കോവിഡ് സ്ത്രീകളേക്കാൾ സങ്കീർണമാകുന്നത് പുരുഷന്മാരിൽ; കാരണം ഇതാണ്

Last Updated:

വൈറസ്‌ ബാധമൂലമുള്ള മരണങ്ങള്‍ പുരുഷന്‍മാരില്‍ കൂടുന്നതായുള്ള നിരീക്ഷണത്തെ തുടര്‍ന്ന്‌ നടത്തിയ പഠനത്തിലാണ്‌ കണ്ടെത്തല്‍.

കൊറോണ രോഗലക്ഷണങ്ങളുടെ തീക്ഷ്‌ണതയും ശരീരത്തിലെ സെക്‌സ്‌ സ്‌റ്റീറോയ്‌ഡുകളും തമ്മില്‍ ബന്ധമുണ്ടെന്ന്‌ കണ്ടെത്തൽ. വൈറസ്‌ ബാധമൂലമുള്ള മരണങ്ങള്‍ പുരുഷന്‍മാരില്‍ കൂടുന്നതായുള്ള നിരീക്ഷണത്തെ തുടര്‍ന്ന്‌ നടത്തിയ പഠനത്തിലാണ്‌ കണ്ടെത്തല്‍.
സദാചാര മൂല്യം കൂടിയ പ്രായമുള്ള പുരുഷന്‍മാരെ വൈറസ്‌ ബാധ മൂലം കൂടുതലായി ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നതായും അവരില്‍ മരണം കൂടുതലാണെന്നും അമേരിക്കയിലെ ഇല്ലിനോയ്‌സ്‌ സര്‍വ്വകലാശാലയിലെ അസോസിയേറ്‌റ്‌ പ്രഫസറായ ഗ്രാസിയാനോ പിന്ന, എന്‍ഡോക്രൈനോളജി ആന്റ്‌ മെറ്റബോളിസം ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
You may also like:50 വീടുകൾ, 20 ആഡംബര കാറുകൾ, കുടിക്കുന്നത് 29 കോടിയുടെ വൈൻ; കഞ്ചാവ്‌ വിറ്റ്‌ ശതകോടീശ്വരനായ യുവാവിന്റെ ജീവിതം ഇങ്ങനെ
രോഗ ലക്ഷണങ്ങളെ നേരിടാന്‍ പുരുഷന്‍മാര്‍ കൂടുതല്‍ പ്രയാസപ്പെടുന്നുണ്ട്‌. സ്‌ത്രീകളെ അപേക്ഷിച്ച്‌ പുരുഷന്‍മാരില്‍ കോവിഡ് മൂലമുള്ള സങ്കീര്‍ണത കൂടുതലാണെന്ന്‌ ഫണ്ടിയേഴ്‌സ്‌ ഇന്‍ പബ്ലിക്ക്‌ ഹെല്‍ത്തില്‍ നേരത്തെ പ്രസിദ്ധീകരിച്ച ജേണലും പറയുന്നു.
advertisement
You may also like:39 ഭാര്യമാരും 94 മക്കളും; നൂറ് മുറികളുള്ള വലിയ വീടിന്റെ നാഥനായി മിസോറാമിലെ എഴുപത്തിയഞ്ചുകാരൻ
കോവിഡ് ബാധിച്ചുള്ള മരണത്തില്‍ സ്‌ത്രീ പുരുഷ അനുപാതം 1:1.35 ആണ്‌. 60-69 വയസുകാരില്‍ ഇത്‌ 1:2.56 ആയി വരെ ഉയരുന്നു. സ്‌ത്രീ ശരീരത്തിലെ ഹോര്‍മോണുകളാണ്‌ സംരക്ഷണത്തിന്‌ കാരണം. രോഗം ബാധിച്ച സ്‌ത്രീകളില്‍ രോഗ ലക്ഷണങ്ങളുടെ തീക്ഷ്‌ണത കുറവാണെന്നു പിന്ന പറയുന്നു.
advertisement
അതേസമയം, പ്രസവം കഴിഞ്ഞ ഉടന്‍ ലക്ഷണങ്ങളുടെ തീക്ഷ്‌ണത വര്‍ധിക്കുന്നുണ്ട്‌. ഗര്‍ഭിണികളായ സ്‌ത്രീകള്‍ കോവിഡ് മൂലം മരിക്കാനുള്ള സാധ്യത മറ്റു സ്‌ത്രീകളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്‌. ഹോര്‍മോണുകളുടെ അളവിലുള്ള വ്യത്യാസമാണത്രെ കാരണം. സെക്‌സ്‌ ഹോര്‍മോണുകളും കൊറോണയും തമ്മിലുള്ള ബന്ധം പരിശോധിക്കാന്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും പിന്ന പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് സ്ത്രീകളേക്കാൾ സങ്കീർണമാകുന്നത് പുരുഷന്മാരിൽ; കാരണം ഇതാണ്
Next Article
advertisement
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു'; മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചുവെന്ന് വിശദീകരണം
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു, മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചു'
  • വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചതായി സിപിഎം വ്യക്തമാക്കി

  • ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പാർട്ടി-മുഖ്യമന്ത്രി അഭിപ്രായവ്യത്യാസം അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവന

  • സുപ്രീം കോടതി നിർദ്ദേശപ്രകാരം ഗവർണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയതാണെന്ന് സിപിഎം വ്യക്തമാക്കി

View All
advertisement