ലോക ജനസംഖ്യയുടെ അഞ്ചിൽ ഒന്ന് പേർക്കും 2022 വരെ കോവിഡ് വാക്സിൻ ലഭ്യമാകില്ലെന്ന് പഠനം

Last Updated:

2022 വരെ ലോക ജനസംഖ്യയുടെ അഞ്ചിലൊന്നെങ്കിലും വാക്സിൻ ലഭ്യമാകില്ലെന്നാണ് പഠനങ്ങൾ പറയുന്നത്.

കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ വാക്സിൻ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ലോകത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങളുടെ പ്രതീക്ഷ. ഇതുവരെ 1.6 മില്യൺ ആളുകളാണ് കോവിഡ് ബാധിച്ച് പല രാജ്യങ്ങളിലായി മരിച്ചത്. നിലവിൽ ബ്രിട്ടൻ, യുഎസ്, യുഎഇ എന്നിവിടങ്ങളിൽ വാക്സിൻ നടപടികളും ആരംഭിച്ചു കഴിഞ്ഞു.
എന്നാൽ പുതിയ പഠനങ്ങൾ നൽകുന്ന സൂചനകൾ അത്ര ശുഭകരമല്ല. 2022 വരെ ലോക ജനസംഖ്യയുടെ അഞ്ചിലൊന്നെങ്കിലും വാക്സിൻ ലഭ്യമാകില്ലെന്നാണ് പഠനങ്ങൾ പറയുന്നത്. ലോകത്തിലെ സമ്പന്ന രാജ്യങ്ങൾ അടുത്ത വർഷത്തെ സാധ്യതയുള്ള ഡോസുകളിൽ പകുതിയിലധികം കരുതിവച്ചിട്ടുണ്ട്. ഇതോടെ ദരിദ്ര രാജ്യങ്ങൾക്ക് വാക്സിൻ ലഭ്യമാക്കുന്നതിൽ പിന്നിലാകുമെന്ന ആശങ്കയാണുള്ളത്.
ബിഎംജി മെഡിക്കൽ ജേണൽ ആണ് പഠനം പുറത്തുവിട്ടിരിക്കുന്നത്. ആഗോള ജനസംഖ്യയുടെ പതിനാല് ശതമാനം ഉൾക്കൊള്ളുന്ന സമ്പന്ന രാജ്യങ്ങൾ 13 പ്രമുഖ നിർമാതാക്കളുടെ വാക്സിനുകൾ മുൻകൂട്ടി ഓർഡ‍ർ ചെയ്ത് കഴിഞ്ഞുവെന്ന് ജോൺസ് ഹോപ്കിൻസ് റിപ്പോർട്ട് ചെയ്യുന്നു.
advertisement
വാക്സിൻ നിർമ്മാതാക്കൾ എല്ലാം ഫലപ്രദവും സുരക്ഷിതവുമായ വാക്സിനുകൾ നിർമ്മിക്കുകയും അവരുടെ പരമാവധി ആഗോള ഉൽ‌പാദന ലക്ഷ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്നുണ്ടെങ്കിലും, ലോക ജനസംഖ്യയുടെ അഞ്ചിലൊന്നെങ്കിലും 2022 വരെ വാക്സിനുകൾ ലഭ്യമാകില്ലെന്ന് പഠനം പറയുന്നു.
You may also like:24 മണിക്കൂറിനിടെ 22,065 പോസിറ്റീവ് കേസുകൾ; അഞ്ചുമാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിനകണക്ക്
പ്രമുഖ നിർമ്മാതാക്കളിൽ നിന്നുള്ള വാക്സിൻ കോഴ്സുകളിൽ 40 ശതമാനം വരെ ദരിദ്ര, ഇടത്തരം രാജ്യങ്ങൾക്ക് ലഭ്യമാകുമെന്ന് പഠനം കണക്കാക്കുന്നു. എന്നാൽ സമ്പന്ന രാജ്യങ്ങൾ അവർ വാങ്ങിയത് എങ്ങനെ പങ്കിടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇത്. നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പഠനങ്ങളുടെ ഫലമാണിത്.
advertisement
നിലവിൽ, ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ കോവാക്സിൻ വാങ്ങിക്കാനുള്ള സംരഭത്തിൽ വിവിധ രാജ്യങ്ങൾ യോജിച്ച് പ്രവർത്തിക്കുന്നുണ്ട്. സാമ്പത്തിക അടിസ്ഥാനത്തിലല്ലാതെ ലോകത്തെ എല്ലാ ജനങ്ങൾക്കും വാക്സിൻ ലഭ്യമാക്കാനുള്ള പദ്ധതിയാണിത്. 2021 രണ്ട് ബില്യൺ വാക്സിൻ ഡോസ് ലഭ്യമാകുമെന്നാണ് പദ്ധതി പ്രതീക്ഷിക്കുന്നത്. എന്നാൽ, യുഎസ്എ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ഈ പദ്ധതിയുടെ ഭാഗമല്ല.
നിലവിൽ കോവിഡിനെ പ്രതിരോധിക്കാൻ നടക്കുന്ന വാക്സിൻ പരീക്ഷണങ്ങളെല്ലാം വിജയകരമായാൽ സമ്പന്ന രാജ്യങ്ങൾ ഒരാൾക്ക് ഒരു പ്രതിരോധ മരുന്ന് എന്ന നിലയിൽ വാക്സിനുകൾ ഓർഡർ ചെയ്ത് കഴിഞ്ഞു. കാനഡ ഒരാൾക്ക് നാല് ഡോസ് എന്ന നിലയിലാണ് വാക്സിൻ ഓർഡർ ചെയ്തിരിക്കുന്നത്. അമേരിക്കയാകട്ടെ, ഒരാൾക്ക് ഒരു വാക്സിൻ കോഴ്സ് എന്ന നിലയിലും ഓർഡർ നൽകി. എന്നാൽ ഇന്തോനേഷ്യ, പോലുള്ള രാജ്യങ്ങളിൽ രണ്ട് പേർക്ക് ഒരു വാക്സിൻ കോഴ്സ് എന്ന ശരാശരിക്കും താഴെയാണ് റിസർവ് ചെയ്തിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
ലോക ജനസംഖ്യയുടെ അഞ്ചിൽ ഒന്ന് പേർക്കും 2022 വരെ കോവിഡ് വാക്സിൻ ലഭ്യമാകില്ലെന്ന് പഠനം
Next Article
advertisement
News18 Exclusive| ശബരിമല യുവതീപ്രവേശനത്തിൽ അന്നും ഇന്നും സർക്കാർ വിശ്വാസികൾക്കൊപ്പം: മന്ത്രി വാസവൻ ന്യൂസ് 18നോട്
News18 Exclusive| ശബരിമല യുവതീപ്രവേശനത്തിൽ അന്നും ഇന്നും സർക്കാർ വിശ്വാസികൾക്കൊപ്പം: മന്ത്രി വാസവൻ ന്യൂസ് 18നോട്
  • ശബരിമല യുവതീപ്രവേശന വിഷയത്തിൽ സർക്കാർ അന്നും ഇന്നും വിശ്വാസികൾക്കൊപ്പമാണെന്ന് മന്ത്രി വാസവൻ.

  • സുപ്രീംകോടതി വിധിയെ കോൺഗ്രസും ബി ജെ പിയുമാണ് ആദ്യം സ്വാഗതം ചെയ്തത്, പിന്നീട് നിലപാട് മാറ്റി.

  • യുവതീപ്രവേശന വിഷയത്തിൽ സത്യവാങ്മൂലം വരേണ്ട സമയത്ത് ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു.

View All
advertisement