ല്യൂട്ടൻസ് മാറി, ഇനി രാജാജി; രാഷ്ട്രപതി ഭവനിലെ കോളനിവാഴ്ചയുടെ ശേഷിപ്പുകൾക്ക് വിട
- Published by:Rajesh V
- news18-malayalam
Last Updated:
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മൻ കി ബാത്ത്' പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ നടപടി
ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലെ അശോക മണ്ഡപത്തിന് സമീപമുള്ള ഗ്രാൻഡ് ഓപ്പൺ സ്റ്റെയർകേസിൽ ദശാബ്ദങ്ങളായി നിലനിന്നിരുന്ന എഡ്വിൻ ല്യൂട്ടൻസിൻ്റെ പ്രതിമ നീക്കം ചെയ്തു. പകരം ഭാരതത്തിന്റെ പ്രഥമ ഗവർണർ ജനറൽ സി രാജഗോപാലാചാരിയുടെ പ്രതിമ അവിടെ സ്ഥാനം പിടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മൻ കി ബാത്ത്' പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ നടപടി.
രാഷ്ട്രപതി ദ്രൗപതി മുർമു പ്രതിമ രാജ്യത്തിന് സമർപ്പിച്ചു. രാജാജിയുടെ നിസ്തുലമായ രാജ്യസേവനത്തെ അവർ ചടങ്ങിൽ അനുസ്മരിച്ചു. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ, കേന്ദ്രമന്ത്രിമാർ, രാജഗോപാലാചാരിയുടെ കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിന്റെ ഭാഗമായി ദേശീയ ഗീതമായ വന്ദേ മാതരം പൂർണരൂപത്തിൽ ആലപിച്ചു.
പ്രധാനമന്ത്രിയുടെ നിരീക്ഷണം
കോളനിവാഴ്ചയുടെ മാനസികമായ അടിമത്തത്തിൽ നിന്നുള്ള മോചനമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു. ബ്രിട്ടീഷ് ഭരണാധികാരികളുടെ പ്രതിമകൾക്ക് പകരം രാജ്യത്തിന്റെ വിധി നിർണയിച്ച മഹദ്‌വ്യക്തികൾക്ക് അർഹമായ സ്ഥാനം നൽകുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. സത്യസന്ധതയുടെയും രാജ്യസ്നേഹത്തിന്റെയും പ്രതീകമാണ് രാജാജിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ആരായിരുന്നു സി രാജഗോപാലാചാരി?
'രാജാജി' എന്നറിയപ്പെടുന്ന ചക്രവർത്തി രാജഗോപാലാചാരി ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക ചരിത്രത്തിലെ ഇതിഹാസ തുല്യനായ വ്യക്തിത്വമാണ്. 1878 ഡിസംബർ 10-ന് തമിഴ്‌നാട്ടിലെ ഹൊസൂരിനടുത്തുള്ള തോരപ്പള്ളിയിൽ ജനനം. 1919-ൽ ഗാന്ധിജിയെ കണ്ടുമുട്ടിയത് രാജാജിയുടെ ജീവിതത്തിൽ വഴിത്തിരിവായി. ഗാന്ധിജി അദ്ദേഹത്തെ തന്റെ മനസ്സാക്ഷിയുടെ കാവൽക്കാരൻ എന്ന് വിളിച്ചിരുന്നു.
1937-39 കാലഘട്ടത്തിൽ മദ്രാസ് പ്രസിഡൻസിയുടെ പ്രധാനമന്ത്രിയായിരുന്നു. സ്വാതന്ത്ര്യാനന്തരം ജവഹർലാൽ നെഹ്‌റുവിന്റെ മന്ത്രിസഭയിൽ അംഗമായി. 1948 മുതൽ 1950 വരെ ഇന്ത്യയുടെ ഗവർണർ ജനറലായി സേവനമനുഷ്ഠിച്ചു. ഈ പദവിയിലെത്തുന്ന ആദ്യത്തെയും അവസാനത്തെയും ഇന്ത്യക്കാരനായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ സോഷ്യലിസ്റ്റ് നയങ്ങളോട് വിയോജിച്ച് 1959ൽ അദ്ദേഹം സ്വതന്ത്ര പാർട്ടി രൂപീകരിച്ചു.
advertisement
രാമായണവും മഹാഭാരതവും ഇംഗ്ലീഷിലേക്കും തമിഴിലേക്കും വിവർത്തനം ചെയ്തു. 1958-ൽ സാഹിത്യ അക്കാദമി അവാർഡ് നേടി. 1955-ൽ രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത രത്ന നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
Summary:In a move to shed colonial remnants, the statue of British architect Edwin Lutyens has been removed from the Grand Open Staircase near the Ashoka Hall at Rashtrapati Bhavan. It has been replaced by a statue of C. Rajagopalachari (Rajaji), the first and only Indian Governor-General of independent India. President Droupadi Murmu inaugurated the statue in a ceremony attended by Vice President C.P. Radhakrishnan, Union Ministers, and Rajaji’s family members.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Feb 24, 2026 5:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ല്യൂട്ടൻസ് മാറി, ഇനി രാജാജി; രാഷ്ട്രപതി ഭവനിലെ കോളനിവാഴ്ചയുടെ ശേഷിപ്പുകൾക്ക് വിട










