Covid 19 | അമ്മയും മകനും കോവിഡ് ബാധിച്ച് മരിച്ചത് മണിക്കൂറുകളുടെ ഇടവേളയിൽ

Last Updated:

ശ്രീദേവിക്കും സൂര്യനും ഓ​ഗ​സ്റ്റ് 31നാണ് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത്. തു​ട​ര്‍​ന്നു വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​മ്പോൾ ശ്വാ​സത​ട​സത്തെ തുടർന്നാണ് വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചത്.

Sreedevi Suryan
Sreedevi Suryan
ആലപ്പുഴ: മണിക്കൂറുകളുടെ ഇടവേളയിൽ അ​മ്മ​യും മ​ക​നും കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ഹ​രി​പ്പാ​ട് വെ​ട്ടു​വേ​നി നെ​ടു​വേ​ലി​ല്‍ ഇ​ല്ല​ത്ത് ദാ​മോ​ദ​ര​ന്‍ നമ്പൂ​തി​രി​യു​ടെ ഭാ​ര്യ ശ്രീ​ദേ​വി അ​ന്ത​ര്‍​ജ​നം (ഗീ​ത- 59) മ​ക​ന്‍ സൂ​ര്യ​ന്‍ ഡി. ​നമ്പൂ​തി​രി (31) എ​ന്നി​വ​രാ​ണ് മ​ണി​ക്കൂ​റു​ക​ളു​ടെ ഇ​ട​വേ​ള​യി​ല്‍ മ​രി​ച്ച​ത്. ആലപ്പുഴ വണ്ടാ​നം മെ​ഡി​ക്ക​ല്‍ കോളേജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇരുവരും.
ശ്രീദേവിക്കും സൂര്യനും ഓ​ഗ​സ്റ്റ് 31നാണ് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത്. തു​ട​ര്‍​ന്നു വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​മ്പോൾ ശ്വാ​സത​ട​സത്തെ തുടർന്നാണ് വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചത്. സൂ​ര്യ​ന്‍ ചൊവ്വാഴ്ച രാ​ത്രി 11നും ശ്രീ​ദേ​വി അ​ന്ത​ര്‍ജ​നം ബുധനാഴ്ച രാ​വി​ലെ 7.30-നുമാണ് ​ മ​രി​ച്ച​ത്. സൂ​ര്യ​നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ: അ​തി​ഥി സൂ​ര്യ. മ​ക​ന്‍: ക​ല്‍​ക്കി സൂ​ര്യ (മൂ​ന്നു​മാ​സം).
അവസാന വര്‍ഷ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് വാക്‌സിനേഷന് സൗകര്യമൊരുക്കും: മന്ത്രി വീണാ ജോര്‍ജ്
അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് കോളേജുകള്‍ തുറക്കുന്നതിനാല്‍ അവര്‍ക്കുള്ള കോവിഡ് വാക്സിനേഷന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേളേജുകളിലെത്തുന്നതിന് മുമ്പായി എല്ലാ വിദ്യാര്‍ത്ഥികളും കോവിഡ് വാക്സിന്‍ ഒരു ഡോസെങ്കിലും എടുക്കേണ്ടതാണ്. രണ്ടാമത്തെ ഡോസ് സ്വീകരിക്കുവാന്‍ കാലാവധി ആയിട്ടുള്ളവര്‍ രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന്‍ ലഭിക്കുന്നതിനായി തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായോ ആശ പ്രവര്‍ത്തകരുമായോ ബന്ധപ്പെടണമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
advertisement
സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും വാക്സിന്‍ സൗജന്യമായി ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ നിന്നും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കില്‍ കോവിഡ് വാക്സിന്‍ ലഭിക്കുന്നതാണ്. ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന രണ്ട് വാക്സിനുകളായ കോവിഷീല്‍ഡും കോവാക്സിനും കോവിഡിനെ പ്രതിരോധിക്കാന്‍ ഒരു പോലെ സുരക്ഷിതവും ഫലപ്രദവുമാണെന്നും
ആരോഗ്യമന്ത്രി പറഞ്ഞു.
'ക്വറന്‍റീൻ ലംഘിച്ചാൽ കനത്ത പിഴ; ഇനി എല്ലാം അടച്ചുപൂട്ടാനാവില്ല; കോവിഡിനൊപ്പം ജീവിക്കണം' : മുഖ്യമന്ത്രി പിണറായി
കോവിഡ് കേസുകളും ടിപിആറും കുറഞ്ഞില്ലെങ്കിലും ഇനിയും കേരളം പൂർണമായി അടച്ചിടില്ല. സംസ്ഥാനത്ത് ഇനി പൂർണമായ അടച്ചിടൽ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വാർഡുതല സമിതികൾ ശക്തിപ്പെടുത്തിയുള്ള പ്രതിരോധ പ്രവർത്തനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. രണ്ടാം തരംഗത്തിൽ വാർഡുതല സമിതികൾ പിന്നോട്ട് പോയെന്നും തദ്ദേശ പ്രതിനിധികളുടെ യോഗത്തിൽ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
advertisement
വാർഡുതല സമിതികൾ, അയൽപ്പക്ക നിരീക്ഷണം, സിഎഫ്എൽടിസികൾ, ഡൊമിസിലറി കേന്ദ്രങ്ങൾ, ആർആർടികൾ എല്ലാം വീണ്ടും ശക്തിപ്പെടുത്തും. ക്വറന്‍റീന്‍ ലംഘകരെ കണ്ടെത്തിയാൽ കനത്ത പിഴ, ലംഘകരുടെ ചെലവിൽ പ്രത്യേക ക്വറന്‍റീന്‍, ഇതിനായി പ്രത്യേക കേന്ദ്രം എന്നിവ ഒരുക്കും. രണ്ടാഴ്ച കൊണ്ട് സ്ഥിതി കൂടുതൽ നിയന്ത്രണ വിധേയമാക്കലാണ് ലക്ഷ്യം.
ഇതിനിടെ, സംസ്ഥാനം18 വയസ്സിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്സിനേഷൻ 75 ശതമാനം പിന്നിട്ടു. ഈ മാസത്തിനകം ഇത് 100 ശതമാനമാക്കാനുള്ള യജ്ഞത്തിനിടയിലാണ് വാക്സിൻ ക്ഷാമം വീണ്ടുമെത്തിയത്. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കോവിഷീൽഡ് തീർന്നു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | അമ്മയും മകനും കോവിഡ് ബാധിച്ച് മരിച്ചത് മണിക്കൂറുകളുടെ ഇടവേളയിൽ
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement