45 വയസ് തികഞ്ഞവർക്ക് ഏപ്രിൽ 1 മുതൽ കോവിഡ് വാക്സിൻ സ്വീകരിക്കാം; സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ

Last Updated:

45 വയസ്സിനു മുകളിലുള്ളവർ വാക്സിൻ സ്വീകരിക്കുമ്പോൾ. പൊതുവായ ചില സംശയങ്ങൾക്കുള്ള ഉത്തരം അറിയാം

ഏപ്രിൽ ഒന്നു മുതൽ 45 വയസ് തികഞ്ഞ എല്ലാവർക്കും കോവിഡ് വാക്സിൻ സ്വീകരിക്കാമെന്ന് കേന്ദ്ര ഗവൺമെൻറ് അറിയിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വാക്സിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
 പൊതുവായ ചില സംശയങ്ങൾക്കുള്ള ഉത്തരം അറിയാം.
Co-Win 2.0 പോർട്ടലിൽ എങ്ങനെ രെജിസ്റ്റർ ചെയ്യാം?
മൊബൈൽ നമ്പർ ഉപയോഗിച്ച് വാക്സിനേഷന് യോഗ്യരായ ആളുകൾക്ക് Co-Win 2.0 പോർട്ടലിൽ രെജിസ്റ്റർ ചെയ്യാവുന്നതാണ്.
  • ആദ്യംwww.cowin.gov.inഎന്ന വെബ്‌സൈറ്റിൽ ലോഗ് ഇൻ ചെയ്യുക. അല്ലെങ്കിൽ Co-Win അപ്ലിക്കേഷനും ഉപയോഗിക്കാം.
  • നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക. അക്കൗണ്ട് ക്രിയേറ്റ് ചെയ്യാനായി നിങ്ങൾക്കൊരു ഓ ടി പി ലഭിക്കും. ആ ഓ ടി പി നൽകിയതിന് ശേഷം വെരിഫൈ ചെയ്യാനുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • അതിനുശേഷം വാക്സിനേഷന്റെ രെജിസ്ട്രേഷനുമായി ബന്ധപ്പെട്ട പേജിലേക്ക്നിങ്ങളെത്തും. ഇവിടെ നിങ്ങളുടെ ഐ ഡി പ്രൂഫ്അപ്‌ലോഡ് ചെയ്യേണ്ടി വരും. ഒപ്പം പേര്, വയസ്, ലിംഗം, ഐ ഡി പ്രൂഫ്തുടങ്ങിയവയുമായിബന്ധപ്പെട്ട വിവരങ്ങളും നൽകുക.
  • രെജിസ്ട്രേഷൻ പൂർത്തിയായാൽ അക്കൗണ്ട് വിവരങ്ങൾ കാണാം.
  • ഈ മൊബൈൽ നമ്പറുമായി ബന്ധപ്പെട്ട മൂന്ന് ആളുകളെക്കൂടി രെജിസ്റ്റർ ചെയ്യാൻ കഴിയും. അതിനായി Add More എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • അപ്പോയിന്റ്‌മെന്റിന്റെ വിവരങ്ങൾ നൽകുന്ന മറ്റൊരു ബട്ടൺ കൂടി കാണാനാകും.
  • നിങ്ങളുടെ സംസ്ഥാനം, ജില്ല, ബ്ലോക്ക്, പിൻ കോഡ് എന്നിവ തിരഞ്ഞെടുത്ത് നിങ്ങളുടെ വാക്സിനേഷൻ സെന്റർ കണ്ടെത്താം. വാക്സിനേഷൻ ലഭ്യമായ തീയതികളും മറ്റു വിവരങ്ങളും നിങ്ങൾക്ക് കാണാൻ കഴിയും.
  • ബുക്ക് ചെയ്യാനുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക.
  • ഒരിക്കൽ ബുക്ക് ചെയ്തു കഴിഞ്ഞാൽ ആ തീയതിയ്ക്ക് മുമ്പ് അപ്പോയിന്റ്മെന്റ് മാറ്റി ബുക്ക് ചെയ്യാൻ കഴിയും.
advertisement
രെജിസ്ട്രേഷൻ എപ്പോൾ തുടങ്ങും?
ഏപ്രിൽ ഒന്ന് മുതൽ രെജിസ്ട്രേഷൻ ആരംഭിക്കും.
എന്തെങ്കിലും സർട്ടിഫിക്കറ്റ് ആവശ്യമുണ്ടോ?
ഏപ്രിൽ ഒന്ന് മുതൽ 45-നും 59-നും ഇടയിൽ പ്രായമുള്ളവർക്ക് മറ്റു രോഗങ്ങൾ ഉണ്ടെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് ആവശ്യമില്ല. അതിന് വേണ്ട മാറ്റങ്ങൾ പോർട്ടലിൽ വരുത്തും.
രണ്ടാമത്തെ ഡോസിന് വേണ്ടിയുള്ള അപ്പോയിന്റ്മെന്റ് എങ്ങനെ ബുക്ക് ചെയ്യാം?
അതേ വാക്സിനേഷൻ സെന്ററിൽ ആദ്യത്തെ ഡോസ്എടുത്ത് 29 ദിവസം കഴിഞ്ഞാൽ നിങ്ങൾക്കായി ഒരു സ്ലോട്ട്ഓട്ടോമാറ്റിക്ആയി ബുക്ക് ചെയ്യപ്പെടും. ആദ്യത്തെ ഡോസ്സ്വീകരിക്കുന്ന തീയതി മാറ്റിയാൽ അതിനനുസരിച്ച് രണ്ടാമത്തെ ഡോസിന്റെതീയതിയും മാറും.
advertisement
വാക്സിന് എത്ര രൂപ ചെലവ് വരും?
സർക്കാർ ആശുപത്രികളിൽ കോവിഡ് വാക്സിൻ സൗജന്യമായി ലഭിക്കും. എന്നാൽ സ്വകാര്യ ആശുപത്രികളിൽ ഒരു ഡോസിന് 250 രൂപ വരെ അടയ്‌ക്കേണ്ടതായി വരും.
എത്രപേർ ഇതിനകം വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു?
മാർച്ച് 23 വരെയുള്ള കണക്കുകൾ പ്രകാരം 5.21 കോടി ഡോസുകൾ രാജ്യത്തെ ജനങ്ങൾക്ക് നൽകിക്കഴിഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
45 വയസ് തികഞ്ഞവർക്ക് ഏപ്രിൽ 1 മുതൽ കോവിഡ് വാക്സിൻ സ്വീകരിക്കാം; സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ
Next Article
advertisement
ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; എറണാകുളത്ത് പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ ഹോം ഗാർഡുകൾ തമ്മിൽതല്ലി
ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; എറണാകുളത്ത് പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ ഹോം ഗാർഡുകൾ തമ്മിൽതല്ലി
  • പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എസ്‌ഐയുടെ വിരമിക്കൽ പാർട്ടിക്കിടെയായിരുന്നു സംഭവം.

  • ബിരിയാണിയിൽ ചിക്കൻ കുറവായതിനെ തുടർന്ന് ഹോം ഗാർഡുകൾ തമ്മിൽ തല്ലി.

  • തലയ്ക്ക് പരിക്കേറ്റ ഒരാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

View All
advertisement