ന്യൂഡൽഹി: കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗാദി കോവിഡ് ബാധിച്ചു മരിച്ചു. ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് സുരേഷ് അംഗാദിയുടെ അന്ത്യം. കർണാടകയിലെ ബെലഗവിയിൽനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സുരേഷ് അംഗാദി രണ്ടാം മോദി മന്ത്രിസഭയിൽ റെയിൽവേ സഹമന്ത്രിയായിരുന്നു.
'കർണാടകയിൽ പാർട്ടിയെ ശക്തമാക്കാൻ കഠിനമായി പരിശ്രമിച്ച അസാധാരണ വ്യക്തിത്വമായിരുന്നു ശ്രീ സുരേഷ് അംഗാദി.മികച്ച എംപിയും മന്ത്രിയുമായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ നിര്യാണം സങ്കടകരമാണ്.ഈ സങ്കടകരമായ മണിക്കൂറിൽ എന്റെ മനസ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പുണ്ട്.ഓം ശാന്തി'- പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
Shri Suresh Angadi was an exceptional Karyakarta, who worked hard to make the Party strong in Karnataka. He was a dedicated MP and effective Minister, admired across the spectrum. His demise is saddening. My thoughts are with his family and friends in this sad hour. Om Shanti. pic.twitter.com/2QDHQe0Pmj
പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് സുരേഷ് അംഗാദിക്ക് കോവിഡ് സഥിരീകരിച്ചത്. തുടർന്ന് അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിക്കുകയായിരുന്നു. രോഗലക്ഷണങ്ങളില്ലാതെയാണ് സുരേഷ് അംഗാദിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ബെൽഗാവിയിൽനിന്ന് നാലുവട്ടമാണ് സുരേഷ് അംഗാദി ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. 2004, 2009, 2014, 2019 വർഷങ്ങളിലാണ് അദ്ദേഹം പാർലമെന്‍റിലെത്തിയത്.
കേന്ദ്രമന്ത്രി സുരേഷ് അംഗഡിയുടെ മരണത്തിൽ കെ.സുരേന്ദ്രൻ അനുശോചിച്ചു
തിരുവനന്തപുരം: കേന്ദ്ര റെയിൽവെ സഹമന്ത്രി സുരേഷ് അംഗഡിയുടെ മരണത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ അനുശോചിച്ചു. കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്ന സുരേഷ് അംഗഡിയുടെ അകാല മരണം ഞെട്ടിക്കുന്നതാണ്. കർണാടകത്തിലെ ബി.ജെ.പിയുടെ മുതിർന്ന നേതാവായ അദ്ദേഹത്തിൻ്റെ വിയോഗം രാജ്യത്തിനും പ്രത്യേകിച്ച് കർണ്ണാടകത്തിനും തീരാനഷ്ടമാണ്. തുടർച്ചയായി 16 വർഷമായി ബെലഗാവി മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെൻറിൽ പ്രവർത്തിക്കുന്ന ജനകീയ നേതാവായിരുന്നു സുരേഷ് അംഗഡിയെന്നും സുരേന്ദ്രൻ പറഞ്ഞു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.