ആരോഗ്യവകുപ്പും ചേർന്ന് ഇദ്ദേഹത്തെ പിന്നീട് കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്കു മാറ്റി. രോഗം ഭേദമായതോടെ പൊലീസും ആരോഗ്യവകുപ്പും മക്കളെ വിവരമറിയിച്ചു. എന്നാൽ മക്കൾ പിതാവിനെ ഏറ്റെടുക്കാൻ തയാറായില്ല. 78 വയസ്സുകാരനെ അഭയകേന്ദ്രത്തിലേക്ക് മാറ്റാൻ അധികൃതർ ശ്രമം തുടങ്ങി.
    Published by:Rajesh V
    First published: