advertisement

GOOD NEWS | റാന്നിയിലെ കോവിഡ് ബാധിതരെ പരിചരിച്ച ആരോഗ്യപ്രവര്‍ത്തകയുടെ രോഗം ഭേദമായി

Last Updated:

തിങ്കളാഴ്ചയാണ് റാന്നിയിലെ ദമ്പതിമാരായ തോമസും (93) മറിയാമ്മയും (88) കോവിഡ് 19 ഭേദമായി ആശുപത്രി വിട്ടത്

കോട്ടയം: റാന്നിയിലെ കോവിഡ് 19 ബാധിച്ച വയോധിക  ദമ്പതിമാരെ പരിചരിക്കുന്നതിനിടെ രോഗം ബാധിച്ച ആരോഗ്യപ്രവര്‍ത്തക സുഖം പ്രാപിച്ചു. ഇവരുടെ മൂന്നാമത്തെ പരിശോധനാ ഫലവും നെഗറ്റീവായി. അതിനാൽ ഇവരെ  ഉടന്‍ ഡിസ്ചാർജ് ചെയ്യുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
മാർച്ച് 24 നാണ് ആരോഗ്യപ്രവര്‍ത്തകയുടെ പരിശോധനാ ഫലം പോസറ്റീവായി കണ്ടത്. തുടര്‍ന്ന് ആശുപത്രിയിൽ ക്വാറന്റൈൻ ചെയ്ത് ചികിത്സ ആരംഭിച്ചു. തുടർന്ന് നടത്തിയ മൂന്ന് പരിശോധനകളും നെഗറ്റീവായിരുന്നു.
You may also like:ഞായറാഴ്ച രാത്രി പ്രകാശം പരത്തി കൊറോണ എന്ന അന്ധകാരത്തെ പരാജയപ്പെടുത്തണം: ആഹ്വാനവുമായി മോദി‍ [NEWS]സ്ത്രീകൾക്കും പുരുഷന്മാർക്കും വീടിനു പുറത്തിറങ്ങാൻ ഒന്നിടവിട്ട ദിവസം [NEWS]ലോകത്ത് മരണനിരക്ക് 50,000 കടന്നു; രോഗബാധിതരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക്‍ [NEWS]
തിങ്കളാഴ്ചയാണ് റാന്നിയിലെ ദമ്പതിമാരായ തോമസും (93) മറിയാമ്മയും (88) കോവിഡ് 19 ഭേദമായി ആശുപത്രി വിട്ടത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവരെ പരിചരിക്കുന്നതിനിടെയാണ് ആരോഗ്യപ്രവര്‍ത്തകയ്ക്ക് അസുഖം പിടിപെട്ടത്.
advertisement
view comments
മലയാളം വാർത്തകൾ/ വാർത്ത/Corona/
GOOD NEWS | റാന്നിയിലെ കോവിഡ് ബാധിതരെ പരിചരിച്ച ആരോഗ്യപ്രവര്‍ത്തകയുടെ രോഗം ഭേദമായി
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement