'കൊറോണയെ പിടിച്ചു നിർത്താൻ നമുക്കു കഴിഞ്ഞു'; ന്യൂയോർക്കുമായി കേരളത്തെ താരതമ്യം ചെയ്ത് മുഖ്യമന്ത്രി

Last Updated:

വികസനം കൊണ്ട് ഉയരത്തിൽ നിൽക്കുന്ന പല നാടുകളും കൊവിഡിൽ ഞെട്ടിനിൽക്കുകയാണ്. അതിനാലാണ് യൂറോപ്പിനെ നോക്കി വേണം കേരളത്തെ വിലയിരുത്തണമെന്ന് പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം:കോവിഡ് പ്രതിരോധത്തിൽ കേരളത്തെ ന്യുയോർക്കുമായി താരതമ്യപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാർച്ച് 1-ന് ആദ്യമായി രോഗം സ്ഥിരീകരിച്ച സ്ഥലമാണ് അമേരിക്കയിലെ ന്യുയോർക്ക്. ഒരു ലക്ഷത്തിൽപ്പരം പേർക്കാമ് ഇവിടെ രോഗം ബാധിച്ചത്. പതിനായിരത്തോളം പേർ ഇവിടെ രോഗം ബാധിച്ച് മരിച്ചേക്കാമെന്ന് ന്യൂയോർക്ക് ഗവർണർ തന്നെ പറഞ്ഞിട്ടുമുണ്ട്.  വികസനം കൊണ്ട് ഉയരത്തിൽ നിൽക്കുന്ന പല നാടുകളും കൊവിഡിൽ ഞെട്ടിനിൽക്കുകയാണ്.  അതിനാലാണ് യൂറോപ്പിനെ നോക്കി വേണം കേരളത്തെ വിലയിരുത്തണമെന്ന് പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് ഒൻപത് പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് കണ്ണൂരിലെ അഞ്ച് പേരും കാസർകോട്ടെ മൂന്ന് പേരും ഇടുക്കിയിലെ രണ്ടു പേരും കോഴിക്കോട്ടെ രണ്ടു പേർ പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഒരോരുത്തരും രോഗം ഭേദമായെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച നഴ്സും ഇന്ന് രോഗം ഭേദമായവരിൽ ഉൾപ്പെടും. അത്യാസന്ന നിലയിലായിരുന്ന കോട്ടയത്തെ 96 വയസുള്ള പുരുഷനും രോഗം ഭേദമായവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും മഖ്യമന്ത്രി പറഞ്ഞു.
advertisement
You may also like:ഞായറാഴ്ച രാത്രി പ്രകാശം പരത്തി കൊറോണ എന്ന അന്ധകാരത്തെ പരാജയപ്പെടുത്തണം: ആഹ്വാനവുമായി മോദി‍ [NEWS]സ്ത്രീകൾക്കും പുരുഷന്മാർക്കും വീടിനു പുറത്തിറങ്ങാൻ ഒന്നിടവിട്ട ദിവസം [NEWS]ലോകത്ത് മരണനിരക്ക് 50,000 കടന്നു; രോഗബാധിതരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക്‍ [NEWS]
കൊവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്ന സ്ഥിതിയാണ് ഉള്ളത്. 206 രാജ്യങ്ങളിൽ രോഗബാധയുണ്ടായി. ലോകത്താകെ പത്ത് ലക്ഷത്തോളം പേർക്ക് രോഗം ബാധിച്ചു. ലോകാരോഗ്യസംഘടനയുടെ കണക്കാണിത്. 46,000-ത്തിലധികം മരണം സംഭവിച്ചു. ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് അമേരിക്കയിലാണ്. അവിടെ ഒരു ലക്ഷത്തി എൺപത്തിയേഴായിരത്തോളം പേർക്ക് രോഗമുണ്ട്. മൂവായിരത്തിലധികം പേർ മരിച്ചു. ഇറ്റലിയിൽ ഒരുലക്ഷത്തിലധികം പേ‍ർക്ക് രോഗം ബാധിച്ചു. അവിടെയും മൂവായിരത്തിലധികം പേർ മരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Corona/
'കൊറോണയെ പിടിച്ചു നിർത്താൻ നമുക്കു കഴിഞ്ഞു'; ന്യൂയോർക്കുമായി കേരളത്തെ താരതമ്യം ചെയ്ത് മുഖ്യമന്ത്രി
Next Article
advertisement
അടയാർ പൂർവവിദ്യാർത്ഥികളായ ശ്രീനിവാസനെയും രജനീകാന്തിനെയും ഒന്നിപ്പിച്ച ചിത്രം
അടയാർ പൂർവവിദ്യാർത്ഥികളായ ശ്രീനിവാസനെയും രജനീകാന്തിനെയും ഒന്നിപ്പിച്ച ചിത്രം
  • അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച ശ്രീനിവാസനും രജനീകാന്തും 'കഥ പറയുമ്പോൾ' ചിത്രത്തിൽ വീണ്ടും ഒന്നിക്കുന്നു.

  • പഴയകാലം ഓർമ്മപ്പെടുത്തുന്ന ഈ പുനഃസമാഗമം രജനീകാന്തിനെയും ശ്രീനിവാസനെയും ഏറെ വികാരാധീനരാക്കി.

  • 'കഥ പറയുമ്പോൾ' തമിഴ്, തെലുങ്ക് റീമേക്കുകളിൽ രജനീകാന്തും ജഗപതി ബാബുവും പ്രധാന വേഷങ്ങളിൽ.

View All
advertisement