covid 19 | അതിര്‍ത്തിയില്‍ നേരിയ ഇളവുകള്‍ അനുവദിച്ച് കര്‍ണാടക സര്‍ക്കാര്‍

Last Updated:

തലപ്പാടി അതിര്‍ത്തിയില്‍ കോവിഡ് പരിശോധനയില്‍ ഇളവുകള്‍ അനുവദിച്ച് ഇതുവരെ ഉത്തരവുകള്‍ ഒന്നും പുറത്തിറങ്ങിയിട്ടില്ല

കാസര്‍കാട്: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ തടലപ്പാടി അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയ കോവിഡ് പരിശോധനയില്‍ ഇളവ് അനുവദിച്ച് കര്‍ണാടക സര്‍ക്കാര്‍.
തലപ്പാടി അതിര്‍ത്തി കടക്കാന്‍ കേരളത്തില്‍നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അവശ്യമായിരുന്നു. സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന ചെറു റോഡുകളില്‍ പോലും സര്‍ക്കാര്‍ കര്‍ശന പരിശോധന നടത്തിയിരുന്നു. കര്‍ണാടക സര്‍ക്കാറിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.
തലപ്പാടി അതിര്‍ത്തിയില്‍ കോവിഡ് പരിശോധനയില്‍ ഇളവുകള്‍ അനുവദിച്ച് ഇതുവരെ ഉത്തരവുകള്‍ ഒന്നും പുറത്തിറങ്ങിയിട്ടില്ല. വാഹന പരിശോധന ഉള്‍പ്പെടെ ഉള്ളകാര്യങ്ങള്‍ കുറഞ്ഞിട്ടുണ്ട്. പരിശോധ കര്‍ശനമാക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന പരിശോദന ഒഴിവാക്കിയിരിക്കുന്നെന്നാണ് വിവരം.
advertisement
കോവിഡ് വാക്സിനേഷന്‍: ആദ്യ ഡോസ് രണ്ടര കോടിയും കടന്ന് കേരളം മുന്നോട്ട്
സംസ്ഥാനത്ത് രണ്ടര കോടിയലധികം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ്-19 വാക്സിന്‍ നല്‍കി. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 93.64 ശതമാനം പേര്‍ക്ക് (2,50,11,209) ആദ്യ ഡോസും 44.50 ശതമാനം പേര്‍ക്ക് (1,18,84,300) രണ്ടാം ഡോസും നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 3,68,95,509 ഡോസ് വാക്സിനാണ് ഇതുവരെ നല്‍കിയത്. കോവിഡ് ബാധിച്ചവരായ 10 ലക്ഷത്തോളം പേര്‍ക്ക് 3 മാസം കഴിഞ്ഞ് വാക്സിന്‍ എടുത്താല്‍ മതി. അതിനാല്‍ ഇനി ഏഴ് ലക്ഷത്തോളം പേര്‍ മാത്രമാണ് ഒന്നാം ഡോസ് വാക്സിനെടുക്കാനുള്ളത്. ഇനിയും ആദ്യ ഡോസ് വാക്സിന്‍ എടുക്കാനുള്ളവര്‍ ഉടന്‍ തന്നെ തൊട്ടടുത്ത വാക്സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി വാക്സിന്‍
advertisement
സ്വീകരിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
രണ്ടാം ഡോസ് വാക്സിന്‍ എടുക്കാനുള്ളവരും കാലതാമസം വരുത്തരുത്. കോവിഷീല്‍ഡ് വാക്സിന്‍ 84 ദിവസം കഴിഞ്ഞും കോവാക്സിന്‍ 28 ദിവസം കഴിഞ്ഞും ഉടന്‍ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. എന്നാല്‍ ചിലയാളുകള്‍ 84 ദിവസം കഴിഞ്ഞും വാക്സിനേഷന്‍ കേന്ദ്രത്തിലെത്തുന്നില്ല. രണ്ട് ഡോസ് വാക്സിനും കൃത്യമായ ഇടവേളകളില്‍ സ്വീകരിച്ചാല്‍ മാത്രമേ പൂര്‍ണമായ ഫലം ലഭിക്കൂ. രണ്ടാം ഡോസ് വാക്സിന്‍ കൃത്യസമയത്ത് തന്നെ സ്വീകരിക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.
ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളും 100 ശതമാനം ആദ്യ ഡോസ് വാക്സിന്‍ എടുത്തു. ആരോഗ്യ പ്രവര്‍ത്തകരില്‍ 88 ശതമാനം പേരും കോവിഡ് മുന്നണി പോരാളികളില്‍ 90 ശതമാനം പേരും രണ്ടാം ഡോസ് എടുത്തിട്ടുണ്ട്. സ്ത്രീകളാണ് പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ വാക്സിനെടുത്തത്. സ്ത്രീകള്‍ 1,91,10,142 ഡോസ് വാക്സിനും പുരുഷന്‍മാര്‍ 1,77,76,443 ഡോസ് വാക്സിനുമാണെടുത്തത്.
advertisement
ഇന്ന് 1642 വാക്സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. അതില്‍ 1355 സര്‍ക്കാര്‍ കേന്ദ്രങ്ങളും 287 സ്വകാര്യ കേന്ദ്രങ്ങളുമാണുണ്ടായിരുന്നും മന്ത്രി അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
covid 19 | അതിര്‍ത്തിയില്‍ നേരിയ ഇളവുകള്‍ അനുവദിച്ച് കര്‍ണാടക സര്‍ക്കാര്‍
Next Article
advertisement
ഇതൊന്നും മുടിയാത് !വ്യാജ മുടി കയറ്റുമതിയിൽ തമിഴ്നാട് ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ ഇ.ഡി റെയ്ഡ്
ഇതൊന്നും മുടിയാത് !വ്യാജ മുടി കയറ്റുമതിയിൽ തമിഴ്നാട് ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ ഇ.ഡി റെയ്ഡ്
  • നാഗാലാൻഡ്‌, അസം, തമിഴ്‌നാട്‌ സംസ്ഥാനങ്ങളിലായി ഇ.ഡി. ഒരേ സമയം റെയ്ഡുകൾ നടത്തി.

  • ഇംസോങ് ഗ്ലോബൽ സപ്ലയേഴ്‌സിന്റെ അക്കൗണ്ടിലേക്കു ലഭിച്ച പണമടവുകൾ മറ്റിടങ്ങളിലേക്കും മാറ്റി.

  • ചെന്നൈയിൽ സംശയാസ്പദ സ്ഥാപനങ്ങളിലേക്കും ഇഞ്ചെം ഇന്ത്യ അക്കൗണ്ടിൽ നിന്നു പണമിടപാടുകൾ നടന്നതായി കണ്ടെത്തി.

View All
advertisement