പ്രതീക്ഷയുടെ വെളിച്ചം; കോവിഡ് കുറഞ്ഞുവരുന്ന സംസ്ഥാനങ്ങൾ ഏതൊക്കെയെന്ന് അറിയാം

Last Updated:

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മൂന്ന് ലക്ഷത്തിലേറെ പേരാണ് രോഗമുക്തി നേടിയത് എന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ്.

രാജ്യത്തുടനീളം കോവിഡ് കേസുകളിൽ വലിയ വർദ്ധനവ് ഉണ്ടാവുകയും ദിവസേന കോവിഡ് ബാധ സ്ഥിരീകരിക്കുന്ന രോഗികളുടെ എണ്ണം 3 ലക്ഷം കടക്കുകയും ചെയ്യുന്ന സാഹചര്യത്തിലും രോഗമുക്തി നിരക്ക് വർദ്ധിക്കുന്നു എന്നതാണ് ആശ്വാസകരമായ വസ്തുത. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മൂന്ന് ലക്ഷത്തിലേറെ പേരാണ് രോഗമുക്തി നേടിയത് എന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ്. covid19india.org നൽകുന്ന വിവരങ്ങൾ പ്രകാരം കോവിഡ് സ്ഥിരീകരണ നിരക്ക് കുറഞ്ഞു വരുന്ന സംസ്ഥാനങ്ങൾ ഏതൊക്കെയെന്ന് ചുവടെ ചേർക്കുന്നു. ഇരുട്ട് നിറഞ്ഞ ഈ യാത്രയ്‌ക്കൊടുവിൽ പ്രകാശം കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് ഈ കണക്കുകൾ നൽകുന്നത്.
ബീഹാർ
മെയ് 1-ന് ബീഹാറിലെ കോവിഡ് സ്ഥിരീകരണ നിരക്ക് 14.4 ശതമാനം ആയിരുന്നു. എന്നാൽ ഇപ്പോൾ അത് 6.9 ശതമാനം ആയി കുറഞ്ഞിട്ടുണ്ട്.
ജാർഖണ്ഡ്
മെയ് മാസത്തിന്റെ തുടക്കത്തിൽ ജാർഖണ്ഡിൽ കോവിഡ് 19 സ്ഥിരീകരണ നിരക്ക് 20.2 ശതമാനത്തിന് മുകളിലായിരുന്നു. എന്നാൽ ഇപ്പോൾ അത് 6.9 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്.
ഗുജറാത്ത്
മെയ് 1-ന് ഗുജറാത്തിലെ രോഗ സ്ഥിരീകരണ നിരക്ക് 9.4 ശതമാനത്തിൽ കൂടുതലായിരുന്നു. എന്നാൽ ഇപ്പോൾ അത് 7.7 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
ഡൽഹി
മെയ് 1-ന് രാജ്യ തലസ്ഥാനമായ ഡൽഹിയിലെ കോവിഡ് സ്ഥിരീകരണ നിരക്ക് ആശങ്കാജനകമാം വിധം 31.6 ശതമാനത്തിൽ കൂടുതലായി ഉയർന്നിരുന്നു. എന്നാൽ, ഇപ്പോൾ അത് 11.32 ശതമാനമായി കുറച്ചു കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച 6,430 പുതിയ കോവിഡ് കേസുകളും 337 മരണങ്ങളുമാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്.
advertisement
മധ്യപ്രദേശ്
മെയ് 1-ന് മധ്യപ്രദേശിലെ കോവിഡ് സ്ഥിരീകരണ നിരക്ക് 20.3 ശതമാനം ആയിരുന്നെങ്കിൽ ഇപ്പോൾ അത് 11.8 ശതമാനം ആയി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്.
മഹാരാഷ്ട്ര
മെയ് 1-ന് മഹാരാഷ്ട്രയിലെ കോവിഡ് സ്ഥിരീകരണ നിരക്ക് 21.6 ശതമാനത്തിന് മുകളിലായിരുന്നു. ഇപ്പോൾ അത് കുറഞ്ഞ് 15.9 ശതമാനത്തിൽ എത്തിനിൽക്കുന്നു.
advertisement
ഹരിയാന
മെയ് മാസത്തിന്റെ തുടക്കത്തിൽ ഹരിയാനയിൽ 26.7 ശതമാനത്തിൽ കൂടുതലായിരുന്നു രോഗ സ്ഥിരീകരണ നിരക്ക്. എന്നാൽ ഇപ്പോൾ അത് 16.3 ശതമാനമായി കുറഞ്ഞിരിക്കുന്നു.
You may also like:COVID 19| ഇന്ന് നേരിയ ആശ്വാസം; രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ നിരക്ക് 85 ശതമാനമായി ഉയർന്നു
ഇന്ത്യയിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം 36,18,458 ആയും രോഗ സ്ഥിരീകരണ നിരക്ക് 16.98 ശതമാനം ആയും കുറഞ്ഞെന്ന് ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണത്തിൽ 55,344-ന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് ആകെ സ്ഥിരീകരിച്ച കോവിഡ് രോഗികളിൽ 14.66 ശതമാനമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
advertisement
കർണാടക, മഹാരാഷ്ട്ര, കേരളം, രാജസ്ഥാൻ, തമിഴ്നാട്, ആന്ധ്ര പ്രദേശ്, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നീ പത്ത് സംസ്ഥാനങ്ങളിലാണ് ആകെ ചികിത്സയിൽ കഴിയുന്നവരിൽ 74.69 ശതമാനം രോഗികളെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം, ഏപ്രിൽ 21ന് ശേഷം രോഗികളുടെ പ്രതിദിന എണ്ണം മൂന്ന് ലക്ഷത്തിന് താഴെയായി .2,81,386 പേർക്കാണ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് .4,106 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ നിരക്ക് 85 ശതമാനമായി ഉയർന്നതും ആശ്വാസകരമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
പ്രതീക്ഷയുടെ വെളിച്ചം; കോവിഡ് കുറഞ്ഞുവരുന്ന സംസ്ഥാനങ്ങൾ ഏതൊക്കെയെന്ന് അറിയാം
Next Article
advertisement
ICC Women’s World Cup 2025 |ജെമീമ ദൈവമായി; ഓസ്ട്രേലിയയുടെ തേരോട്ടം തകർത്ത് ഇന്ത്യൻ വനിതകൾ ഫൈനലില്‍
ICC Women’s World Cup 2025 |ജെമീമ ദൈവമായി; ഓസ്ട്രേലിയയുടെ തേരോട്ടം തകർത്ത് ഇന്ത്യൻ വനിതകൾ ഫൈനലില്‍
  • ജെമീമ റോഡ്രിഗസിന്റെ 127 റൺസിന്റെ തകർപ്പൻ പ്രകടനത്തോടെ ഇന്ത്യ 2025 വനിതാ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു.

  • ഹർമൻപ്രീത് കൗറിന്റെ 89 റൺസും ജെമീമയുടെ 167 റൺസിന്റെ കൂട്ടുകെട്ടും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.

  • ഓസ്ട്രേലിയയുടെ 15 തുടർച്ചയായ ജയങ്ങൾക്ക് ശേഷം തോൽവി; ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.

View All
advertisement