Covid 19| വിദേശത്തു നിന്ന് എത്തുന്നവർക്ക് നിയന്ത്രണങ്ങളിൽ ഇളവ്; പുതിയ മാർഗനിർദേശങ്ങൾ ഫെബ്രുവരി 14 മുതൽ
- Published by:Naseeba TC
 - news18-malayalam
 
Last Updated:
പുതിയ മാർഗനിർദേശങ്ങൾ ഫെബ്രുവരി 14 മുതൽ നിലവിൽ വരും
ന്യൂഡൽഹി: വിദേശത്തു നിന്ന് എത്തുന്നവർക്ക് ( International Arrivals)കോവിഡ് (Covid 19) മാർഗനിർദേശങ്ങളിൽ ഇളവുകൾ വരുത്തി കേന്ദ്ര സർക്കാർ. കോവിഡ് 19 വകഭേദമായ ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ നിരവധി രാജ്യങ്ങളെ അപകടസാധ്യതയുള്ളവയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഓമിക്രോൺ വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ഈ പട്ടിക പിൻവലിച്ചു.
പുതിയ മാർഗ നിർദേശം അനുസരിച്ച് വിദേശത്തു നിന്ന് എത്തുന്നവർക്ക് 14 ദിവസത്തെ സ്വയം നിരീക്ഷണം മതി. ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റീൻ ആവശ്യമില്ലെന്നാണ് കേന്ദ്ര സർക്കാർ നിർദേശം. പുതിയ മാർഗനിർദേശങ്ങൾ ഫെബ്രുവരി 14 മുതൽ നിലവിൽ വരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മനുഷ്ക് മാണ്ഡവ്യ ട്വിറ്ററിലൂടെ അറിയിച്ചു.
The @MoHFW_INDIA has issued revised guidelines for International Arrivals ✈️
Guidelines to come in effect from 14th February.
Follow these diligently, stay safe & strengthen India's hands in the fight against #COVID19.
Main features include:
📖 https://t.co/J9e8ZJw3qw (1/6)
— Dr Mansukh Mandaviya (@mansukhmandviya) February 10, 2022
advertisement
യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പെടുത്ത നെഗറ്റീവ് ആർടി-പിസിആർ റിപ്പോർട്ട് അപ്‌ലോഡ് ചെയ്യുന്നതിനു പുറമേ വിവിധ രാജ്യങ്ങളിൽ നൽകുന്ന പൂർണ വാക്സിനേഷൻ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാനുള്ള ഓപ്ഷനും ഉള്ളതായി മന്ത്രി അറിയിച്ചു.
14 days Self-Monitoring post-arrival as against 7 days Home Quarantine as was mandated earlier. (5/6)
— Dr Mansukh Mandaviya (@mansukhmandviya) February 10, 2022
advertisement
വിദേശത്തു നിന്ന് എത്തുന്ന 2 ശതമാനം യാത്രക്കാരുടെ സാമ്പിൾ പരിശോധനയ്ക്ക് നൽകണം. സാമ്പിൾ നൽകിയതിനു ശേഷം യാത്രക്കാർക്ക് എയർപോട്ട് വിടാം. ഏഴ് ദിവസത്തെ സെൽഫ് ക്വാറന്റീന് ശേഷം എട്ടാം ദിവസം ആർടിപിസിആർ പരിശോധന നടത്തി ഫലം എയർ സുവിധ പോർട്ടലിൽ അപ് ലോഡ് ചെയ്യേണ്ടതാണ്.
അതേസമയം, രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,084 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണം 7,90,789 ആയി കുറഞ്ഞു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 4.44 ശതമാനമാണ്.
advertisement
കേരളത്തിൽ ഇന്നലെ  23,253 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത് എറണാകുളം 4441, തിരുവനന്തപുരം 2673, കോട്ടയം 2531, കൊല്ലം 2318, തൃശൂര്‍ 1790, കോഴിക്കോട് 1597, ആലപ്പുഴ 1405, പത്തനംതിട്ട 1232, മലപ്പുറം 1200, ഇടുക്കി 1052, കണ്ണൂര്‍ 966, പാലക്കാട് 866, വയനാട് 803, കാസര്‍ഗോഡ് 379 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 21,366 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1627 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 207 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
Location :
First Published :
February 10, 2022 1:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19| വിദേശത്തു നിന്ന് എത്തുന്നവർക്ക് നിയന്ത്രണങ്ങളിൽ ഇളവ്; പുതിയ മാർഗനിർദേശങ്ങൾ ഫെബ്രുവരി 14 മുതൽ


