തബ് ലീഗ് നേതാവിന്റെ വിവാദ ഓഡിയോ സന്ദേശം വ്യാജമെന്ന് സംശയം; ഫോറൻസിക് പരിശോധനക്കയച്ചു

Last Updated:

'കൊറോണ വൈറസ് മുസ്ലീങ്ങളെ ബാധിക്കില്ല.. തബ്ലീഗി പ്രവർത്തകർ സാമൂഹിക അകലം പാലിക്കൽ വ്യവസ്ഥ പിന്തുടരേണ്ട ആവശ്യമില്ല.. സാമൂഹിക അകലം പാലിക്കണമെന്നത് മതത്തിൽ പറയുന്നില്ല' എന്നായിരുന്നു സന്ദേശം.

ന്യൂഡൽഹി: തബ് ലീഗ് ജമാഅത്ത് നേതാവ് സാദ് കാന്ധല്‍വിയുടെ പേരിൽ പ്രചരിച്ച ഓഡിയോ ക്ലിപ്പുകള്‍ വ്യാജമെന്ന നിഗമനത്തിൽ പൊലീസ്. നിസാമുദ്ദീനിലെ തബ്ലീഗി ജമാഅത്ത് സമ്മേളനവും കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് വൻ വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സാദിന്റെ പേരിൽ ഒരു ഓഡിയോ ക്ലിപ്പ് വ്യാപകമായി പ്രചരിച്ചത്.
'കൊറോണ വൈറസ് മുസ്ലീങ്ങളെ ബാധിക്കില്ല.. തബ്ലീഗി പ്രവർത്തകർ സാമൂഹിക അകലം പാലിക്കൽ വ്യവസ്ഥ പിന്തുടരേണ്ട ആവശ്യമില്ല.. സാമൂഹിക അകലം പാലിക്കണമെന്നത് മതത്തിൽ പറയുന്നില്ല' എന്നായിരുന്നു സന്ദേശം. ഏറെ വിമർശനങ്ങള്‍ ഉയർത്തിയ ഈ ഓഡിയോ ക്ലിപ് വ്യാജമാകാനാണ് സാധ്യതയെന്നാണ് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് നടത്തിയ അമ്പേഷണത്തിൽ കണ്ടെത്തിയത്.
TRENDING:മദ്യം വാങ്ങാൻ ഓൺലൈൻ ആപ്പ്; സാധ്യതകൾ പരിശോധിക്കാൻ എക്സൈസ് വകുപ്പ് [NEWS]മഹാരാഷ്ട്ര ട്രെയിൻ അപകടം: നാട്ടിലെത്താൻ അവർ സർക്കാർ സഹായം തേടി കാത്തിരുന്നു; ഒടുവിൽ മരണത്തിലേക്ക് നടക്കേണ്ടി വന്നു [NEWS]COVID 19 | രോഗബാധിതർ കൂടുന്നു; കുവൈറ്റിൽ മെയ് 10 മുതൽ സമ്പൂര്‍ണ്ണ കർഫ്യു [NEWS]
കാന്ധൽവിക്കെതിരെ ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസില്‍ തെളിവായി ഉൾപ്പെടുത്തിയ ഈ ഓഡിയോ ക്ലിപ്പുകൾ ഫോറന്‍സിക് ലാബോറട്ടറിയിൽ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. വിവിധ ഓഡിയോ ക്ലിപ്പുകൾ ഒരുമിച്ച് ചേർത്ത് നിർമ്മിച്ച ഒരു സന്ദേശമാണിതെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നതെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ആ സാഹചര്യത്തിലാണ് ഓഡിയോ സന്ദേശം വ്യാജമാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയതും വിദഗ്ധ പരിശോധനകൾക്കായി അയച്ചതും.
advertisement
മാര്‍ച്ച് 31നാണ് പകർച്ചാവ്യാധി നിയന്ത്രണ നിയമപ്രകാരം സാദ് ഉൾപ്പെടെ ഏഴ് തബ് ലീഗ് അംഗങ്ങള്‍ക്കെതിരെ നിസാമുദ്ദീന്‍ പൊലീസ് കേസെടുത്തത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും കൊറോണ വൈറസ് പടര്‍ത്താന്‍ ശ്രമിച്ചെന്നും ആരോപിച്ചായിരുന്നു കേസ്. സാദിന്റെ പേരിൽ പ്രചരിച്ച ഓഡിയോ സന്ദേശങ്ങൾ കൂടി പരാമർശിച്ചായിരുന്നു കേസിൽ എഫ് ഐആർ തയ്യാറാക്കിയത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
തബ് ലീഗ് നേതാവിന്റെ വിവാദ ഓഡിയോ സന്ദേശം വ്യാജമെന്ന് സംശയം; ഫോറൻസിക് പരിശോധനക്കയച്ചു
Next Article
advertisement
എറണാകുളത്ത് സ്റ്റേഷനിലെത്തിയ ഗർഭിണിയെ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു;പോലീസ് മർദനത്തിന്‍റെ വീഡിയോ പുറത്ത്
എറണാകുളത്ത് സ്റ്റേഷനിലെത്തിയ ഗർഭിണിയെ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു;പോലീസ് മർദനത്തിന്‍റെ വീഡിയോ പുറത്ത്
  • എറണാകുളം നോർത്ത് സ്റ്റേഷനിൽ ഗർഭിണിയായ യുവതിയെ എസ്‌എച്ച്ഒ ക്രൂരമായി മർദിച്ച ദൃശ്യങ്ങൾ പുറത്ത്.

  • 2024 ജൂൺ 20നുണ്ടായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതി നിർദേശപ്രകാരം പുറത്തുവന്നു.

  • പൊലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുമ്പോൾ ആരോപണങ്ങൾ പൊലീസ് നിഷേധിച്ചു.

View All
advertisement