ആശുപത്രിയിൽ ഓക്സിജൻ തീരാറായി; എട്ട് ജീവനുകൾക്ക് രക്ഷകനായി ചിറ്റൂർ സ്വദേശി

Last Updated:

വരുൺ കുമാറിന് മെയ് 6ന് പുലർച്ചെ ഒന്നരയോടെ ആശുപത്രിയിൽ നിന്ന് ട്വിറ്ററിൽ ഒരു സന്ദേശം ലഭിക്കുന്നു. പിന്നെ അതനുസരിച്ച് പ്രവർത്തിക്കാൻ തെല്ലും വൈകിയില്ല

ആന്ധ്രാപ്രദേശിലെ ചിറ്റൂർ സ്വദേശിയും ബെംഗളൂരുവിൽ ഫാർമ ബിസിനസ് മേധാവിയായി ജോലി ചെയ്യുന്ന വരുൺ കുമാറിന് മെയ് 6ന് പുലർച്ചെ ഒന്നരയോടെ ആശുപത്രിയിൽ നിന്ന് ട്വിറ്ററിൽ ഒരു സന്ദേശം ലഭിക്കുന്നു. ആശുപത്രിയിലെ രോഗികൾക്ക് മെഡിക്കൽ ഓക്സിജൻ തീർന്നിരിക്കുന്നു, എട്ട് രോഗികളാണ് വെൻ്റിലേറ്ററിൽ ഉള്ളത്. ഇനി 90 മിനിറ്റ് കൂടി നൽകാൻ ഉള്ള ഓക്സിജനാണ് അവശേഷിക്കുന്നത്.
സംഭവം സത്യമാണോയെന്ന് സ്ഥിരീകരിക്കാൻ വരുൺ ഉടൻ തന്നെ ആശുപത്രിയിലേക്ക് വിളിച്ചു. സംഭവത്തിൻ്റെ നിജസ്ഥിതി മനസിലാക്കിയ വരുൺ സിറ്റി പോലീസ് കമ്മീഷണർ കമൽ പന്ത് ഉൾപ്പെടെയുള്ള തൻ്റെ എല്ലാ സുഹൃത്തുക്കളെയും വിളിച്ച് സ്ഥിതിഗതികൾ വിശദീകരിച്ചു.
ബന്ധപ്പെട്ട അധികൃത‍ർക്ക് മുന്നറിയിപ്പ് നൽകാമെന്നും, അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ അജയ് കുമാറുമായി ബന്ധപ്പെടാനും കമ്മീഷണർ കമൽ പന്ത് വരുണിനോട് പറഞ്ഞു. അതേസമയം, ആശുപത്രിയിലെ ഓക്സിജൻ നിറയ്ക്കുന്ന വാഹനങ്ങൾ പീനിയ ഇൻഡസ്ട്രിയൽ ഏരിയയിലെ ഫില്ലിംഗ് സ്റ്റേഷനിൽ എത്തിയിരുന്നെങ്കിലും തിരക്ക് കാരണം അതിരാവിലെ മാത്രമേ ഓക്സിജൻ നിറയ്ക്കാൻ കഴിയൂ എന്ന് ഡ്രൈവർമാർ അറിയിച്ചു.
advertisement
വരുണിൻ്റെ അപേക്ഷ ലഭിച്ചതിനെത്തുടർന്ന്, ലോക്കൽ പോലീസിനെ അയയ്ക്കാനും ഓക്സിജൻ നിറയ്ക്കാൻ പോയ ആശുപത്രി വാഹനങ്ങളിൽ ഒന്നിന് മുൻഗണന നൽകുന്നതിനും എ.സി.പി. ഇടപെട്ടു. തുടർന്ന് ഫില്ലിംഗ് സ്റ്റേഷനിലേക്ക് വിളിച്ച് എ.സി.പി. നേരിട്ട് സംസാരിക്കുകയും ഓക്സിജൻ നിറക്കുന്നതിന് യൂണിറ്റുമായി ഏകോപിപ്പിച്ച് ആശുപത്രിയുടെ ഓക്സിജൻ വാഹനങ്ങൾക്ക് മുൻഗണന നൽകുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്തു. ഈ സമയങ്ങളിൽ, വരുൺ ആശുപത്രിയിലേക്കും ഓക്സിജൻ നിറയ്ക്കുന്ന യൂണിറ്റിലേക്കും വിളിച്ച് ആവശ്യമായ ഓക്സിജൻ എത്തിച്ചുവെന്ന് ഉറപ്പുവരുത്തി. വരുണിൻ്റെ സമയോചിതമായ പ്രവർത്തനവും പരിശ്രമവും എട്ട് ജീവൻ രക്ഷിക്കാൻ കാരണമായി.
advertisement
കഴിഞ്ഞ വർഷം ലോക്ക്ഡൌൺ സമയത്ത്, ഒരു അതിഥി തൊഴിലാളി ഭക്ഷണം ആവശ്യപ്പെട്ട് തൻ്റെ കാറിൻ്റെ ജനാലയിൽ തട്ടി. ഈ സംഭവമാണ് തൻ്റെ കണ്ണ് തുറപ്പിച്ചതെന്ന് വരുൺ പറയുന്നു. "രാജ്യം കെട്ടിപൊക്കുന്ന ഈ ആളുകൾ ഭവനരഹിതരാണ് എന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്. ആ സംഭവം എന്നെ നടുക്കി. ഞാൻ എൻ്റെ അയൽവാസിയോട് സംസാരിക്കുകയും അവരുടെ സഹായം സ്വീകരിക്കുകയും എല്ലാ ദിവസവും കുറച്ചാളുകൾക്ക് ഭക്ഷണം കൊടുക്കാൻ തുടങ്ങുകയും ചെയ്തു," വരുൺ പറഞ്ഞു.
advertisement
എങ്കിലും, ഇപ്പോൾ ചെയ്യുന്നത് പോര എന്ന് വരുണിന് തോന്നി. തൻ്റെ ഈ പ്രവർത്തി കുറച്ചുകൂടി വിപുലീകരിക്കാൻ വരുൺ തീരുമാനിച്ചു. സ്വന്തമായി ഒരു അപ്പാർട്ട്മെൻ്റ് വാങ്ങുന്നതിന് സ്വരുക്കൂട്ടിയ തൻ്റെ അഞ്ച് വർഷത്തെ സമ്പാദ്യം മുഴുവനായും വരുൺ ഇതിനായി ചെലവഴിച്ചു. അതിഥി തൊഴിലാളികൾക്ക് മാത്രമല്ല, ഭക്ഷണം ആവശ്യമുള്ള എല്ലാവ‍ർക്കും ഭക്ഷണം നൽകാൻ തുടങ്ങി.
ലോക്ക്ഡൌൺ കാലയളവിൽ ഏകദേശം 12000 തൊഴിലാളികൾക്കാണ് വരുൺ ഭക്ഷണം നൽകിയത്. കൂടാതെ 5000 റേഷൻ കിറ്റുകളും പാവപ്പെട്ടവർക്കായി നൽകി. വരുണിൻ്റെ പ്രവർത്തനങ്ങൾ നൂറുകണക്കിന് ആളുകളെയാണ് പട്ടിണിയിൽ നിന്ന് രക്ഷിച്ചത്.
advertisement
കോവിഡിനെ അതിജീവിച്ച വരുൺ, ആളുകൾക്ക് ചികിത്സയ്ക്കായുള്ള ആശുപത്രികൾ കണ്ടത്താനും, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള സഹായഭ്യർത്ഥനകൾക്കുള്ള പരിഹാരങ്ങൾക്കുമായി ഈ വർഷവും സജീവമായ പ്രവർത്തനങ്ങളുമായി മുൻ നിരയിലുണ്ട്.
Keywords: Varun, Covid, SOS, Oxygen, വരുൺ, കോവിഡ്, സഹായാഭ്യർത്ഥന, ഓക്സിജൻ
മലയാളം വാർത്തകൾ/ വാർത്ത/Corona/
ആശുപത്രിയിൽ ഓക്സിജൻ തീരാറായി; എട്ട് ജീവനുകൾക്ക് രക്ഷകനായി ചിറ്റൂർ സ്വദേശി
Next Article
advertisement
സിപിഎം നേതാവായ യുവ അഭിഭാഷക തൂങ്ങിമരിച്ച സംഭവത്തിൽ പ്രേരണാകുറ്റത്തിന് സുഹൃത്ത് അറസ്റ്റിൽ
സിപിഎം നേതാവായ യുവ അഭിഭാഷക തൂങ്ങിമരിച്ച സംഭവത്തിൽ പ്രേരണാകുറ്റത്തിന് സുഹൃത്ത് അറസ്റ്റിൽ
  • കാസർഗോഡ് കുമ്പളയിൽ യുവ അഭിഭാഷക രഞ്ജിതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ.

  • രഞ്ജിതയുടെ കുറിപ്പും മൊബൈൽ ഫോണും പരിശോധിച്ചതിൽ നിന്ന് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചു.

  • പത്തനംതിട്ട സ്വദേശി അനിൽ കുമാറിനെ പ്രേരണാകുറ്റത്തിന് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു.

View All
advertisement