COVID 19 LIVE Updates| സംസ്ഥാനത്ത് 10 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

Coronavirus Pandemic LIVE Updates: മൂന്നു പേര്‍ വിദേശത്തുനിന്നു വന്നവരാണ്. ഏഴു പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് വൈറസ് പടര്‍ന്നത്.

  • News18 Malayalam
  • | April 11, 2020, 18:14 IST
    facebookTwitterLinkedin
    LAST UPDATED 3 YEARS AGO

    AUTO-REFRESH

    7:36 (IST)

    20:23 (IST)

    കോവിഡ് പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരും ഈ തുക. ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള പദ്ധതിയുടെ അടിസ്ഥാനമാകും ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ലോകത്തെ ഏറ്റവും മികച്ച ഉൽപന്നങ്ങൾ നിർമിക്കും. വിതരണ ശൃംഖലകൾ ആധുനീകരിക്കും. രാജ്യത്തിന് കഴിവും ശേഷിയുമുണ്ട്. ലോകം ഇപ്പോൾ ധനകേന്ദ്രീകൃത സ്ഥിതിയിൽനിന്ന് മനുഷ്യ കേന്ദ്രീകൃതമായി മാറി.

    20:19 (IST)

    രാജ്യത്തെ സ്വയം പര്യാപ്തമാക്കുകയാണ് ഈ സമയത്ത് ചെയ്യേണ്ടത്. ഇന്ത്യ നന്നായി പ്രവർത്തിക്കുന്നുെവെന്ന് ലോകത്തിന് മുന്നിൽ തെളിയിച്ചു- പ്രധാനമന്ത്രി

    20:17 (IST)

    ലോകത്ത് ഇന്ത്യയുടെ സ്വീധാനം വർധിക്കുന്നു. തോൽക്കാനോ പേടിച്ച് പിന്മാറാനോ ഇന്ത്യ തയാറല്ല. ഈ പോരാട്ടത്തിൽ നമ്മൾ ജയിക്കുക തന്നെ ചെയ്യും - പ്രധാനമന്ത്രി

    20:16 (IST)

    ഇതുപോലൊരു സ്ഥിതി ഇതിന് മുൻപുണ്ടായിട്ടില്ല. കോവിഡിനെതിരായ പോരാട്ടം തുടരണം. മനുഷ്യ കേന്ദ്രീകൃതമായ വികസനമാണ് ഇനി ആവശ്യം. - പ്രധാനമന്ത്രി 

    Coronavirus Pandemic LIVE Updates: കേരളത്തിൽ പത്തു പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നു പേര്‍ വിദേശത്തുനിന്നു വന്നവരാണ്. ഏഴു പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് വൈറസ് പടര്‍ന്നത്.

    രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 1035 പുതിയ കോവിഡ് കേസുകൾ. ഒരു ദിവസത്തിനിടെ 40 പേരാണ് മരിച്ചത്. 7447 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ മരണ സംഖ്യ 239 ആയി. 642 പേർക്ക് രോഗം ഭേദമായി.
    ഇതിനിടെ ലോക്ക്ഡൗൺ നീട്ടണമോ എന്ന് തീരുമാനിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി അൽപ സമയത്തിനകം വീഡിയോ കോൺഫറൻസ് നടത്തും. സംസ്ഥാനങ്ങളുടെ കൂടി അഭിപ്രായം കണക്കിലെടുത്ത് അന്തിമ തീരുമാനം ഞായറാഴ്ച വൈകിട്ട് പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന.

    ഇതിനിടെ, കോവിഡ് ബാധയെ തുടർന്ന് കേരളത്തിൽ മൂന്നാമത്തെ മരണം റിപ്പോർട്ട് ചെയ്തു. മാഹി സ്വദേശി മെഹറൂഫ് (71) ആണ് ഇന്ന് രാവിലെ 7.30ന് മരിച്ചത്. ഇദ്ദേഹം പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇയാൾക്ക് വൃക്കരോഗവും ഹൃദ്രോഗവും ഉണ്ടായിരുന്നതായി ഡോക്ടർമാർ അറിയിച്ചു. ഇയാൾക്ക് എവിടെ നിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താനായിട്ടില്ല.  പോത്തൻകോട് വാവറയമ്പലം സ്വദേശി അബ്ദുൽ അസീസ് (68) മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി യാക്കൂബ് സേട്ട് എന്നിവരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച മരിച്ചവർ.

    തത്സമയ വിവരങ്ങൾ ചുവടെ.....