• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | സംസ്ഥാനത്ത് 4696 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 16 മരണം

Covid 19 | സംസ്ഥാനത്ത് 4696 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 16 മരണം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 137 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4425 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 459 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

COVID 19

COVID 19

  • Share this:





    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4696 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര് 322, പാലക്കാട് 289, കോട്ടയം 274, കണ്ണൂര് 242, ആലപ്പുഴ 219, കാസര്ഗോഡ് 208, പത്തനംതിട്ട 190, വയനാട് 97, ഇടുക്കി 77 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.




    16 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര് 14ന് മരണമടഞ്ഞ പാലക്കാട് ചളവറ സ്വദേശി കുഞ്ഞാലന് (69), സെപ്റ്റംബര് 17ന് മരണമടഞ്ഞ തിരുവനന്തപുരം കൂന്തള്ളൂര് സ്വദേശി ബൈജു (48), മലപ്പുറം മീനാത്തൂര് സ്വദേശി ഉമ്മര്ഹാജി (65), തിരുവനന്തപുരം ബാലരാമപുരം സ്വദേശി അലിഖാന് (58), മലപ്പുറം കരിപ്പറമ്പ് സ്വദേശിനി മറിയുമ്മ (82), സെപ്റ്റംബര് 7ന് മരണമടഞ്ഞ കാസര്ഗോഡ് സ്വദേശി മൊയ്തീന് കുഞ്ഞി (68), സെപ്റ്റംബര് 15ന് മരണമടഞ്ഞ തൃശൂര് എടകലത്തൂര് സ്വദേശി പരമേശ്വരന് നായര് (76), സെപ്റ്റംബര് 16ന് മരണമടഞ്ഞ മലപ്പുറം മംഗലം സ്വദേശിനി ബീക്കുട്ടി (60), കൊല്ലം കോവില സ്വദേശിനി രാധാമ്മ (50), സെപ്റ്റംബര് 11ന് മരണമടഞ്ഞ തൃശൂര് സ്വദേശിനി ഓമനാമ്മ (62), സെപ്റ്റംബര് 13ന് മരണമടഞ്ഞ എറണാകുളം വടകോട് സ്വദേശി ടി.കെ. ശശി (67), സെപ്റ്റംബര് 3ന് മരണമടഞ്ഞ കോട്ടയം അരിപ്പറമ്പ് സ്വദേശിനി മറിയം (69), സെപ്റ്റംബര് ഒന്നിന് മരണമടഞ്ഞ കോട്ടയം ചങ്ങനാശേരി സ്വദേശി ബാബു (52), കോട്ടയം മോനിപ്പള്ളി സ്വദേശി വി.ടി. എബ്രഹാം (90), സെപ്റ്റംബര് 4ന് മരണമടഞ്ഞ കോട്ടയം ചേര്പ്പുങ്ങല് സ്വദേശി പി.കെ. ഗോപി (71), ആഗസ്റ്റ് 28ന് മരണമടഞ്ഞ കോട്ടയം ചക്കുങ്ങല് സ്വദേശിനി മറിയാമ്മ തോമസ് (82) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 535 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.



    ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 44 പേര് വിദേശ രാജ്യങ്ങളില് നിന്നും 137 പേര് മറ്റ് സംസ്ഥാനങ്ങളില് നിന്നും വന്നതാണ്. 4425 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില് 459 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 859, എറണാകുളം 499, കോഴിക്കോട് 522, മലപ്പുറം 465, തൃശൂര് 319, കൊല്ലം 306, പാലക്കാട് 266, കോട്ടയം 262, കണ്ണൂര് 220, ആലപ്പുഴ 210, കാസര്ഗോഡ് 197, പത്തനംതിട്ട 153, വയനാട് 89, ഇടുക്കി 58 എന്നിങ്ങനെയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.



    80 ആരോഗ്യ പ്രവര്ത്തകര്ക്കാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 29, കണ്ണൂര് 12, മലപ്പുറം 9, പത്തനംതിട്ട, എറണാകുളം 7 വീതം, കാസര്ഗോഡ് 6, കൊല്ലം 4, തൃശൂര് 3, പാലക്കാട് 2, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്ത്തകര്ക്കാണ് ഇന്ന് രോഗം ബാധിച്ചത്.


    എറണാകുളം ജില്ലയിലെ 10 ഐഎന്എച്ച്എസ് ജീവനക്കാര്ക്കും രോഗം ബാധിച്ചു.


    രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2751 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 478, കൊല്ലം 151, പത്തനംതിട്ട 89, ആലപ്പുഴ 202, കോട്ടയം 121, ഇടുക്കി 65, എറണാകുളം 289, തൃശൂര് 210, പാലക്കാട് 145, മലപ്പുറം 388, കോഴിക്കോട് 240, വയനാട് 53, കണ്ണൂര് 157, കാസര്ഗോഡ് 163 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 39,415 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 95,702 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.


    സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,22,179 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില് 1,96,261 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 25,918 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3154 പേരെയാണ് ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.


    കഴിഞ്ഞ 24 മണിക്കൂറിനിടെ 41,630 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന് സാമ്പിള്, എയര്പോര്ട്ട് സര്വയിലന്സ്, പൂള്ഡ് സെന്റിനല്, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്ഐഎ, ആന്റിജന് അസ്സെ എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 24,27,374 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല് സര്വൈലന്സിന്റെ ഭാഗമായി ആരോഗ്യ പ്രവര്ത്തകര്, അതിഥി തൊഴിലാളികള്, സാമൂഹിക സമ്പര്ക്കം കൂടുതലുള്ള വ്യക്തികള് മുതലായ മുന്ഗണനാ ഗ്രൂപ്പുകളില് നിന്ന് 1,95,841 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.


    ഇന്ന് 22 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് (കണ്ടൈന്മെന്റ് സോണ് സബ് വാര്ഡ് 16), കരുവാറ്റ (സബ് വാര്ഡ് 1), ദേവികുളങ്ങര (സബ് വാര്ഡ് 9), തകഴി (6, 10, 11, 12, 13 (സബ് വാര്ഡ്), അരൂക്കുറ്റി (13), പാലക്കാട് ജില്ലയിലെ ചാലിശേരി (15), കൊപ്പം (3), മുതലമട (5, 13), പത്തനംതിട്ട ജില്ലയിലെ കുറ്റൂര് (സബ് വാര്ഡ് 14), തോട്ടപ്പുഴശേരി (1, 2 (സബ് വാര്ഡ്), ഇരവിപ്പോരൂര് (13, 14, 15 (സബ് വാര്ഡ്), കോട്ടയം ജില്ലയിലെ എലിക്കുളം (7), വാഴപ്പിള്ളി (19), ഇടുക്കി ജില്ലയിലെ ചക്കുപള്ളം (സബ് വാര്ഡ് 4, 6), ഉടുമ്പന്നൂര് (സബ് വാര്ഡ് 14, 16), തൃശൂര് ജില്ലയിലെ എരുമപ്പെട്ടി (സബ് വാര്ഡ് 18), വെങ്കിടങ്ങ് (സബ് വാര്ഡ് 12), മലപ്പുറം ജില്ലയിലെ പരപ്പരങ്ങാടി മുന്സിപ്പാലിറ്റി (2, 7, 23, 27, 30, 37, 39), വയനാട് ജില്ലയിലെ വെള്ളമുണ്ട (1 (സബ് വാര്ഡ്) 8, 11, 13, 15), എറണാകുളം ജില്ലയിലെ ഒക്കല് (സബ് വാര്ഡ് 3), കോഴിക്കോട് ജില്ലയിലെ ഓമശേരി (സബ് വാര്ഡ് 7), കൊല്ലം ജില്ലയിലെ കുന്നത്തൂര് (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്. 14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില് നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില് 638 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.






    Published by:Aneesh Anirudhan
    First published: